Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭര്‍ത്താവ് നിങ്ങളെ വഞ്ചിക്കുന്നു, പരസ്ത്രീ ബന്ധം വരെ സംശയിക്കാം; ഈ സ്വഭാവ മാറ്റം ശ്രദ്ധിക്കൂ
ഭാര്യയും ഭര്‍ത്താവും ഒരേ വാഹനത്തിന്റെ രണ്ട് ചക്രങ്ങളാണെന്ന് പറയപ്പെടുന്നു. ട്രാക്കിലൂടെ ഒരുമിച്ച് നീങ്ങിയാല്‍ പിന്നെ യാത്ര സുഖകരമാണ്. എന്നാല്‍ ഒരു ചക്രത്തിന് ഇളക്കം തട്ടിയാല്‍ പോലും മുന്നോട്ടു നീങ്ങുക പ്രയാസം തന്നെ. ഒരു ബന്ധത്തില്‍ വിശ്വാസമാണ് ഏറ്റവും പ്രധാനം. ആ വിശ്വാസത്തെ വ്രണപ്പെടുത്തുമ്പോള്‍, ബന്ധത്തിന്റെ വേരുകള്‍ പൂര്‍ണ്ണമായും ഇളകും. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് വിശ്വസ്തരല്ലെങ്കില്‍, ആ ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാകില്ല.
ഭര്‍ത്താവ് ഭാര്യയെ മറ്റൊരാള്‍ക്ക് വേണ്ടി ചതിക്കുന്നത് പല കേസുകളിലും കണ്ടിട്ടുണ്ട്. അതുമൂലം കുടുംബം മുഴുവന്‍ ശിഥിലമാകുന്നു. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വഞ്ചിക്കുകയാണോ എന്ന് വ്യക്തമാക്കിത്തരുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഈ ലക്ഷണങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്.

അകാരണമായി ദേഷ്യപ്പെടുക
ഒരു കാരണവുമില്ലാതെ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് ദേഷ്യപ്പെടാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളോട് അവര്‍ക്കുള്ള താല്പര്യക്കുറവിന്റെ സൂചനയായി കണക്കാക്കാം. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് തുടര്‍ച്ചയായി ദേഷ്യപ്പെടുന്നുവെങ്കില് അത് നിങ്ങളുടെ ദാമ്പത്യത്തിന് നല്ല സൂചനയല്ല. ഇത് ഭര്‍ത്താവിന് നിങ്ങളോടുള്ള താല്പര്യക്കുറവിന്റെ സൂചനയായിരിക്കാം. അവര്‍ നിങ്ങളെ അകറ്റിനിര്‍ത്താനും ഇതിലൂടെ അവര്‍ ആഗ്രഹിച്ചേക്കാം.

ലൈംഗികതയില്‍ താല്‍പ്പര്യക്കുറവ്
ലൈംഗികത ഒരു ബന്ധത്തിന്റെ വളരെ പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പത്തിന് അതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ശാരീരികമായ അടുപ്പം വിവാഹ ജീവിതത്തിന്റെ ഭാഗമാണ്. കാലക്രമേണ, ബന്ധത്തിന്റെ ഈ ഭാഗം അല്‍പ്പം ദുര്‍ബലമാകും.
എന്നിരുന്നാലും നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ സ്പര്‍ശനം ഒഴിവാക്കാന്‍ തുടങ്ങുകയോ ശാരീരക ബന്ധത്തിന്റെ സമയത്ത് നിങ്ങള്‍ക്ക് വികാരങ്ങള്‍ അനുഭവപ്പെടാതിരിക്കുകയോ ചെയ്താല്‍, ശ്രദ്ധിക്കണം. അതുപോലെ ഭര്‍ത്താവ് ശാരീരിക ബന്ധങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ തുടങ്ങുകയും ഓരോ നിമിഷവും നിങ്ങളെ അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, അത് സൂചിപ്പിക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞുവെന്നാണ്.

വൈകാരിക അകലം
നിങ്ങളുടെ ഭര്‍ത്താവിന്റെ ജീവിതത്തില്‍ മറ്റൊരു സ്ത്രീ കടന്നുവന്നാല്‍, നിങ്ങളുടെ വൈകാരിക ബന്ധത്തിലും അതിന്റെ സ്വാധീനം നിങ്ങള്‍ കണ്ടുതുടങ്ങും. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ക്ക് സമയമുണ്ടാകില്ല. നിങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ അധികം ശ്രദ്ധിക്കാന്‍ തുടങ്ങും. കൂടാതെ, ഒരു ദിവസം മുഴുവന്‍ നിങ്ങളോട് സംസാരിക്കാതിരുന്നാലും അവര്‍ക്ക് ഒരു മാറ്റവും ഉണ്ടാക്കില്ല. ഇത് സംഭവിക്കുകയാണെങ്കില്‍, പ്രശ്നം മറ്റൊന്നാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം.

നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുന്നു
നിങ്ങള്‍ പറയുന്നത് കേള്‍ക്കാതെ നിങ്ങളുടെ ഭര്‍ത്താവ് തയാറാകാതെ നിങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, അത് ഒരു വലിയ സൂചനയാണ്. ഭര്‍ത്താവിന് നിങ്ങളോടുള്ള സനേഹവും താല്പര്യവും കുറയുന്നതിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കാം.

പ്രശ്നങ്ങള്‍ കണ്ടെത്തുന്നു
നിങ്ങളുടെ ഭര്‍ത്താവ് എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ കണ്ടെത്തി നിങ്ങളെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതൊരു സൂചനയാണ്. പങ്കാളിയെ എങ്ങനെ ഒഴിവാക്കാന്‍ അവര്‍ എല്ലായ്പ്പോഴും ഒരു അവസരം കണ്ടെത്തുന്നു.

സംസാരിക്കാന്‍ വിമുഖത
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ സംസാരം പലപ്പോഴും വിരസമായിത്തീരുകയോ ചെയ്യുന്നുവെങ്കില്‍ ആ ബന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും. സന്തുഷ്ടരായ ദമ്പതികള്‍ അവരുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. പൊരുത്തക്കേടുള്ള ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മിലുള്ള സംസാരം ഹ്രസ്വവും വിരസവുമായിരിക്കും. ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്നതിന്റെ സൂചനയാണ് സംസാരിക്കാന്‍ അവര്‍ കാണിക്കുന്ന വിമുഖത.

ഫോണ്‍ ഉപയോഗം
അവരുടെ ഫോണ്‍ നിങ്ങളെ തൊടാന്‍ അനുവദിക്കാതിരിക്കുക, അധികനേരവും ഫോണ്‍ കൈവശം തന്നെ വയ്ക്കുക, എപ്പോഴും ഫോണില്‍ തിരക്കിലായിരിക്കുക, പാസ്വേഡ് ഇടയ്ക്കിടെ മാറ്റുക, ഫോണുമായി കൂടുതല്‍ സമയം ചെലവഴിക്കുക, കോള്‍ വരുമ്പോള്‍ പുറത്തേക്ക് പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ഇതെല്ലാം ഭര്‍ത്താക്കന്മാരിലെ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്.



Click it and Unblock the Notifications

