ഈ 5 നാളുകാരെ സൂക്ഷിക്കണം, കൂടെ നിന്ന് പണിതരും: മനസ്സിലുള്ളതല്ല പുറമേ, പ്രണയവും അങ്ങനെ തന്നെ

പ്രണയം എന്ന വികാരം ആര്‍ക്ക് ആരോട് വേണമെങ്കിലും തോന്നാവുന്ന ഒന്നാണ്. പലപ്പോഴും ചില അവസരങ്ങളില്‍ അത് തുറന്ന് പറയാന്‍ സാധിക്കാതെ വരുന്നു. അത് തന്നെയാണ് പല പ്രണയവും തുടക്കത്തില്‍ തന്നെ ഇല്ലാതാവുന്നതിന് പിന്നിലെ കാരണവും. പലപ്പോഴും പ്രണയം മനസ്സിലുണ്ടെങ്കില്‍ അത് തുറന്ന് പറയുക എന്നതാണ് ആദ്യത്തെ കാര്യം. അത് പറയാതെ മനസ്സില്‍ വെക്കുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിട്ടുണ്ടാവും. പിന്നീട് ഒരു നഷ്ടപ്രണയവും പേറി ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ട അവ്സ്ഥ നിങ്ങള്‍ക്കുണ്ടാവും.

എന്നാല്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചില നക്ഷത്രക്കാര്‍ അവരുടെ പ്രണയം പറയാന്‍ അല്‍പം കൂടുതല്‍ മടി കാണിക്കും. ഒരു കാരണവശാലും ഇവര്‍ അതിന് തയ്യാറാവുകയില്ല, എന്ന് മാത്രമല്ല പലപ്പോഴും പ്രണയം എന്നത് അവര്‍ക്ക് മനസ്സില്‍ മാത്രം കൊണ്ട് നടക്കുന്നതിനുള്ള ഒരു കാര്യമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിടയിലുമുണ്ടാവാം അത്തരക്കാര്‍. ചിലപ്പോള്‍ അത് നിങ്ങള്‍ തന്നെയായേക്കാം. 27 നക്ഷത്രക്കാരില്‍ ഇനി പറയുന്ന അഞ്ച് നക്ഷത്രക്കാര്‍ക്ക് അത്തരം ഒരു സ്വഭാവമുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Hide Their Love
Photo Credit: AI Generated Image

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ ഒരിക്കലും തങ്ങളുടെ മനസ്സിലെ കാര്യങ്ങള്‍ തുറന്ന് പറയുകയില്ല. എന്ന് മാത്രമല്ല ഇവര്‍ വളരെയധികം നിഗൂഢ സ്വഭാവമുള്ളവരും ആയിരിക്കും. മനസ്സിലെ യഥാര്‍ത്ഥ വികാരങ്ങള്‍ ഒരിക്കലും ഇവര്‍ തുറന്ന് പറയുകയില്ല. എന്ന് മാത്രമല്ല രണ്ട്് മുഖങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. പലപ്പോഴും അകല്‍ച്ചയെന്ന പുകമറ സൃഷ്ടിച്ച് ഇവര്‍ പ്രണയമെന്ന വികാരത്തില്‍ നിന്ന് രക്ഷനേടുന്നു. മനസ്സിലൊന്നും മുഖത്ത് മറ്റൊന്നും കാണിക്കുന്നതിന് മിടുക്കരാണ് ഇവര്‍. ഒരു കാരണവശാലും ജീവിതത്തില്‍ പ്രണയത്തെക്കുറിച്ച് ഇവര്‍ പറയില്ല. മനസ്സിലാകട്ടെ ഗാഢ പ്രണയവും ഉണ്ടായിരിക്കും.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അവരുടെ തീവ്ര വികാരങ്ങള്‍ വളരെയധികം പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പ്രണയമെന്ന മാറ്റത്തെ അവര്‍ പലപ്പോഴും മറച്ച് വെക്കുന്നു. ഇത്തരം ആളുകള്‍ ജീവിതത്തെ പരമ രഹസ്യമായി കൊണ്ട് നടക്കുകയും ചെയ്യും. എപ്പോഴും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനാണ് താന്‍ നില കൊള്ളുന്നത് എന്നൊരു മുഖം മൂടി അവര്‍ സൃഷ്ടിച്ചെടുക്കുന്നു. മാത്രമല്ല അവരെ സംബന്ധിച്ചിടത്തോളം സ്‌നേഹം എന്നത് വളരെയേറേ ആഴമുള്ള ഒരു കാര്യമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ അതിനെ പുറത്തേക്ക് കൊണ്ട് വരുന്നതിന് സമയമെടുക്കും.

