Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രാണനെ പോലെ സ്നേഹിച്ചാലും ഈ പെണ്നക്ഷത്രങ്ങള് ചതിക്കും: പ്രണയത്തില്‍ ചതിക്കുന്ന 7 നാളുകാര്‍
പ്രണയം എന്നത് വളരെ മികച്ച ഒരു വികാരമാണ്. പ്രണയ ശേഷം വിവാഹത്തിലെത്തിയാലും പ്രണയം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ സ്വഭാവവും ഭാഗ്യവും ഭാവിയും ബന്ധങ്ങളെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും എല്ലാം പരാമര്‍ശിക്കുന്നു. അതില്‍ നക്ഷത്രങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പലപ്പോഴും ജന്മനക്ഷത്രപ്രകാരം പ്രണയം അല്ലെങ്കില്‍ ദാമ്പത്യത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തി നിങ്ങളെ ചതിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് പലപ്പോഴും അറിഞ്ഞിരിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. 27 നക്ഷത്രക്കാരില്‍ 7 നക്ഷത്രക്കാരും പ്രണയത്തില്‍ അത്ര വിശ്വസിക്കാന്‍ പറ്റുന്നവരല്ല എന്നാണ് ജ്യോതിഷം പറയുന്നത്. അവരോട് ഇടപെടുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
ബന്ധങ്ങളില്‍ അത്ര മികച്ചതല്ലാത്ത സ്വഭാവമാണ് അശ്വതി നക്ഷത്രക്കാര്‍ക്ക് എന്നാണ് ജ്യോതിഷം പറയുന്നത്. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ മറ്റൊന്നും ചിന്തിക്കാതെ പലപ്പോഴും ഒരു ബന്ധത്തിലേക്ക് കടക്കുന്ന വ്യക്തിയാണ്. പലപ്പോഴും ഇവര്‍ പങ്കാളിയുടെ വികാരങ്ങളെ കണക്കിലെടുക്കാതെ എടുത്ത് ചാട്ടത്തോടെ പല തീരുമാനങ്ങളും എടുക്കുന്നു. അത് ബന്ധം ഇല്ലാതാവുന്നതിനും മുന്നോട്ട് പോവുന്നതിനും എല്ലാം തടസ്സം സൃഷ്ടിക്കുന്നു.
മകം
മകം നക്ഷത്രക്കാരായവര് വളരെയധികം ആകര്ഷണീയതയുള്ളവരായിരിക്കും. എന്നാല്‍ പലപ്പോഴും അവരുടെ ബന്ധത്തിലുള്ള ഇടപെടലുകള്‍ അത്ര നല്ലതായിരിക്കില്ല. എന്ന് മാത്രമല്ല അവര്‍ ആ ബന്ധത്തെ വഴി തെറ്റിക്കുന്നതിന് വരെ ശ്രമിക്കുന്നു. പലപ്പോഴും വഞ്ചിക്കാനോ അല്ലെങ്കില്‍ അത് വഴി ബന്ധം ഇല്ലാതാക്കുന്നതിനോ മുന്‍കൈ എടുക്കുന്നു. ഇത് ബന്ധങ്ങളിലെ വിശ്വാസം തകര്‍ക്കും.
മുലം
മൂലം നക്ഷത്രക്കാരായവര് പലപ്പോഴും സ്വതന്ത്രമായി ചിന്തിക്കുന്നതിനും സാഹസികത ഇഷ്ടപ്പെടുന്നവരുമായിരിക്കും. പലപ്പോഴും ഇത് നിങ്ങളുടെ ബന്ധത്തിലെ വൈകാരികതയും സ്ഥിരതയും ഇല്ലാതാക്കുന്നു. ഇത് പലതും മറച്ച് വെക്കുന്നതിലേക്കും പ്രതിബദ്ധതകള്‍ ഇല്ലാതാവുന്നതിനും കാരണമാകുന്നു. ഇത് ബന്ധത്തെ തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാരും പലപ്പോഴും സ്നേഹവും വാത്സല്യവും തുളുമ്പുന്നവരായിരിക്കും. എന്നാല്‍ അവര്‍ പലപ്പോഴും ബന്ധത്തില്‍ കൃത്രിമം കാണിക്കുന്നു. ഇത് വ്യക്തിപരമായ നേട്ടത്തിലേക്ക് വഴി വെക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും ഇവര്‍ തെറ്റിദ്ധാരണകള്‍ വരെ പരത്തുന്നു. ഇത്തരക്കാരെ പ്രണയിക്കുമ്പോള്‍ അതിന്റെ എല്ലാ ദൂഷ്യവശങ്ങളും മനസ്സിലാക്കേണ്ടതാണ്. ബന്ധം അവസാനിപ്പിക്കുന്നിടത്തേക്കാണ് ഇത് എത്തുന്നത്.
ചോതി
ചോതി നക്ഷത്രക്കാരായ സ്ത്രീകള്‍ ആകര്‍ഷകമായ സ്വഭാവവും ശാരീരിക പ്രത്യേകതകളും ഉള്ളവരായിരിക്കും. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ പ്രണയത്തേയും അനിശ്ചിതത്വത്തിലാക്കിയേക്കാം. അത് പങ്കാളിയെ അവഗണിക്കുന്നതിലേക്കോ അല്ലെങ്കില്‍ അവരുടെ പ്രണയത്തിന് വിലകല്‍പ്പിക്കാത്ത അവസ്ഥയിലേക്കോ എത്തിയേക്കാം.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അവരുടെ സ്വഭാവം പലപ്പോഴും നിയന്ത്രണങ്ങളില്‍ അധിഷ്ഠിതമായിരിക്കും. പലപ്പോഴും തെറ്റിനെ വരെ അവര്‍ ന്യായീകരിക്കുന്നു. അസൂയയും ഇവരില്‍ ധാരാളം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ബന്ധങ്ങളില്‍ സുരക്ഷിതത്വം ഉണ്ടാവണം എന്നില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രണയത്തിലും ബാധിക്കുന്നു.
രേവതി
രേവതി നക്ഷത്രത്തില്‍ ജനിച്ചവര്‍ വളരെയധികം അധികാര സ്വഭാവമുള്ളവരായിരിക്കും. അത് പലപ്പോഴും ആദര്‍ശത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ ബന്ധങ്ങളില്‍ സ്ഥിരത പാലിക്കുന്നില്ല. അനാരോഗ്യകരമായ ബന്ധമാണ് ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
