Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
2025-ല്‍ വിവാഹം, അതും അത്യുത്തമയോഗം, എല്ലാവര്‍ക്കുമില്ല, ഈ 8 നാളുകാര്‍ക്ക്, നിങ്ങളുണ്ടോ ഇതില്‍?
വിവാഹം എന്നത് വിധിപ്രകാരം മാത്രം നടക്കുന്ന ഒരു മംഗള കര്‍മ്മമാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹിക്കുന്ന സമയത്ത് ഇത് നടക്കണം എന്നില്ല. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മള് പ്രതീക്ഷിക്കാത്ത സമയത്ത് വിവാഹ യോഗം കാണുന്നു. പുതുവര്‍ഷത്തിലേക്ക കടക്കുമ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന ചില നക്ഷത്രക്കാര്ക്കെങ്കിലും അവരുടെ ആഗ്രഹം സഫലമാവുന്നു. വ്യാഴത്തിന്റെ രാശിമാറ്റവും ശനിയുടെ രാശിമാറ്റവും ബുധനും സൂര്യനും എല്ലാം മാറുന്നത് വഴി ചിലരില്‍ വിവാഹയോഗവും തെളിയുന്നു.
ഇനി പറയുന്ന എട്ട് നാളുകാര്‍ക്ക് പക്ഷേ 2025-ല്‍ അവരുടെ വിവാഹ യോഗം തെളിയുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ആരാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യര്‍ 2025-ല്‍ എന്ന് നമുക്ക് വായിക്കാം. ജീവിതത്തില്‍ വിവാഹത്തിന് ഏറ്റവും അത്യുത്തമമായ സമയമാണ് ഇനി പറയുന്ന ഈ നക്ഷത്രക്കാര്‍ക്ക്, കൂടുതല്‍ അറിയാന്‍ വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാരെ ഭരിക്കുന്നത് കേതുവാണ്. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ചവര്‍ എപ്പോഴും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. മാറ്റത്തിന്റെ വര്‍ഷമായിരിക്കും 2025. അതുകൊണ്ട് തന്നെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ഈ വര്‍ഷം കണ്ടെത്തുന്നു. മാത്രമല്ല വിവാഹത്തിനുള്ള മികച്ച സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബന്ധം പരസ്പര ധാരണയിലും മനസ്സിലാക്കലിലും മുന്നോട്ട് പോവും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഐശ്വര്യപൂര്‍ണമായ സമയമാണ്. ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. ഇവരിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പങ്കാളികളായിരിക്കും ഉണ്ടായിരിക്കുക. ഗ്രഹസംക്രമണം പൊതുവേ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും പുതുവര്‍ഷത്തില്‍ നല്‍കും. അതില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും വിവാഹം.അവരുടെ വ്യക്തി ജീവിതത്തില്‍ ഇതുണ്ടാക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ നിസ്സാരമല്ല. സ്നേഹവുംസമാധാനപരവുമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അവരുടെ ആഗ്രഹം പോലെ തന്നെ വിവാഹം നടക്കുന്ന സമയമാണ്. ഇവരെ ഭരിക്കുന്ന ഗ്രഹം ചൊവ്വയാണ്. അവരുടെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ഒരു വര്‍ഷമാണ് 2025 എന്ന കാര്യത്തില്‍ സംശയം വേണ്ട. തന്റെ അതേ സ്വഭാവവും ലക്ഷ്യങ്ങളും പങ്കിടുന്ന ഒരു വ്യക്തിയെ കണ്ടെത്തുന്നതിന് ഇവര്‍ക്ക് ഈ വര്‍ഷം സാധിക്കുന്നു. ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ വര്‍ഷം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പൂയ്യം
പൂയ്യം നക്ഷത്രക്കാരെ ഭരിക്കുന്നത് ശനിയാണ്. ഇവരുടെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയവും 2025 ആണ്.. പല വിധത്തിലുള്ള ഗുണങ്ങള്‍ ഒരുമിച്ച് ചേരുന്ന സമയമാണ് ഇവര്‍ക്ക് 2025. കുടുംബത്തോടുള്ള പ്രതിബദ്ധത, സ്നേഹം, വിശ്വാസ്യത, വൈകാരികത എന്നിവയെല്ലാം തന്നെ മനസ്സിലാക്കുന്നതിനും അതിനനുസരിച്ചുള്ള പങ്കാളിയെ ലഭിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇവരില്‍ 2025-ല്‍ അകന്ന് പോവുന്നു.
ഉത്രം
സൂര്യനാണ് ഉത്രം നക്ഷത്രത്തിന്റെ ഗ്രഹം. ഉത്തരവാദിത്വ ബോധം വളരെയധികം കൂടുതലുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തിലും അത്രയും ഉത്തരവാദിത്വം ഇവര്‍ കാണിക്കുന്നു. പലപ്പോഴും ശാശ്വത പങ്കാളിത്തത്തിന് വേണ്ടി ഇവര്‍ കാത്തിരിക്കും. അതിന് ഏറ്റവും അനുയോജ്യമായ വര്‍ഷമാണ് 2025. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ടാമതൊന്ന് ചിന്തിക്കുന്നില്ല.
ചോതി
രാഹുവാണ് ചോതി നക്ഷത്രത്തിന്റെ അധിപന്, അതുകൊണ്ട് തന്നെ ഇവര്‍ ആകര്‍ഷണീയതയും സ്വാതന്ത്ര്യവും എപ്പോഴും ആഗ്രഹിക്കുന്നവരായിരിക്കും. അതനുസരിച്ചുള്ള പങ്കാളിയെയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതിന് 2025 വരെ കാത്തിരിക്കുന്നതില്‍ തെറ്റില്ല. വൈകാരികമായി വളരെയധികം മാറി ചിന്തിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിന്റെ ആവശ്യകത മനസ്സിലാക്കുന്ന ഒരു പങ്കാളിയെ സ്വന്തമാക്കാന്‍ 2025-ല്‍ ഇവര്‍ക്ക് സാധിക്കും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ശനിയാണ് അവരുടെ ഗ്രഹാധിപന്‍. നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്. കൂടാതെ ഉത്തരവാദിത്വ ബോധത്തിലും ഇവരെ വെല്ലാന്‍ ആവില്ല. പ്രതിബന്ധതയോടെ ഒരു ബന്ധത്തെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കും. അതിന് 2025-ല്‍ വിവാഹം എന്നത് ഇവരുടെ അനിവാര്യമായ തിരഞ്ഞെടുപ്പായിരിക്കും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇവര്‍ക്കുണ്ടാവുന്നു ഈ സമയം. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ച മാറ്റങ്ങളിലൂടെ സഞ്ചരിക്കും.
രേവതി
ബുധനാണ് രേവതി നക്ഷത്രക്കാരെ ഭരിക്കുന്നത്. വൈകാരികത ഏറെ കൈമുതലാക്കിയ നക്ഷത്രമാണ് രേവതി. പരസ്പരം കരുതലും സ്നേഹവും ഇവരില്‍ ഓരോ ദിനവും വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ സ്നേഹ നിര്‍ഭരമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ഇവര്‍ മുന്നിലായിരിക്കും. അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് 2025. ഇവരുടെ ദാമ്പത്യജീവിതം മികച്ച രീതിയില്‍ തന്നെ ഈ വര്‍ഷം മുന്നോട്ട് പോവുന്നു.



Click it and Unblock the Notifications
