Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ ചെറിയ നുണകള്ക്കുണ്ട് ഭാര്യയെ വരുതിയിലാക്കാനുള്ള ശക്തി; ഭര്‍ത്താവ് അറിയേണ്ടത്
കള്ളം പറയുന്നത് അത്ര നല്ല ശീലമല്ലെന്ന് എല്ലാവര്ക്കും അറിയാം. ആരോടും കള്ളം പറയരുതെന്ന് നമ്മുടെ മുതിര്‍ന്നവര്‍ ചെറുപ്പത്തില്‍ത്തന്നെ നമ്മെ പഠിപ്പിക്കുന്നു. പ്രത്യേകിച്ചും ഒരു ബന്ധത്തില്‍, നിങ്ങളുടെ പങ്കാളിയുടെ കാര്യം വരുമ്പോള്‍, അവരോട് പരമാവധി സത്യസന്ധത നിങ്ങള്‍ കാണിക്കണം. കാരണം നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് പങ്കാളിക്കൊപ്പം ചെലവഴിക്കേണ്ടതായുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ദാമ്പത്യ ബന്ധത്തില്‍ നുണകള്‍ക്ക് സ്ഥാനം നല്‍കരുതെന്നത് ഒരു പൊതു തത്വമാണ്. എന്നാല്‍, അമിതമായ സത്യസന്ധത പല ബന്ധങ്ങളെ നശിപ്പിക്കുന്നതും നാം പലപ്പോഴും കണ്ടിട്ടുണ്ട്.
അതിനാല്‍ നല്ലൊരു ബന്ധം നിലനിര്‍ത്താനായി നിങ്ങള്‍ ഇടയ്ക്കിടെ ചില ചെറിയ കള്ളങ്ങള്‍ പറയുകയാണെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. എന്നിരുന്നാലും, നിങ്ങളുടെ തെറ്റ് മറയ്ക്കാനായി നുണകള്‍ പറയരുതെന്ന് ഓര്‍മ്മിക്കുക. ഞങ്ങള്‍ ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നത്, നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ കഴിയുന്ന ചില ചെറിയ നുണകളെക്കുറിച്ചാണ്. ചിലപ്പോള്‍ നിങ്ങളുടെ ഇത്തരം നുണ നിങ്ങളുടെ പങ്കാളിയുടെ സന്തോഷവും സ്നേഹവും നിങ്ങള്‍ക്ക് നേടിത്തരും.

സമ്മാനങ്ങള്‍ക്ക് നന്ദി പറയുക
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്കുമ്പോള് അതിന് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യും. ചിലപ്പോള്‍ ആ സമ്മാനം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവണമെന്നില്ല. എന്നാലും, നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ അഭിനന്ദിക്കുകയും അവരെ പ്രശംസിക്കുകയും ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള സമ്മാനമാണെന്ന് പറയുകയും ചെയ്യുക.
മനോവീര്യം വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ പങ്കാളിയുടെ മനോവീര്യം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ പറയുക. പങ്കാളി ആരായാലും അവര്‍ വീടിന്റെയും ഓഫീസിന്റെയും ഉത്തരവാദിത്തം ഒരുമിച്ച് കൈകാര്യം ചെയ്യുന്നു. ചിലപ്പോള്‍ അമിത ജോലി കാരണം അവര്‍ക്ക് നിങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞേക്കില്ല. അത് നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കിലും അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍, നിങ്ങള്‍ എല്ലാം കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യുന്നു.. തുടങ്ങിയ വാക്കുകളിലൂടെ നിങ്ങളുടെ പങ്കാളിയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനാകും. ഇത്തരം ചെറിയ നുണകളിലൂടെ അവരുടെ കൂടുതല്‍ ഇഷ്ടം നിങ്ങള്‍ക്ക് പിടിച്ചുപറ്റാനും സാധിക്കും.
പാചകത്തെ പുകഴ്ത്തുക
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കായി സ്നേഹത്തോടെ എന്തെങ്കിലും ഭക്ഷണം തയാറാക്കി നല്കിയിട്ടുണ്ടെങ്കില് അതിനെ പുകഴ്ത്തുക. ഭക്ഷണത്തില്‍ എന്തെങ്കിലും കുറവുണ്ടായേക്കാം, എന്നിരുന്നാലും അത് നിങ്ങള്‍ പുറത്തു കാണിക്കരുത്. ആ പോരായ്മ അവഗണിച്ച് അവരുടെ പാചകത്തെ പുകഴ്ത്തിയാല്‍ തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിക്ക് അത് ഇഷ്ടപ്പെടും.

രൂപഭംഗിയെ അഭിനന്ദിക്കുക
നിങ്ങളുടെ പങ്കാളിയുടെ ചെറിയ രൂപമാറ്റങ്ങളെ അഭിനന്ദിക്കുക. നിങ്ങള്‍ക്ക് അത് ഇഷ്ടമായില്ലെങ്കില്പ്പോലും, അവരെ കളിയാക്കരുത്. ആ സമയത്ത് മാത്രം അവരെ അഭിനന്ദിക്കുക. നിങ്ങളുടെ പുകഴ്ത്തല്‍ അവര്‍ക്ക് ഇഷ്ടപ്പെടുകയും അവരുടെ സ്നേഹം വര്‍ധിക്കുകയും ചെയ്യും.
ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നുവെന്ന് പറയുക
നിങ്ങളുടെ പങ്കാളിയെ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് മിസ് ചെയ്തേക്കില്ല. എന്നാല്‍, ഇടയ്ക്കിടെ നിങ്ങളുടെ പങ്കാളിയോട് ഐ മിസ് യു എന്ന് പറഞ്ഞാല്‍, അവര്‍ക്ക് നിങ്ങളോടുള്ള സ്നേഹം വര്‍ധിക്കും. ഇത് ചെയ്യുന്നതിലൂടെ വലിയ തര്‍ക്കങ്ങള്‍ പോലും പലപ്പോഴും പരിഹരിക്കപ്പെടുന്നു.
നുണയ്ക്ക് പകരം ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ചില ടിപ്സ്
നുണ പറയുന്നതിനു പകരം സത്യസന്ധത, ബഹുമാനം, മനസ്സിലാക്കല്‍ എന്നിവയില്‍ അധിഷ്ഠിതമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നത് കൂടുതല്‍ പ്രയോജനകരമാണ്. ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ വഴിയാണ് സത്യസന്ധവുമായ ആശയവിനിമയം. പങ്കാളികള്‍ അവരുടെ ചിന്തകളും വികാരങ്ങളും ആശങ്കകളും പ്രകടിപ്പിക്കാന്‍ തക്കതായ ഒരു ബന്ധം വളര്‍ത്തുക. ഫലപ്രദമായ ആശയവിനിമയം വിശ്വാസ്യത വളര്‍ത്തുന്നതിനും പങ്കാളികള്‍ക്കിടയില്‍ സ്നേഹം വളര്‍ത്തുന്നതിനും സഹായിക്കുന്നു.
പരസ്പര ബഹുമാനം- നിങ്ങളുടെ അതിരുകള്‍, അഭിപ്രായങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ എന്നിവയോട് ബഹുമാനം കാണിക്കുക. നിങ്ങളുടെ പങ്കാളിയോട് ദയയോടെയും സഹാനുഭൂതിയോടെയും പരിഗണനയോടെയും പെരുമാറുക.
ഒരുമിച്ചുള്ള സമയം - നിങ്ങള്‍ രണ്ടുപേരും ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് നിങ്ങളുടെ പങ്കാളിയോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും സ്നേഹം വളര്‍ത്താനും സഹായിക്കും.
വിശ്വാസവും സുതാര്യതയും- പങ്കാളിയോട് നിങ്ങള്‍ വിശ്വാസയോഗ്യരായിരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഉദ്ദേശ്യങ്ങളിലും സുതാര്യത നിലനിര്‍ത്തുക. വിശ്വാസമാണ് ശക്തമായ ബന്ധത്തിന്റെ അടിത്തറ. പങ്കാളികള്‍ പരസ്പരം അത് പരിപോഷിപ്പിക്കപ്പെടുകയും സംരക്ഷിക്കുകയും വേണം.
പിന്തുണ- ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നിങ്ങളുടെ പങ്കാളിക്ക് ഒപ്പം ഉണ്ടായിരിക്കുക. അവര്‍ക്ക് പിന്തുണ നല്‍കുക. പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും വെല്ലുവിളികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.



Click it and Unblock the Notifications
