Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ അറിയണമെന്ന് ഭാര്യ ആഗ്രഹിക്കുന്ന ആ രഹസ്യങ്ങള്‍
പല ബന്ധങ്ങളുടേയും അടിസ്ഥാനം എന്ന് പറയുന്നത് പരസ്പരമുള്ള വിശ്വാസമാണ്. ഇത് കൂടാതെ ഭാര്യാഭര്ത്താക്കന്മാര് മനസ്സിലാക്കി മുന്നോട്ട് പോവുക എന്നതാണ് ഏതൊരു ദാമ്പത്യത്തിന്റേയും വിജയവും. ഇന്നത്തെ കാലത്ത് പരസ്പരം സമയം ചിലവഴിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പലരുടേയും പ്രശ്നവും. ഇതാണ് ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതും. വീട്ടുജോലി എപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന് കരുതുന്ന ഭര്ത്താക്കന്മാര് നിരവധിയാണ്. ഇന്നും അതിന് കാര്യമായ മാറ്റം വന്നിട്ടില്ല എന്നതാണ്.
പലപ്പോഴും സഹായിക്കുന്നതിന് മുന്നോട്ട് വരുന്നതിന് തന്നെ ഭര്ത്താക്കന്മാര് പോലും വളരെ ചുരുക്കമാണ്. എന്നാല്‍ ഭര്‍ത്താവ് അറിയണം എന്നും ചെയ്യണം എന്നും ഭാര്യമാര്‍ വിചാരിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും നല്ല രീതിയില്‍ ഉള്ള കുടുംബ ബന്ധങ്ങള്‍ മുന്നോട്ട് പോവുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് വിജയകരമായ ദാമ്പത്യത്തിലേക്ക് വരെ എത്തിക്കുന്ന ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാം.

പങ്കാളിയോട് പെരുമാറുന്നത്
എല്ലാവരും പരസ്പര ധാരണയോടെയാണ് വിവാഹ ജീവിതം ആരംഭിക്കുന്നത്. സ്നേഹവും ഉത്തരവാദിത്വവും എല്ലാം കൃത്യമായി ചെയ്യുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും ഭര്‍ത്താവിന് സാധിക്കണം എന്ന് ഭാര്യ ആഗ്രഹിക്കുന്നു. ജോലിയില്‍ സഹായിച്ചില്ലെങ്കിലും സഹായിക്കാം എന്നൊരു വാക്ക് കേള്‍ക്കാന്‍ പല സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. ഭാര്യ ചെയ്ത കാര്യങ്ങള്‍ ഇടക്കിടെ ഓര്‍മ്മിപ്പിച്ച് അവരോട് നല്ല വാക്കുകള്‍ പറയുന്നതിനും അവരെ സന്തോഷിപ്പിക്കുന്നതിനും ശ്രദ്ധിക്കണം.

ഭക്ഷണത്തെ പ്രകീര്ത്തിക്കാം
പലപ്പോഴും ഭക്ഷണത്തെ പ്രകീര്‍ത്തിച്ച് പറയുന്നത്പല സ്ത്രീകളും ഇഷ്ടപ്പെടുന്നതാണ്. രണ്ട് പേരും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നതും അത് കൂടാതെ ഒരുമിച്ച് തന്നെ കഴിക്കണം എന്നും പല ഭാര്യമാരും ആഗ്രഹിക്കുന്നു. ഇത് ഭാര്യമാരില്‍ സന്തോഷവും സമാധാനവും പരസ്പര സ്നേഹവും വര്‍ദ്ധിപ്പിക്കുന്നു. നല്ല വാക്കുകള്‍ എപ്പോഴും ഭര്ത്താക്കന്മാരില് നിന്ന് കേള്‍ക്കാന്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്നു.

പാരന്റിംഗ് പരസ്പരം
കുട്ടികളെ നോക്കുക, കുട്ടികള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക എന്നത് പലപ്പോഴും ഭാര്യമാരുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന് വിചാരിക്കുന്നവരാണ് പല ഭര്ത്താക്കന്മാരും. എന്നാല്‍ ഇത് ഭര്‍ത്താവിന്റെ കൂടെ ഉത്തരവാദിത്വമാണ് അവര്‍ മനസ്സിലാക്കുകയും ഞാന്‍ സഹായിക്കാം എന്ന് പറയുകയും ചെയ്താല്‍ അത് പലപ്പോഴും ഭാര്യമാരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. സമയക്രമമനുസരിച്ച് കൃത്യമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് ഭര്ത്താക്കാന്മാര് തയ്യാറാണം എന്നത് ഭാര്യമാര്‍ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്.
ഭാര്യക്ക് വേണ്ടി സമയം
ഭാര്യക്ക് വേണ്ടി അല്പ സമയം മാറ്റിവെക്കുക എന്നത് അല്പം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. ഭാര്യയുടെ ജോലികള്‍ക്കും ഓട്ടപ്പാച്ചിലുകള്‍ക്കും ശേഷം ഭാര്യക്ക് വേണ്ടി അല്പ സമയം കണ്ടെത്തുക എന്നത് തന്നെയാണ് ഭര്ത്താക്കന്മാര് അറിയേണ്ട കാര്യം. ചെറിയ രീതിയില്‍ മസ്സാജിംഗ് ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ദാമ്പത്യ ബന്ധം വളരെയധികം നല്ല രീതിയില്‍ പരസ്പര ബഹുമാനത്തോടേയും മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.

അത്മവിശ്വാസമേകുന്ന വാക്കുകള്‍
എപ്പോഴും ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍ അവര്‍ക്ക് നല്‍കുക. നിങ്ങള്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടെന്ന് അവരെ ഓര്‍മ്മിപ്പിക്കേണ്ടതാണ്. ഇത് ഇവര്‍ക്ക് ആത്മവിശ്വാസം നല്കുന്നു. കൂടാതെ ഏത് പ്രശ്നം ഉണ്ടെങ്കിലും ഒരുമിച്ച് പരിഹാരം കാണാം എന്ന ധൈര്യം നല്‍കുക. എല്ലാ തരത്തിലും അവര്‍ക്ക് നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഇടക്കിടെ ഉറപ്പ് വരുത്തുക. ഇതെല്ലാം ജീവിത വിജയത്തിന് സഹായിക്കുന്നു.



Click it and Unblock the Notifications

