Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഏത് പെണ്ണിനെയും ആകര്‍ഷിച്ച് വീഴ്ത്താം, പ്രണയം ഉറപ്പ്; ഈ 8 കാര്യം ചെയ്താല്‍ മതി
ഓരോ ആണ്‍കുട്ടിയും താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ ഏതെങ്കിലും വിധത്തില്‍ ഇംപ്രസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും കാണുന്നത് പെണ്‍കുട്ടിയെ ആകര്‍ഷിക്കുന്നതിനായി ആണ്‍കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങള്‍ അബദ്ധത്തിലേക്ക് എത്തുന്നതാണ്.
ഇത് പല ആണ്‍കുട്ടികള്‍ക്കും സംഭവിക്കുന്നു. നിങ്ങളും അവരില്‍ ഒരാളാണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത് അത്ര എളുപ്പമല്ല, ഇതിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. നിങ്ങള്‍ക്ക് അത്തരം ഗുണങ്ങള്‍ ഉണ്ടായിരിക്കണം. ഒരു പെണ്‍കുട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ നിങ്ങള്‍ ചെയ്യേണ്ട 8 കാര്യങ്ങള്‍ ഇതാ.

രസകരമായി സംസാരിക്കുക
നിങ്ങള്‍ക്ക് ഏതെങ്കിലും പെണ്‍കുട്ടിയെ ആകര്‍ഷിക്കണമെങ്കില്‍, ആദ്യം അവരോട് സംസാരിക്കാന്‍ തുടങ്ങുക. സംസാരിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ മാത്രം സംസാരിക്കുക. സംസാരത്തിലൂടെ അവരുടെ ഇഷ്ടങ്ങള്‍ എന്താണെന്ന് കൂടുതല്‍ അറിയുക. അതുകൊണ്ട് ആദ്യം അവരുടെ ഇഷ്ടങ്ങളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങുക, തുടര്‍ന്ന് വിഷയം മുന്നോട്ട് കൊണ്ടുപോകുക.

ആത്മവിശ്വാസത്തോടെയിരിക്കുക
നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുമ്പോഴെല്ലാം ആത്മവിശ്വാസം നിറഞ്ഞവരായിരിക്കുക. ആദ്യമായാണ് അവരോട് സംസാരിക്കുന്നതെങ്കില്‍ ഇത് വളരെ പ്രധാനമാണ്. എന്നാല്‍ ആത്മവിശ്വാസത്തിനുവേണ്ടി ഒരിക്കലും അമിതമായ മനോഭാവത്തില്‍ നില്‍ക്കരുത്. അല്ലാത്തപക്ഷം ആദ്യ ദിവസം തന്നെ നിങ്ങള്‍ പരാജയപ്പെടും. അതിനാല്‍ സാഹചര്യത്തിനനുസരിച്ച് സംസാരിക്കുക.

അവര്‍ പറയുന്നത് ശ്രദ്ധിക്കുക
നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുമ്പോഴെല്ലാം ആദ്യം അവള് പറയുന്നത് ശ്രദ്ധിക്കുക. പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ പൂര്‍ണ്ണ അവസരം നല്‍കുക. എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍, ശാന്തമായ രീതിയില്‍ അവള്‍ക്ക് ഉത്തരം നല്‍കുക. സംസാരിക്കുന്നതില്‍ നിന്ന് ഒരിക്കലും പെണ്‍കുട്ടിയെ തടയരുത്. സംസാരിക്കുമ്പോള്‍ അവളോടൊപ്പം ചേരുക.

ക്ഷമയോടെയിരിക്കുക
നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് അടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തിരക്കുപിടിക്കരുത്, ക്ഷമയോടെയിരിക്കുക. സിനിമകളില്‍ മാത്രമേ പെണ്‍കുട്ടികള്‍ ഒറ്റ നോട്ടത്തില്‍ ഇഷ്ടം പറയുകയുള്ളൂ. അതിനാല്‍, നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യണമെങ്കില്‍, ആദ്യം അവളുമായി ധാരാളം സമയം ചെലവഴിക്കുക. സംസാരിച്ച് സൗഹൃദം സ്ഥാപിക്കുക.

