Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പത്തില്‍ പത്ത് പൊരുത്തമെങ്കിലും ഈ രാശിക്കാര്‍ ചേരരുത്: കാത്തിരിക്കുന്ന ദുരന്തങ്ങള്‍ ദാമ്പത്യം തകിടം മറിയ്ക്കും
വിവാഹം എന്നത് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഒരു വഴിത്തിരിവായി ജീവിതത്തില്‍ മാറുന്ന സംഭവം തന്നെയാണ് വിവാഹം. എന്നാല്‍ വിവാഹത്തിന് ജ്യോതിഷത്തിലുള്ള പ്രാധാന്യവും നിസ്സാരമല്ല. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിന് വിവാഹം ഒരു കാരണമാകുന്നു. ജ്യോതിഷ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ഒരു ബന്ധം അതിന്റെ മോശം അവസ്ഥയിലേക്ക് മാറുന്നതിന് പലപ്പോഴും ജാതകവും പൊരുത്തവും എല്ലാം കാരണമാകുന്നു.
ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വിവാഹത്തിലൂടെ സംഭവിക്കുന്നു. എന്നാല്‍ 12 രാശിക്കാരില്‍ ചില രാശിക്കാര്‍ ഒരിക്കലും പരസ്പരം ചേരാന്‍ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം - കര്‍ക്കിടകം
മേടംരാശിയും കര്‍ക്കിടകം രാശിക്കാരും ഒരിക്കലും ചേരാന്‍ പാടില്ല. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും പെട്ടെന്നാണ് സങ്കടത്തിലേക്ക് എത്തുന്നത്. പലപ്പോഴും ആഗ്രഹിക്കാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വ്യത്യസ്തമായ സ്വഭാവക്കാരായതിനാല്‍ അത് ജീവിതത്തില്‍ നീരസം വര്‍ദ്ധിപ്പിക്കുന്നു. അത് ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും എന്ന് മാത്രമല്ല പ്രണയിക്കുന്നവരില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് പവന് തരാം എന്ന് പറഞ്ഞാലും ഈ രാശിക്കാര്‍ പരസ്പരം ചേരരുത്.
ഇടവം- കുംഭം
ഇടവം രാശിയും കുംഭം രാശിയും ചേരുന്നത് അത്ര നല്ലഫലങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ നിലനിര്‍ത്തുന്നു എന്നതാണ് സത്യം . പലപ്പോഴും നിങ്ങളുടെ നിയന്ത്രണം പങ്കാളിയുടെ കൈകളിലാണെന്ന തോന്നല്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും ഇടവം കുംഭം രാശിക്കാര്‍ ഒരിക്കലും ചേരരുത്.
മിഥുനം - വൃശ്ചികം
ഈ രണ്ട് രാശിക്കാരും ഒരിക്കലും ചേരരുത്. അത് നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്കാണ് ജീവിതത്തിലേക്ക് എത്തുന്നത്. പലപ്പോഴും ദാമ്പത്യ ജീവിതം മോശമായി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. സ്വാതന്ത്ര്യത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് പലപ്പോഴും തടസ്സം നേരിടുന്നു. അത് കൂടുതല്‍ നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കും.
ചിങ്ങം - മകരം
ചിങ്ങം രാശിക്കാരും മകരം രാശിക്കാരും ഒരിക്കലും ചേരരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മകരം രാശിക്കാര്‍ പലപ്പോഴും ഗൗരവത്തോടെ മുന്നോട്ട് പോവുന്നവരായിരിക്കും. എന്നാല്‍ ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ഇത് പലപ്പോഴും നടപ്പിലാവുകയില്ല. പങ്കാളിയുടെ സ്വാര്‍ത്ഥതയും പക്വതയില്ലായ്മയുമാണ് ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.
കന്നി - ധനു
കന്നി രാശിക്കാരും ധനു രാശിക്കാരും ഒരിക്കലും ഒരുമിച്ച് ചേരരുത്. അത് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അശ്രദ്ധരായവരും നിരുത്തരവാദിത്വപരമായും പെരുമാറുന്നവരായിരിക്കും. ദീര്‍ഘകാല ഐക്യത്തിന് വേണ്ടി മുന്നോട്ട് പോവുന്നവരായിരിക്കുമെങ്കിലും രാശി ഇതായതിനാല്‍ അല്പം ശ്രദ്ധ കൂടുതല്‍ അനിവാര്യമാണ്. കാരണം ഇവരുടെ ജീവിതം പലപ്പോഴും അത്ര സുഗമമായി മുന്നോട്ട് പോവുകയില്ല.
തുലാം- മീനം
തുലാം രാശിക്കാര്‍ വളരെയധികം ആദര്‍ശത്തോടെ പെരുമാറുന്നവരായിരിക്കും. അമിതമായി വൈകാരികമായി ഇടപെടുന്നവരായിരിക്കും. എന്നാല്‍ മീനം രാശിക്കാര്‍ ഇതിന്റെയെല്ലാം വിപരീത ഫലം ഉണ്ടാവുന്നതായിരിക്കും. രണ്ട് പേരുടേയും സ്വപ്നം രണ്ട് തരത്തിലുള്ളതായിരിക്കും. ഇത് ജീവിതത്തില്‍ കൂടുതല്‍ നിരാശ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ രാശിക്കാര്‍ വിവാഹത്തിലേക്ക് എത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications