Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ദാമ്പത്യത്തില്‍ ദേഷ്യക്കാരന്‍ ഭര്‍ത്താവോ? ഭാര്യയറിയേണ്ട രഹസ്യങ്ങള്‍ ഇതാണ്
ദാമ്പത്യ ജീവിതം എന്ന് പറയുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യമായ സ്ഥാനമാണ് ഉണ്ടായിരിക്കേണ്ടത്. അത് ദാമ്പത്യത്തിലാണെങ്കിലും പ്രണയത്തിലാണെങ്കിലും അപ്രകാരം തന്നെയായിരിക്കണം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അതില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നു. മാത്രമല്ല അല്പം ദേഷ്യക്കാരന്‍ പങ്കാളി കൂടെയാണെങ്കില്‍ പറയേണ്ടതില്ല. അത് പലപ്പോഴും ദാമ്പത്യ ജീവിതത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നിങ്ങളുടെ പങ്കാളിക്ക് ദേഷ്യം കൂടുതലാണോ? എന്തെങ്കിലും ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന കലിപ്പനാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ അടുത്ത് നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ദേഷ്യക്കാരായ പങ്കാളിക്ക് അഥവാ പുരുഷന്മാര്ക്ക് ബുദ്ധി കുറവാണ് എന്നാണ് എവല്യൂഷണറി സൈക്കോളജി പ്രകാരം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പങ്കാളിയുടെ അമിത ദേഷ്യം എപ്രകാരം നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

വൈകാരിക അകല്‍ച്ച
പലപ്പോഴും ഇത്തരം ദേഷ്യക്കാരനായ പങ്കാളിയെങ്കില്‍ അത് ദമ്പതികള്‍ തമ്മിലുള്ള വൈകാരിക അകല്ച്ചയിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ പങ്കാളിക്ക് ജീവിതത്തില്‍ മടുപ്പുളവാക്കുന്നതിലേക്കും എത്തിക്കുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര ബന്ധത്തിലെങ്കില് ഇതിന്റെ ആഘാതം പിന്നേയും കൂടുന്നു. അത് ദാമ്പത്യമേ വേണ്ട എന്ന ചിന്തയിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധം ഇല്ലാതാവുന്നു.
വിശ്വാസമില്ലായ്മ
പലപ്പോഴും പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ നിങ്ങളുടെ പങ്കാളിക്ക് ഉണ്ടാവുന്നു. ഭര്‍ത്താവിന്റെ അമിത ദേഷ്യവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മോശം പെരുമാറ്റവും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും ബന്ധത്തില്‍ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
ആശയവിനിമയം ഇല്ലാതാവുന്നു
പലപ്പോഴും ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് അനിവാര്യമായതാണ് കൃത്യമായ ആശയവിനിമയം. അത് നഷ്ടപ്പെടുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നതിന് പിന്നില്‍ ഭര്‍ത്താവിന്റെ അമിത ദേഷ്യം കാരണമാകുന്നു. പരസ്പരമുള്ള വാഗ്വാദങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും നിങ്ങളുടെ ജീവിതത്തെ വളരെ മേശമായി ബാധിക്കുന്നു. ഇത് പിന്നീട് സംസാരിക്കാതിരിക്കാം എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മാനസിക ശാരീരിക അടുപ്പം കുറയുന്നു
പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന മാനസിക ശാരീരിക അടുപ്പം കുറയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളഎത്തുന്നു. ഭര്‍ത്താവിനോട് സംസാരിക്കാന്‍ തന്നെ ഭയവും ടെന്‍ഷനും സമ്മര്‍ദ്ദവും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് പരസ്പരമുള്ള അടുപ്പം കുറയ്ക്കുന്നു. പലപ്പോഴും മാനസികാരോഗ്യത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
മാനസികാരോഗ്യം നഷ്ടപ്പെടുന്നു
നിരന്തരമായുണ്ടാവുന്ന ദേഷ്യവും പ്രശ്നങ്ങളും സമ്മര്‍ദ്ദവും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികശും മാനസിക സമ്മര്‍ദ്ദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ഇത് എപ്പോഴും ടെന്‍ഷനോടെയുള്ള ഒരു ദാമ്പത്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അമിത ദേഷ്യമുള്ള ഭര്ത്താക്കന്മാര് അല്പമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
ബഹുമാനമില്ലായ്മ
പരസ്പര ബഹുമാനവും മനസ്സിലാക്കലുമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഭര്‍ത്താവിന്റെ അടിക്കടിയുള്ള ദേഷ്യവും പെരുമാറ്റത്തിലെ പരുക്കന്‍ സ്വഭാവവും പലപ്പോഴും നിങ്ങള്‍ക്ക് ഭര്‍ത്താവിനോടുള്ള ബഹുമാനം പോലും ഇല്ലാതാക്കുന്നു. മാത്രമല്ല സംസാരിക്കാന്‍ പോലും തോന്നാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത് ദാമ്പത്യ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിവാഹ മോചനം
ദാമ്പത്യമാണെങ്കിലും പ്രണയമാണെങ്കിലും ദേഷ്യക്കാരനായ ഒരു പങ്കാളിക്കൊപ്പം താമസിക്കാന്‍ പലരും തയ്യാറാവുകയില്ല. ഇത് ബന്ധത്തെ ഇല്ലാതാക്കുന്നതിലേക്ക് ഉള്ള ഒരു തീരുമാനത്തെ എടുക്കാന്‍ നിങ്ങളെ നിര്‍ബന്ധിതമാക്കുന്നു. ഇത്തരം അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ രണ്ട് പേരും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications