Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദാമ്പത്യബന്ധത്തിന്റെ ആണിക്കല്ല്; പങ്കാളിയുടെ സ്നേഹവും ബഹുമാനവും പിടിച്ചുപറ്റാന് 7 ടിപ്സ്
മനുഷ്യജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് വ്യക്തിബന്ധങ്ങള്. ശരിയായ ബന്ധങ്ങള്ക്ക് നിങ്ങളെ ശാക്തീകരിക്കാനുള്ള കഴിവുണ്ട്. ഏതൊരു ബന്ധത്തിന്റെയും ശക്തിയുടെ അടിസ്ഥാനം ബഹുമാനമാണ്. ഒരു ബന്ധത്തില്, പങ്കാളികള് പരസ്പരം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
നിങ്ങള്ക്ക് നിങ്ങളോട് തന്നെ ഒരു ബഹുമാനമുണ്ടെങ്കില്, നിങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്ന് നിങ്ങളുടെ പങ്കാളിയെയും പഠിപ്പിക്കാം. ഒരു നല്ല ശ്രോതാവാകുകയും മറ്റേയാള് പറയുന്നതില് നിങ്ങള് ശ്രദ്ധാലുവാണെന്ന് കാണിക്കുകയും ചെയ്യുക എന്നതാണ് ഒരു ബന്ധത്തില് ബഹുമാനം നേടാനുള്ള ഏറ്റവും നല്ല മാര്ഗം. പങ്കാളിയുടെ ബഹുമാനം പിടിച്ചുപറ്റാന് നിങ്ങള് ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള് ഇതാ.

ബന്ധങ്ങളില് എപ്പോഴും സ്നേഹം നിലനിര്ത്തുക
പ്രണയം ഒരു പ്രത്യേക വികാരമാണ്. അത് നിലനിര്ത്താന് നിങ്ങള് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സ്നേഹം എന്തിനേക്കാളും ശക്തമാണെന്ന് എപ്പോഴും മനസ്സില് സൂക്ഷിക്കണം. സ്നേഹം നിലനിര്ത്തുന്നതിനുള്ള രണ്ട് പ്രധാന ഘടകങ്ങളാണ് വാത്സല്യവും അഭിനന്ദനവും. എന്നാല്, പങ്കാളി നിങ്ങളുടെ വാത്സല്യത്തെ വിലമതിക്കുന്നില്ലെങ്കില് നിങ്ങളുടെ ബന്ധം ദുര്ബലമാകുകയാണെന്ന് മനസ്സിലാക്കുക.
ബന്ധങ്ങളില് ബാലന്സ് നിലനിര്ത്തുക
ബന്ധങ്ങള് നിലനിര്ത്താന് പരസ്പരസ്നേഹം നേടേണ്ടത് വളരെ പ്രധാനമാണ്. എന്നാല് ഈ സ്നേഹം സ്വതന്ത്രമായിരിക്കണം. നിങ്ങളുടെ പങ്കാളിയുടെ മോശം പെരുമാറ്റം നിങ്ങള്ക്ക് എപ്പോഴും നേരിടേണ്ടി വന്നാല്, ആ ബന്ധം നിങ്ങളെയും പതുക്കെ നശിപ്പിക്കും. സ്നേഹത്തോട് ഉദാരമായി പെരുമാറുക, എന്നാല് മോശമായ പെരുമാറ്റം ഒരിക്കലും സഹിക്കരുത്. നിങ്ങളുടെ പങ്കാളിയുടെ മോശം പെരുമാറ്റം നിങ്ങള് നിരന്തരം സഹിക്കുകയാണെങ്കില്, ആ ബന്ധം നിങ്ങളെ തളര്ത്തും. നിങ്ങളുടെ ആവശ്യങ്ങള്ക്കു വേണ്ടി നിങ്ങള് നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുക. ഇത് അവരുടെ ബഹുമാനം നേടാന് നിങ്ങളെ സഹായിക്കും.

അതിരുകള് നിശ്ചയിക്കുക
ഒരു നല്ല ബന്ധത്തിന്, ഇരു പങ്കാളികളും ചില അതിരുകള് നിശ്ചയിക്കണം. ഇരുവരും പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. പങ്കാളിയുടെ തിരക്കുകളെക്കുറിച്ച് ബോധവാനായിരിക്കണം. ബന്ധങ്ങള്ക്കിടയില് നിങ്ങള് ചില പരിധികള് പാലിക്കുകയാണെങ്കില്, നിങ്ങളുടെ ലക്ഷ്യങ്ങള് എളുപ്പത്തില് നിറവേറ്റാന് നിങ്ങള്ക്ക് കഴിയും.
ബന്ധത്തെ ബഹുമാനിക്കുക
ബന്ധങ്ങളില് ബഹുമാനം പുലര്ത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബന്ധം ബഹുമാനത്തിന്റെ അടിസ്ഥാനത്തില് മാത്രമേ മുന്നോട്ട് പോകൂ. മറ്റുള്ളവരില് നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നതിന് മുമ്പ് നിങ്ങള് അവരെ ബഹുമാനിക്കണം. നിങ്ങള് ഇത് ചെയ്താല് നിങ്ങളുടെ പങ്കാളിയില് നിന്ന് നിങ്ങള്ക്ക് ബഹുമാനം ലഭിക്കൂ.
പങ്കാളിയെ മനസിലാക്കുക
നിങ്ങളുടെ ശക്തിയും ബലഹീനതയും നിങ്ങള് മനസ്സിലാക്കുന്നത് വരെ, മറ്റുള്ളവര് നിങ്ങളെ എങ്ങനെ കാണുന്നുവെന്ന് നിങ്ങള്ക്ക് മനസിലാക്കാന് കഴിയില്ല. ബന്ധങ്ങളില് ആവശങ്ങള് ആധിപത്യം സ്ഥാപിക്കാന് ഒരിക്കലും അനുവദിക്കരുത്. ബന്ധങ്ങളില് ബഹുമാനം ലഭിക്കുന്നതിന്, പരസ്പരം സമയം നല്കുകയും നിങ്ങളെയും നിങ്ങളുടെ പങ്കാളിയെയും മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

നിങ്ങളുടെ പങ്കാളിയെ അംഗീകരിക്കുക
എല്ലാവര്ക്കും കുറവുകളും അപൂര്ണതകളുമുണ്ട്. അതുകൊണ്ട് മറ്റൊരാളില് നിന്ന് ഒരിക്കലും പൂര്ണത പ്രതീക്ഷിക്കരുത്. പങ്കാളികളിയുടെ കുറവുകളെയും അംഗീകരിക്കാന് ശ്രമിക്കണം.
സ്വയം ഇകഴ്ത്തരുത്
നിങ്ങള് ഒരു ബന്ധത്തിലായിരിക്കുമ്പോള് നിങ്ങളെ അനാദരിക്കാന് ആരെയും അനുവദിക്കരുത്. നിങ്ങളോട് മോശമായി പെരുമാറിയാല്, നിങ്ങള് അത് ചോദ്യം ചെയ്യണം. സ്വയം ഇകഴ്ത്തപ്പെടാന് നിങ്ങള് ഒരിക്കലും അനുവദിക്കരുത്. പ്രത്യേകിച്ചും നിങ്ങള് തെറ്റ് ചെയ്തിട്ടില്ലെങ്കില്. നിങ്ങള് നിശബ്ദത പാലിക്കുകയാണെങ്കില്, നിങ്ങളുടെ ബന്ധത്തില് നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടുകയും ചെയ്യുന്നു.



Click it and Unblock the Notifications