ഉത്രം
ഉത്രം നക്ഷത്രക്കാരും പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലേക്കായിരിക്കും. ആത്മവിശ്വാസത്തോടെയാണ് ഇവര്‍ ഓരോ കാര്യവും ചെയ്യുക. എന്നാല്‍ അതേ ആത്മവിശ്വാസം പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്കുണ്ടാവുന്നില്ല. താന്‍ പ്രണയം പങ്കു വെച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ അപകടമുണ്ടാക്കുമോ നാട്ടുകാരെന്തെങ്കിലും പറയുമോ തുടങ്ങി നിരവധി ആശങ്കകള്‍ ഇവരുടെ പ്രണയത്തിന് കടിഞ്ഞാണിടുന്നു. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും മാന്യതയുടെ ഒരു മുഖം മൂടി അണിഞ്ഞാണ് നടക്കുന്നത്. എപ്പോഴും വാത്സല്യമാണ് പ്രണയം എന്ന് അവര്‍ പുറമേ കാണിക്കുന്നു.

അനിഴം
അനിഴം നക്ഷത്രക്കാരുടെ പ്രണയവും പലപ്പോഴും ആരുമറിയാതെ പോവുന്നു. വിശ്വസ്തരും ആത്മാര്‍ത്ഥതയുടെ നിറകുടവുമായിരിക്കും അനിഴം നക്ഷത്രക്കാര്‍. ഇത്തരക്കാര്‍ വളരെയധികം വൈകാരികമായാണ് ഓരോ കാര്യത്തേയും സമീപിക്കുന്നതും. പലപ്പോഴും സ്‌നേഹം തുറന്ന് പ്രകടിപ്പിക്കുന്നതില്‍ ഇവര്‍ വളരെയധികം ജാഗ്രത പുലര്‍ത്തുന്നു. അത് മറ്റുള്ളവര്‍ ഉപയോഗപ്പെടുത്തുമെന്ന് ഭയന്നാണ് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ കൂടുതല്‍ ജാഗരൂകരാവുന്നത്. അതുകൊണ്ട് തന്നെ ആത്മാര്‍ത്ഥ പ്രണയം പോലും ഇവര്‍ തുറന്ന് പറയുകയില്ല. തങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ ഇവര്‍ മറച്ച് വെക്കുന്നു.

ചതയം
ചതയം നക്ഷത്രക്കാരും ഇത്തരത്തില്‍ പ്രണയത്തില്‍ നിന്ന് മുഖം തിരിക്കുന്നവരാണ്. മനസ്സില്‍ ആഴത്തില്‍ പ്രണയമുണ്ടെങ്കിലും അത് തുറന്ന് പ്രകടിപ്പിക്കുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ ഇവരുടെ പ്രണയം പലരും അറിയാതെ പോവുന്നു. പുറമേ ബുദ്ധിജീവികളായി നടിക്കുന്നവരാണ് ചതയം നക്ഷത്രക്കാര്‍. എന്നാല്‍ പ്രണയത്തിലെ അകല്‍ച്ചയില്‍ ഇവര്‍ തളര്‍ന്ന് പോവും. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും മനസ്സിലുള്ള വികാരം പുറമേ പ്രകടിപ്പിക്കുകയില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം മോശം ജീവിതമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

X
Desktop Bottom Promotion