പെൺകുട്ടികൾക്ക് പ്രിയം ഷു​ഗർ ഡാഡിമാരെ; പ്രായമായ പുരുഷന്മാരെ ഇഷ്ടപ്പെടുന്നത് ഇക്കാരണങ്ങളാൽ

Sugar daddy: 70 വയസ്സുകാരന്‍ 23 വയസ്സുകാരിയെ വിവാഹം കഴിച്ചു, അല്ലെങ്കില്‍ അവരുമായി പ്രണയത്തിലാണ് എന്ന് കേട്ടാല്‍ ആരായാലും അറിയാതെ അത്ഭുതപ്പെടും. ഈ പെണ്‍കുട്ടിയ്ക്ക് വേറെ ആണ്‍കുട്ടിയെ കിട്ടിയില്ലേ? എന്നായിരിക്കും പലരും ചിന്തിക്കുക. എന്നാല്‍, 'ഷുഗര്‍ ഡാഡി' എന്ന രീതിയ്ക്ക് ഇന്ത്യയിലും ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാണ്.

The Rise of Sugar Daddies in India Why Young Women are Drawn to Older Partners
Photo Credit: AI

പ്രായമായ, പണക്കാരായ പുരുഷന്മാര്‍ക്ക് ചെറുപ്പക്കാരികളായ പെണ്‍കുട്ടികളുമായി ബന്ധവും, പ്രണയവും ഉണ്ടാകുന്നതിനെയും, അവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിനെയുമെല്ലാം ഷുഗര്‍ ഡാഡി എന്ന് വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടായിരിക്കും ഇത്തരം പുരുഷന്മാരോട് പെണ്‍കുട്ടികള്‍ക്ക് പ്രിയം കൂടുന്നത്? എന്തുകൊണ്ടായിരിക്കും ഷുഗര്‍ ഡാഡി എന്ന കാഴ്ചപ്പാടിന് ഇന്ത്യയില്‍ ഇത്ര സ്വീകാര്യത? നമുക്ക് നോക്കാം.

ഷുഗര്‍ ഡാഡി എന്ന വാക്കിന്റെ ഉത്ഭവം

1900 കാലഘട്ടത്തിലാണ് ഷുഗര്‍ ഡാഡി എന്ന പദപ്രയോഗം ഉത്ഭവിക്കുന്നത്. അന്നത്തെ കാലത്ത് 'ഷുഗര്‍' പണത്തിനെയും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിനെയുമെല്ലാമാണ് വിശേഷിപ്പിച്ചിരുന്നത്. അന്നത്തെ കാലത്ത് പ്രായമായവരെ ഡാഡി എന്നും വിശേഷിപ്പിച്ചിരുന്നു. പ്രായമായ ഒരു പുരുഷന്‍ ചെറുപ്പക്കാരിയായ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതിനായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിനെയും, പണം നല്‍കുന്നതിനെയും ഷുഗര്‍ ഡാഡി എന്ന് വിശേഷിപ്പിക്കാന്‍ ആരംഭിച്ചു.

കണക്കുകള്‍ പറയുന്നത്

കണക്കുകള്‍ പ്രകാരം, ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ഷുഗര്‍ ഡാഡീസ് ഉള്ളത് ഇന്ത്യയിലാണ്. 2021-ല്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, 3,38,000 ഷുഗര്‍ ഡാഡീസ് ഇന്ത്യയിലുണ്ട്. രണ്ടാമത് ഇന്ത്യേനേഷ്യാണ് ഉള്ളത്. 60,250-ഓളം ഷുഗര്‍ ഡാഡീസാണ് ഇന്ത്യേനേഷ്യയില്‍ ഉള്ളത്. മൂന്നാം സ്ഥാനത്ത്, മലേഷ്യയും, നാലാം സ്ഥാനത്ത് ജപ്പാനും, അഞ്ചാം സ്ഥാനത്ത് ഹോംങ് കോംങ്, തായ്‌ലന്റ്, വിയറ്റ്‌നാം, സൗത്ത് കൊറിയ, ശ്രീലങ്ക, കംബോഡിയ എന്നീ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഡേറ്റിംഗ് ആപ്പുകളും, വെബ്‌സൈറ്റുകളിലെയും കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നത്.

പെണ്‍കുട്ടികളെ പ്രായമായവരിലേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍

കോവിഡ് കാലത്താണ് ഷുഗര്‍ ഡാഡീസ് ഒരു ട്രെന്‍ഡായി മാറിയത്. ചില പഠനങ്ങള്‍ പ്രകാരം, സ്ത്രീകളില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങളും, തൊഴിലില്ലായ്മയും ഷുഗര്‍ ഡാഡീസിനോടുള്ള പ്രിയം വര്‍ദ്ധിപ്പിച്ചു. 2020 പ്രസിദ്ധീകരിച്ച പഠനം പ്രകാരം, ഷുഗര്‍ റിലേഷന്‍ഷിപ്പ് വര്‍ദ്ധിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ മൂന്നാണ്. സാധാരണ രീതിയില്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആകുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും പല കാരണങ്ങള്‍ കണ്ടും അതില്‍ തന്നെ നിലനില്‍ക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍, ഷുഗര്‍ റിലേഷന്‍ഷിപ്പില്‍ പുരുഷന്മാര്‍ ആഗ്രഹിക്കുന്നത് ശാരീരിക ബന്ധവും, നല്ലൊരു പ്രണയ ജീവിതവും മാത്രമാണ്. ഇതില്‍ ആത്മാര്‍ത്ഥത കുറവായിരിക്കും. കുറച്ച് നാള്‍ സന്തോഷത്തോടെ മുന്നോട്ട് പോവുക എന്നത് മാത്രമാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. അതിനാല്‍, പുരുഷന്മാര്‍ക്ക് ഇത്തരം ബന്ധങ്ങളോട് പ്രിയം കൂടുതലാണ്. അതുപോലെ, വേവണ്ടെങ്കില്‍ വേണ്ട എന്ന് വെയ്ക്കാനും ഇത്തരം ബന്ധങ്ങളില്‍ സാധിക്കും. കൂടാതെ, സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്. ഇത് ചെറുപ്പക്കാരികളെയും പ്രായമായവരെയും ഇത്തരം ബന്ധങ്ങളിലേയ്ക്ക് ആകര്‍ഷിക്കും.

ആഗ്രഹിച്ച രീതിയില്‍ പ്രണയബന്ധം

സ്വന്തം താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കും. ആഗ്രഹിച്ച രീതിയില്‍ പ്രണയം മുന്നോട്ട് കൊണ്ട് പോകാനും ഇവര്‍ക്ക് സാധിക്കും. ഇത്തരം ബന്ധങ്ങളിലേയ്ക്ക് കൂടുതല്‍ ആകൃഷ്ടരാകുന്നത് ലൈംഗികതയോടും പ്രണയ ശൈലികളോടും സ്വാര്‍ത്ഥമായ സമീപനം നിലനിര്‍ത്തുന്നവരാണ് ഷുഗര്‍ ഡാഡി റിലേഷന്‍ഷിപ്പിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. വൈവിധ്യമാര്‍ന്ന രീതിയില്‍ പ്രണയ ബന്ധം കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവരും ഷുഗര്‍ റിലേഷന്‍ഷിപ്പില്‍ ആകൃഷ്ടരാകുന്നു.

സ്വന്തം നേട്ടങ്ങള്‍ക്കായി

സൈക്കോളജി പ്രകാരം, സ്വന്തം നേട്ടങ്ങള്‍ക്കായി പലരും ഇത്തരം ബന്ധങ്ങളിലേയ്ക്ക് പോകുന്നു. മറ്റുള്ള വ്യക്തികളോട് സഹാനുഭൂതി ഇല്ലാത്തവരും, വികാരങ്ങളെ മാനിക്കാത്തവരും, ബോര്‍ഡര്‍ ലൈന്‍ ഡിസോഡര്‍ ഉള്ള വ്യക്തികളും ഹ്രസ്വകാലത്തേയ്ക്ക് ഷുഗര്‍ റിലേഷന്‍ഷിപ്പ് തിരഞ്ഞെടുക്കുന്നു. ഇത്തരം ബന്ധങ്ങളിലൂടെ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കാനും ഇവര്‍ ശ്രമിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion