Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ ഭാര്യാ-ഭര്‍തൃബന്ധത്തിന് ആയുസ്സില്ല: ദാമ്പത്യത്തെ തകര്‍ക്കുന്ന 5 കാര്യങ്ങള്‍
ദാമ്പത്യ ജീവിതം എന്നത് വളരെയധികം സന്തോഷത്തോടേയും പരസ്പര സ്‌നേഹത്തോടേയും മുന്നോട്ട് പോവേണ്ട ഒരു ബന്ധമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അപ്രകാരം സംഭവിക്കണം എന്നില്ല. കാരണം ഒരു ബന്ധത്തിലും ഇന്നത്തെ കാലത്ത് ഉറപ്പ് പറയാന്‍ സാധിക്കില്ല എന്നത് തന്നെ കാര്യം. നിങ്ങള്‍ സ്‌നേഹിക്കുന്ന നിങ്ങളെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയുടെ കൂടെ ജീവിതം സ്വപ്‌നം കാണുമ്പോള്‍ അതിലുണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും മുന്‍കൂട്ടി കാണേണ്ടതാണ്. പരസ്പരം മനസ്സിലാക്കുക എന്നത് തന്നെയാണ് ഇതില്‍ ആദ്യത്തെ കാര്യം.
എന്നാല്‍ ഒരു ബന്ധത്തിലുണ്ടാവുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും മാത്രം കണക്കാക്കി മുന്നോട്ട്് പോവുന്നതിനേക്കാള്‍ ബന്ധം നിലനില്‍ക്കുന്നതിനുള്ള ആദ്യപടി എന്താണെന്നതും ചിന്തിക്കണം. എല്ലാ ബന്ധങ്ങളിലും അത്യന്താപേക്ഷിതമാണ് പരസ്പര ധാരണ. ഇതില്ലാതെ മുന്നോട്ട് പോവുന്നത് തന്നെയാണ് ബന്ധം തകരുന്നതിന്റെ പ്രധാന കാരണം. മിക്ക ദമ്പതികളിലും സന്തോഷത്തെ ഇല്ലാതാക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പരസ്പരം മനസ്സിലാക്കാത്തത്
പലപ്പോഴും പരസ്പരം മനസ്സിലാക്കാന്‍ സാധിക്കാത്തതും കാര്യങ്ങള്‍ തുറന്ന് പറയാത്തതുമാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. മാത്രമല്ല ഞാന്‍ എല്ലാം തികഞ്ഞവനാണ് എന്ന ഭാവവും നിങ്ങളുടെ ബന്ധത്തിലെ സന്തോഷത്തെ ഇല്ലാതാക്കുന്നു. ഒരാളും ഒരു കാര്യത്തിലും പെര്‍ഫക്റ്റല്ല എന്നത് ആദ്യം മനസ്സിലാ
ണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധത്തെ പൂര്‍ണമായും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
അസൂയയും അരക്ഷിതാവസ്ഥയും
അസൂയ ബന്ധങ്ങള്‍ക്കുള്ളില്‍ പല ടോക്‌സിക് സ്വഭാവത്തിലേക്കും നയിക്കുന്നു. അസൂയ മാത്രമല്ല അരക്ഷിതാവസ്ഥയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇത് ബന്ധത്തില്‍ വിശ്വാസമില്ലായ്മയിലേക്കും ജീവിതത്തിലെ പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു. മറ്റൊരാളെ സ്‌നേഹിക്കുന്നു എന്നത് കൊണ്ട് അവരുടെ ജീവിതത്തില്‍ പലപ്പോഴും വേദനയും അരക്ഷിതാവസ്ഥയും ഉണ്ടാവുന്നു. അതുകൊണ്ട് അസൂയ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
ആശയവിനിമയത്തിന്റെ അഭാവം
ബന്ധങ്ങളില്‍ ആശ്യവിനിമയം കുറവാകുന്നത് പലപ്പോഴും നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ബന്ധം സ്ഥാപിക്കുന്നതിനും അത് ശക്തിപ്പെടുത്തുന്നതിനും വേണ്ടി നല്ലതുപോലെ മറ്റൊരാളുമായി സംസാരിക്കുകയും പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുകയും ചെയ്യണം. അതുകൊണ്ട് തന്നെ ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്. ആശയവിനിമയം ഇല്ലെങ്കില്‍ ദാമ്പത്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ അനന്തമായി തുടരും.
താല്‍പ്പര്യം കാണിക്കാതിരിക്കുക
പലപ്പോഴും പല കാര്യങ്ങളിലും താല്‍പ്പര്യം കാണിക്കാതിരിക്കുകയും പങ്കാളിയുടെ കാര്യങ്ങളെപ്പറ്റി ശ്രദ്ധിക്കാതിരിക്കുകയും വിശദാംശങ്ങള്‍ ചോദിക്കാതിരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. സങ്കീര്‍ണമായ കാര്യങ്ങള്‍ ജോലിയില്‍ സംഭവിച്ചാല്‍ അതിനെപ്പറ്റി സംസാരിക്കുകയും കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്യുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ദാമ്പത്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
ലൈംഗിക പ്രശ്‌നങ്ങള്‍
ഇതും ഒരു നിസ്സാര കാര്യമല്ല. കാരണം അത് യഥാര്‍ത്ഥത്തില്‍ ഒരു ബന്ധത്തിന്റെ തുടക്കവും സന്തോഷവും തന്നെയാണ്. ദമ്പതികള്‍ എപ്പോഴും വ്യത്യസ്തമായ കാര്യങ്ങള്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അതിനെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യം പലരിലും ഉണ്ടാവുന്നു. പങ്കാളിയുടെ ആഗ്രഹത്തിനും പ്രാധാന്യം നല്‍കുന്നതിന് നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ പങ്കാളിക്ക് അസംതൃപ്തിയും അസന്തുഷ്ടിയും അനുഭവപ്പെടുന്ന അവസ്ഥയില്‍ അത് നിങ്ങളുടെ ബന്ധത്തെ പ്രശ്‌നത്തിലാക്കുന്നു.
വൈകാരിക അവിശ്വാസം
ദമ്പതികള്‍ക്ക് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഒന്നാണ് വൈകാരികമായുണ്ടാവുന്ന അവിശ്വാസം. പലപ്പോഴും ഇത് ബന്ധങ്ങള്‍ നിലനില്‍ക്കാതിരിക്കുന്നതിന് കാരണമാകുന്നു. വിശ്വാസവഞ്ചന, ആശയ വിനിമയത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, പങ്കാളിയേക്കാള്‍ മറ്റൊരാളെ വിശ്വസിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ വളരെ ദോഷകരമായി മാറുന്നു. ഇത് ബന്ധം വേര്‍പിരിയുന്ന അവസ്ഥയിലേക്ക് എത്തുന്നു.



Click it and Unblock the Notifications