Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബെഡ്റൂമിലെത്തും മുന്‍പ് ഭാര്യ ചെയ്യുന്ന കാര്യങ്ങള്‍ ദാമ്പത്യത്തിന്റെ അടുപ്പവും പ്രണയവും കൂട്ടും
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പ്രണയം നഷ്ടപ്പെടുമ്പോഴാണ് പരസ്പരം മടുപ്പും അടുപ്പമില്ലായ്മയയും തോന്നുന്നത്. എന്നാല്‍ പങ്കാളിയുമായി ഒരു നല്ല ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പരസ്പരം സന്തോഷവും സങ്കടവും പങ്കു വെക്കുകയും അത് വഴി ജീവിതത്തില്‍ പ്രണയം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ദാമ്പത്യത്തിലെ സന്തോഷം എന്നന്നേക്കുമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തില്‍ ഓരോ ദമ്പതികളും രാത്രി ഉറങ്ങുന്നതിന് മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതാണ് ബന്ധത്തിലെ സന്തോഷം തകരാതെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതും. ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പ്രണയം ജീവിത കാലം മുഴുവന്‍ നിലനില്ക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഫോണും മറ്റും മാറ്റി വെക്കുക
നിങ്ങള്‍ ഉറങ്ങാന്‍ പോവുന്ന സമയത്തെങ്കിലും ഫോണും മറ്റും മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കുക. പങ്കാളി അടുത്ത് കിടക്കുമ്പോള്‍ ഫോണ്‍ നോക്കുന്നത് നിങ്ങളുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും നിങ്ങളോടൊപ്പം കുറച്ച് സമയം നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്നുണ്ടാവാം. എന്നാല്‍ ഇത് ലഭിക്കാതെ വരുമ്പോഴാണ് പലപ്പോഴും ദാമ്പത്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. ഒരു നല്ല ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടി സ്ത്രീകളായാലും പുരുഷന്മാരായാലും മൊബൈല്‍ ഫോണ്‍ മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം.
മനസ്സ് തുറന്ന് സംസാരിക്കുക
മനസ്സ് തുറന്ന് പരസ്പരം സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും ഇതിന് തയ്യാറാവാത്തത് സ്ത്രീകളാണെന്ന ഒരു ധാരണ പൊതുവേ ഉണ്ട്. എന്നാല്‍ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് നിങ്ങളുടെ പങ്കാളിയോടൊന്ന് മനസ്സ് തുറന്ന് സംസാരിച്ച് നോക്കൂ. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സംതൃപ്തിയും നിറക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ സംതൃപ്തിയുള്ള ദാമ്പത്യത്തിന് തുടക്കമാവും.
പ്രശംസിക്കാന്‍ മടിക്കേണ്ട
പ്രശംസിക്കാന്‍ മടിക്കേണ്ടതില്ല എന്നതാണ് ആരോഗ്യകരമായ ദാമ്പത്യത്തിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. പങ്കാളിയുടെ പുഞ്ചിരിയും സന്തോഷവും നിലനിര്‍ത്തുന്നതിന് വേണ്ടി പരസ്പരം പ്രശംസിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ചെറിയ കാര്യങ്ങളെക്കുറിച്ചാണെങ്കിലും മടിക്കേണ്ടതില്ല. മിക്ക സന്തുഷ്ടമായ ദാമ്പത്യത്തിനും ഇതൊരു മുതല്‍ക്കൂട്ട് തന്നെയാണ്. അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഇക്കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കാം.
ഐ ലവ് യൂ
നിങ്ങള്‍ ഒരു ദിവസം ഒരിക്കലെങ്കിലും ഐ ലവ് യൂ എന്ന് പങ്കാളിയോട് പറഞ്ഞിട്ടുണ്ടോ? പലപ്പോഴും നിങ്ങളുടെ പങ്കാളി ഇതെല്ലാം ആഗ്രഹിക്കുന്നു എന്നതാണ് സത്യം. കാരണം പരസ്പരം രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് കുറച്ച് സമയം സംസാരിക്കുകയും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രണയവും സന്തോഷവും നിറക്കുന്നു. ഇത് അവര്‍ക്ക് സുരക്ഷിതത്വ ബോധവും നല്കുന്നു.
സ്പര്‍ശനം
ഒന്ന് കെട്ടിപ്പിടിക്കുന്നതോ ഒരു ചുംബനം നല്കുന്നതോ എല്ലാം പങ്കാളി ആഗ്രഹിക്കുന്നതാണ്. ശാരീരിക ബന്ധത്തിന് അപ്പുറം നമ്മുടെ ജീവിതത്തില്‍ ഒരു ചെറിയ സ്പര്‍ശനത്തിനുള്ള പ്രാധാന്യം പോലും നിസ്സാരമല്ല എന്നതാണ് സത്യം. എല്ലാ ദിവസവും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് നിങ്ങളുടെ പ്രിയപ്പെട്ടവളെ അല്ലെങ്കില്‍ പ്രിയപ്പെട്ടവനെ ഒന്ന് കെട്ടിപ്പിടിക്കുന്നത് ന്ലതാണ്. ഇത് ആരോഗ്യ ഗുണങ്ങളും നല്കുന്നു.



Click it and Unblock the Notifications
