Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വലിയ പ്രശ്നത്തിന്റെ തുടക്കം; ഭാര്യയിലെ ഈ മാറ്റം ദാമ്പത്യത്തിന്റെ അപകടസൂചന
വിജയകരമായ ദാമ്പത്യത്തിന് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. അവര്‍ക്കിടയില്‍ വിശ്വാസം, പരസ്പര ധാരണ, സ്നേഹം എന്നിവ ഉണ്ടായിരിക്കണം. ഉത്തരവാദിത്തം ഒരുമിച്ച് ഏറ്റെടുക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വളരെ ശ്രദ്ധിക്കുന്നു. തങ്ങളുടെ ദാമ്പത്യ ജീവിതം വളരെ സ്നേഹവും സന്തോഷകരവുമായി കാണുന്നു. എന്നിരുന്നാലും, കാലം ചെല്ലുന്തോറും ഭാര്യാഭര്‍തൃ ബന്ധത്തില്‍ അല്പം മന്ദതയുണ്ടാകുന്നു. ഇത് സ്വാഭാവികമായ ഒരു കാര്യമാണ്.
വിവാഹം കഴിഞ്ഞ് കുറച്ചുകാലം കഴിയുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കുടുംബ ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ മുഴുകാന്‍, കുട്ടികളെ പരിപാലിക്കുമ്പോള്‍ അവര്‍ക്ക് പരസ്പരം മുമ്പത്തേപ്പോലെ അധികം ഇടപഴകാന്‍ സമയമില്ലാതെവരുന്നു. ഓഫീസ് ജോലിയിലെ സമ്മര്‍ദ്ദം, വീട്ടുത്തരവാദിത്തം എന്നിവ അവര്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

എന്നിരുന്നാലും, ചില അഭിപ്രായവ്യത്യാസങ്ങള്‍ വളരെ ഗുരുതരമായ പ്രശ്നമായി മാറുന്നു. ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കം വര്‍ദ്ധിക്കുകയും ബന്ധം വഷളാകാന്‍ തുടങ്ങുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയുടെ സ്വഭാവത്തിലെ മാറ്റം മനസ്സിലാക്കുന്നതിലൂടെ, ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് തുടക്കത്തിലേ തിരിച്ചറിയാനാകും. ഭാര്യയിലെ അത്തരം ചില പെരുമാറ്റ മാറ്റങ്ങള്‍ ഇതാ.
പെരുമാറ്റത്തിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍
മിക്ക ഭാര്യമാരും ഭര്ത്താക്കന്മാരോട് അര്‍പ്പണബോധമുള്ളവരാണ്. എന്നിരുന്നാലും, അവരുടെ പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റമുണ്ടെങ്കില്‍, അത് നിങ്ങളുടെ ബന്ധത്തിന് ഒരു അപകട സൂചനയാണെന്ന് മനസ്സിലാക്കുക. ഭാര്യ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ഗൗരവമായി കേള്‍ക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വാക്കുകളോട് ദേഷ്യത്തോടെ പ്രതികരിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ അനാവശ്യമായി ദേഷ്യപ്പെടാന്‍ തുടങ്ങിയാല്‍ ഭാര്യക്ക് നിങ്ങളോട് എന്തെങ്കിലും ദേഷ്യമുണ്ടെന്ന് മനസ്സിലാക്കുക.

അമിതമായ ദേഷ്യം
പലപ്പോഴും ഭാര്യയുടെ ദേഷ്യം ദാമ്പത്യ ജീവിതത്തില്‍ കൊടുങ്കാറ്റ് വരുന്നതിന്റെ സൂചനയാണ്. ഭാര്യയുടെ അമിതമായ കോപം, അവള് എന്തെങ്കിലും കാര്യത്തില്‍ നിങ്ങളോട് തൃപ്തയല്ലെന്ന് സൂചിപ്പിക്കുന്നു. അതിനാല്‍ ഭാര്യ നിങ്ങളോട് ദേഷ്യം കാണിക്കുന്നുവെങ്കില്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് മനസിലാക്കുക.
വൈകാരിക ബന്ധത്തിന്റെ അഭാവം
ദമ്പതികള്‍ക്കിടയില്‍ വൈകാരികമായ ഒരു ബന്ധമുണ്ട്. പങ്കാളികള്‍ തമ്മിലുള്ള വൈകാരികതയുടെ അഭാവമാണ് ബന്ധം വഷളാകാനുള്ള ഒരു കാരണം. നിങ്ങളുടെ സന്തോഷമോ സങ്കടമോ ഭാര്യ ശ്രദ്ധിക്കാതിരിക്കുമ്പോള്‍, നിങ്ങളുടെ ചിന്തകള്‍ അവള് മനസ്സിലാക്കാത്തപ്പോള്‍, അത് ആ ബന്ധത്തില്‍ എന്തോ തകരാറ് ഉണ്ട് എന്നതിന്റെ സൂചനയാണ്.
സംസാരിക്കാന്‍ മടി
നിങ്ങളുടെ ഭാര്യ നിങ്ങളോട് പെട്ടെന്ന് സംസാരിക്കുന്നത് നിര്‍ത്തിയാല്‍, അല്ലെങ്കില്‍ നിങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറിയാല്‍ അത് എന്തോ കുഴപ്പത്തിന്റെ സൂചനയാണ്. എന്നിരുന്നാലും പെട്ടെന്ന് ഒരു നിഗമനത്തിലെത്തരുത്, പക്ഷേ അവരുടെ ഈ മാറ്റം ശ്രദ്ധിക്കുക.
അകാരണമായുള്ള വഴക്കുകള്‍
അകാരണമായുള്ള വഴക്കുകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്. പ്രത്യേകിച്ചും പലപ്പോഴും നിസ്സാര കാര്യങ്ങളുടെ പേരില്‍ വഴക്കിടുകയാണെങ്കില്‍ അത് ശ്രദ്ധിക്കുക.



Click it and Unblock the Notifications
