Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
സ്നേഹബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാം, പങ്കാളിയെ പാട്ടിലാക്കാന്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍
ഒരു ബന്ധത്തെ ഒരു വൃക്ഷം പോലെ കണക്കാക്കാം. വെള്ളവും വളവും നല്കിയാല് മാത്രമേ ചെടി വളര്‍ന്ന് ശക്തവും ഫലപുഷ്ടിയുള്ളതുമായ വൃക്ഷമാകുകയുള്ളൂ. ദമ്പതികള്‍ തമ്മിലുള്ള ബന്ധവും ഇതുപോലെയാണ്. നിങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ ദമ്പതികള്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ തമ്മിലുള്ള ബന്ധം ശക്തമാകുമ്പോള്‍, അത് ഒരു കുടുംബത്തിനു രൂപം നല്കുന്നു. ഈ ബന്ധം വര്‍ഷങ്ങളോളം ശക്തമായി നിലനില്ക്കും.
രണ്ടുപേര്‍ ഒരുമിക്കുമ്പോള്‍ അവരുടെ ചിന്തകളും പെരുമാറ്റവും പരസ്പരം വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ വ്യത്യസ്തമായ വീക്ഷണങ്ങള്‍ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ബന്ധങ്ങള്‍ വഷളാകുന്നു. രണ്ടുപേരും എത്ര വ്യത്യസ്തരാണെങ്കിലും, പരസ്പരം സ്നേഹിക്കുമ്പോള്‍ അവര്‍ എപ്പോഴും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു ദമ്പതികളും തങ്ങളുടെ ബന്ധം തകരാന്‍ ആഗ്രഹിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, പങ്കാളിയുമായുള്ള ബന്ധം ഒരിക്കലും തകരാതിരിക്കാന്‍ ഓരോ ദമ്പതികളും തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

വിശ്വാസം
ഏതൊരു ബന്ധത്തിന്റെയും അടിത്തറയാണ് വിശ്വാസവും സത്യസന്ധതയും. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വിശ്വാസത്തിലാണ്. ഇതില്‍ എന്തെങ്കിലും കോട്ടം സംഭവിക്കുകയാണെങ്കില്‍, ആ ബന്ധം തകരാന്‍ അധിക സമയം വേണ്ടിവരില്ല. അതിനാല്‍ നിങ്ങളുടെ പങ്കാളിയില്‍ വിശ്വാസം നിലനിര്‍ത്തുക. അതുപോലെ, ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തേണ്ടതും ആവശ്യമാണ്. പരസ്പരം വിശ്വസ്തരായിരിക്കുക.

സുരക്ഷിതത്വം
ഒരു ബന്ധം ആരംഭിക്കുമ്പോള്‍, പങ്കാളികള്‍ തമ്മിലുള്ള പരസ്പര ധാരണ അത്ര നല്ലതായിരിക്കില്ല. ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് നിങ്ങളുടെ പങ്കാളിക്ക് സുരക്ഷിതത്വം നല്‍കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കണം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അത് വളരെ പ്രധാനമാണ്. പെണ്‍കുട്ടികള്‍ അവരുടെ പങ്കാളിയുമായി സുരക്ഷിതരാണെന്ന് തോന്നുമ്പോള്‍ മാത്രമേ ആ ബന്ധം മുന്നോട്ട് പോകൂ.

പരസ്പരം ബഹുമാനിക്കുക
ഏത് ബന്ധമായാലും അതില്‍ ബഹുമാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ബഹുമാനമില്ലാത്ത ഒരു ബന്ധം അധികനാള്‍ മുന്നോട്ട് നീങ്ങില്ല. കാരണം ആര്‍ക്കും ആത്മാഭിമാനത്തേക്കാള്‍ പ്രാധാന്യമൊന്നുമില്ല. അതുകൊണ്ട് നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുക. അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒന്നും അവരോട് പറയാതിരിക്കുക.

ആശയവിനിമയം
ഒരു ബന്ധം സുദൃഢമായി നിലനിര്‍ത്താന്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം നടത്തേണ്ടത് വളരെ പ്രധാനമാണ്. എന്ത് തിരക്കിലാണെങ്കിലും നിങ്ങള്‍ പങ്കാളിയോട് സംസാരിക്കുക. നിങ്ങള്‍ക്ക് തമ്മില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഫോണില്‍ സംസാരിക്കുക. ഏത് ബന്ധമായാലും, ആശയവിനിമയ വിടവ് വന്നാല്‍ അവിടെ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നു.

വിട്ടുവീഴ്ചകള്‍ ചെയ്യുക
നിങ്ങള്‍ ഒരാളെ സ്നേഹിക്കുമ്പോള്‍, അവരുടെ തെറ്റുകള്‍ ക്ഷമിച്ച് അവരെ അംഗീകരിക്കണം, എന്നാല്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ രണ്ടുപേരും അല്പം മാറേണ്ടതുണ്ട്. പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യുക. ചെറിയ കാര്യങ്ങള്‍ അവഗണിക്കുക.

പങ്കാളിയെ പിന്തുണയ്ക്കുക
നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക മാത്രമല്ല, ആവശ്യമുള്ള സമയങ്ങളില്‍ നിങ്ങളുടെ പങ്കാളിയെ പിന്തുണയ്ക്കേണ്ടതും അത്യാവശ്യമാണ്. ഇത് നിങ്ങളുടെ പരസ്പര ധാരണയെയും ബന്ധത്തെയും ശക്തിപ്പെടുത്തുന്നു. അതിനാല്‍ എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ പരസ്പരം പിന്തുണയ്ക്കുക.

സ്വാതന്ത്ര്യം നല്‍കുക
ഒരാളെ സ്നേഹിക്കുമ്പോള്‍ അവരുടെ മേല്‍ അധികാരം പ്രകടിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ ഏത് ബന്ധങ്ങളിലും സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ പങ്കാളിക്ക് അവരുടെ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുക. നിങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കാതിരിക്കുക.



Click it and Unblock the Notifications