ബഹുമാനിക്കുക
ഒരു പുരുഷനില്‍ പെണ്‍കുട്ടികള്‍ തേടുന്ന പ്രധാന ഗുണങ്ങളിലൊന്നാണ് ബഹുമാനം. സ്നേഹം വേണമെങ്കില്‍ ബഹുമാനം നല്‍കണം. അതിനാല്‍, കഴിയുന്നത്ര അവളുടെ വികാരങ്ങളെയും തീരുമാനങ്ങളെയും അവളുടെ ജീവിതത്തെയും ബഹുമാനിക്കുക.

അവള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യുക
നിങ്ങളള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്കൊപ്പം അവള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. ഷോപ്പിംഗ് നടത്തുക, അവളുടെ പ്രിയപ്പെട്ട സംഗീതം കേള്‍ക്കുക, അല്ലെങ്കില്‍ അവള് ഇഷ്ടപ്പെടുന്ന സിനിമകള്‍ കാണുക. സംതൃപ്തമായ ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ പഠിക്കണം.

നര്‍മബോധം
നിങ്ങള്‍ വളരെ ഗൗരവമുള്ള ആളാണെങ്കില്‍, പെണ്‍കുട്ടിയെ ആകര്‍ഷിക്കാനുള്ള സാധ്യത വളരെ കുറവാണ്. ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നു. ഒരു പങ്കാളിയെ കണ്ടെത്തുമ്പോഴെല്ലാം അവന് അവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണമെന്ന് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നു. പെണ്‍കുട്ടികള്‍ നര്‍മ്മബോധമുള്ള ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ തമാശയില്‍ അത്ര നല്ലതല്ലെങ്കിലും അവളെ പലപ്പോഴും ചിരിപ്പിക്കാന്‍ ശ്രമിക്കുക. അവളോട് തമാശകള്‍ പറയുക.

വൃത്തിയായിരിക്കുക
വൃത്തികെട്ട മുടിയുള്ളവരെയോ മുഷിഞ്ഞ വസ്ത്രം ധരിക്കാത്തവരെയോ അല്ല, വൃത്തിയുള്ള ആണ്‍കുട്ടികളെയാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. പെണ്‍കുട്ടികള്‍ പലപ്പോഴും ആണ്‍കുട്ടികളുടെ ശുചിത്വം ശ്രദ്ധിക്കുന്നു. അതിനാല്‍ നിങ്ങള്‍ വളരെ വൃത്തിയും വെടിപ്പുമുള്ളവരായി വേണം അവരെ സമീപിക്കാന്‍. നിങ്ങള്‍ നന്നായി വസ്ത്രം ധരിക്കുകയും നല്ല രീതിയില്‍ വൃത്തിയായി നടക്കുകയും ചെയ്യുക. മികച്ച ഡ്രസ്സിംഗ് സെന്‍സ് ഉള്ള ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്.

നിങ്ങള്‍ സ്പെഷ്യലാണ് എന്ന് തോന്നിപ്പിക്കുക
നിങ്ങള്‍ ഒരു അസാധാരണ വ്യക്തിയാണെന്ന് അവളെ അറിയിക്കാന്‍ ചെറിയ വഴികള്‍ കണ്ടെത്തുക. ഈ വഴി തീര്‍ച്ചയായും അവളുടെ ശ്രദ്ധ നേടിത്തരും. അവളെ അവഗണിക്കുകരുത്. അവള് നിങ്ങള്‍ക്ക് സന്ദേശമയയ്ക്കുകയാണെങ്കില്‍, തിരിച്ച് സന്ദേശമയയ്ക്കുക. അവള്‍ക്ക് സംസാരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, സമയം ഇല്ലെങ്കിലും നിങ്ങള്‍ അത് ഉണ്ടാക്കാന്‍ ശ്രമിക്കുക. അവളുടെ താല്‍പ്പര്യങ്ങള്‍, ഹോബികള്‍, പ്രിയപ്പെട്ട പുസ്തകങ്ങള്‍, സംഗീതം മുതലായവയെക്കുറിച്ച് ചോദിക്കുക. സംസാരത്തിലൂടെ കൂടുതല്‍ അറിയുക.



Click it and Unblock the Notifications

