Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പ്രണയനഷ്ടം ഉണ്ടോ? ബ്രേക്ക്അപ്പ് ജീവിതത്തിന്റെ തുടക്കമാണ്, ഈ തെറ്റുകള്‍ അരുത്
പ്രണയവും പ്രണയ നഷ്ടവും സാധാരണ സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും പ്രണയ നഷ്ടം ഉണ്ടാക്കുന്ന വേദന മറക്കാനും അതില്‍ നിന്ന് പുറത്ത് വരുന്നതിനും പലര്‍ക്കും സാധിക്കാറില്ല എന്നതാണ് സത്യം. ഇനി സാധിച്ചാല്‍ തന്നെ ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷമാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. മനുഷ്യന്റെ മറക്കുന്നതിനുള്ള കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തേണ്ട ഒരു സമയമാണ് പലപ്പോഴും ഈ ഘട്ടം. ജീവിതത്തില്‍ ഉണ്ടാവുന്ന മറ്റേതൊരു പ്രതിസന്ധിയേയും പോലെയാണ് ഈ ഘട്ടത്തേയും കാണേണ്ടതും.
എന്നാല്‍ മനസ്സ് കൊണ്ട് പ്രണയിച്ച വ്യക്തികളില്‍ ബ്രേക്ക് അപ് ഉണ്ടാവുമ്പോള്‍ അത് നിങ്ങളുടെ ജീവിതം തകര്‍ക്കുന്ന ലെവലിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണ് എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കേണ്ട അവസ്ഥയില്‍ ഇത്തരം തകര്‍ച്ചയെ എല്ലാം നമുക്ക് നിസ്സാരമായി മറികടക്കാന്‍ സാധിക്കും. വേര്‍പിരിയലിന് ശേഷമുള്ള പെരുമാറ്റം പലപ്പോഴും പലരും മാറ്റപ്പെടേണ്ടതാണ്. ഈ സമയം ചെയ്യുന്ന അഞ്ച് കാര്യങ്ങള്‍ ഒരിക്കലും അവരുടെ ജീവിതത്തില്‍ ചെയ്യരുത്. അതെന്തൊക്കെയെന്ന് നോക്കാം.

കഠിനമായ വര്‍ക്കൗട്ടുകളും ഭക്ഷണക്രമവും
കഠിനമായ വര്‍ക്കൗട്ടുകളും ഭക്ഷണക്രമവും പലരും ബ്രേക്ക്അപ്പിന് ശേഷം തുടര്‍ന്ന് വരുന്നു. മനസ്സിനേല്പ്പിക്കപ്പെട്ട ആഘാതം ശരീരത്തിലേക്കും കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് പലരും ഇത്തരം ഹെവി വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത്. കഠിനമായ വ്യായാമങ്ങള്‍ പ്രതികാരം ചെയ്യുന്നതിന് കണക്കായി ചെയ്യുന്നവരാണ് പലരും. ഇത് നിങ്ങള്‍ക്ക് തന്നെ ദോഷം ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ എന്‍ഡോര്‍ഫിന്‍ ലഭിക്കുന്ന തരത്തില്‍ വര്‍ക്കൗട്ട് ചെയ്യാം. എന്നാല്‍ ഒരിക്കലും ശരീരത്തെ ദ്രോഹിക്കുന്ന തരത്തിലായിരിക്കരുത് ഒന്നും.
മറ്റ് ചില ബന്ധങ്ങള്‍
പലപ്പോഴും ഒരു ബ്രേക്കപ്പിന് ശേഷം പലരും മറ്റ് ചില ബന്ധങ്ങളിലേക്ക് പോവുന്നു. ആരെയയെങ്കിലും ബാറിലോ പമ്പിലോ കണ്ടു മുട്ടിയാല്‍ പോലും പലപ്പോഴും അത് മറ്റ് ചില ബന്ധങ്ങളിലേക്ക് വരെ എത്തുന്നു. എന്നാല്‍ അതൊന്നും നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നൊരു മാറ്റം കൊണ്ട് വരുന്നില്ല എന്ന് മാത്രമല്ല യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുന്നുമില്ല എന്നതാണ് സത്യം.
കൂടുതല്‍ ജോലി ചെയ്യുന്നത്
കൂടുതല്‍ ജോലി ചെയ്യുകയും അത് ഓഫീസ് ജോലിയായാലും വര്‍ക്കൗട്ട് ആയാലും എല്ലാം കൂടുതല്‍ ചെയ്യുന്നത് അല്പം പ്രശ്നമുള്ള കാര്യമാണ്. പലപ്പോഴും ഇത് അനാരോഗ്യകരമായ ഒരു ശീലമാണ്. നിങ്ങളുടെ പ്രണയനൈരാശ്യത്തെ ഇല്ലാതാക്കും എന്നൊരു ചിന്തയിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് പലരും തിരിയുന്നത്. എന്നാല്‍ അത് ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
സ്വയം ഒറ്റക്കിരിക്കുന്നത്
പലപ്പോഴും ഒറ്റക്കിരിക്കുന്നത് പലരിലും വിഷമം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഒറ്റക്കിരിക്കുന്നത് പലപ്പോഴും നിങ്ങളെ വീണ്ടും മാനസികമായി തകര്‍ക്കുകയാണ് ചെയ്യുന്നത്. ആരോഗ്യകരമായ ഒരു വേര്‍പിരിയല്‍ അല്ല നിങ്ങളുടേത് എങ്കില്‍ അത് നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഒറ്റക്കിരിക്കുമ്പോള്‍ അത് നിങ്ങളില്‍ ഓര്‍മ്മകള്‍ വീണ്ടും വരുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ പരമാവധി ഉപേക്ഷിക്കുക.
സുഹൃത്തുക്കളില്‍ നിന്ന് അകലുക
പലപ്പോഴും നിങ്ങള്‍ക്ക് ബ്രേക്ക്അപ്പ് ഉണ്ടായാല്‍ സുഹൃത്തുക്കളില്‍ നിന്നും രണ്ട് പേര്‍ക്കും ഉണ്ടായിരുന്ന പൊതു സുഹൃത്തുകളില്‍ നിന്ന് പലരും അകലം പാലിക്കുന്നു. ഇത് നിങ്ങള്‍ ബോധപൂര്‍വ്വമല്ലെങ്കിലും ചെയ്യുന്ന ചില കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചിലപ്പോള്‍ നല്ല സൗഹൃദങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications
