Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
എത്ര വര്‍ഷം കാത്തിരുന്നാലും പ്രണയ വിവാഹ യോഗം ഈ നാളുകാര്‍ക്ക്, കൂടാതെ ദീര്‍ഘമാംഗല്യവും
പ്രണയ വിവാഹം എന്നത് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതാണ്. പ്രണയിച്ച് വ്യക്തിയെ തന്നെ വിവാഹം കഴിക്കുമ്പോള്‍ അത് ജീവിതത്തെ ഒന്നുകൂടി നിറമുള്ളതാക്കുന്നു. വേദജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ പ്രണയിച്ച് മാത്രം വിവാഹം കഴിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. വൈകാരികതയും ആകര്‍ഷണവും എല്ലാം പ്രണയ വിവാഹത്തിന്റെ പ്രത്യേകത തന്നെയാണ്.
വിവാഹയോഗം എത്രയൊക്കെ വൈകിയാലും പ്രണയിച്ച് മാത്രം വിവാഹം കഴിക്കുന്ന നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ നക്ഷത്രം ഈ കൂട്ടത്തില്‍ ഉണ്ടോ? നിങ്ങള്‍ക്ക് പ്രണയ വിവാഹമായിരിക്കുമോ എന്നുള്ളതെല്ലാം മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിക്കുന്നു. കൂടാതെ ഇവര്‍ക്ക് ദീര്‍ഘകാല ദാമ്പത്യവും ഉണ്ടായിരിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഹിണി:
രോഹിണി നക്ഷത്രക്കാരുടെ വിവാഹം എപ്പോഴും പ്രണയ വിവാഹമായിരിക്കും. ഇവരുടെ പ്രധാന പ്രത്യേകത എന്നത് സൗന്ദര്യം, ആകര്‍ഷണം, മനസ്സിലാക്കാനുള്ള കഴിവ് എന്നിവയാണ്. അതുകൊണ്ട് തന്നെ ഇവരുടെ പ്രണയവും അത്തരത്തിലുള്ളതായിരിക്കും. വൈകാരികതക്ക് വളരെയധികം പേര് കേട്ടവരായിരിക്കും ഈ നക്ഷത്രക്കാര്‍. അതുകൊണ്ട് ആഴത്തിലുള്ളതും ശക്തവുമായ പ്രണയ ബന്ധങ്ങളിലേക്ക് നിങ്ങളെ നയിച്ചേക്കാം.
മകയിരം:
മകയിരം നക്ഷത്രക്കാര്‍ക്ക് ജിജ്ഞാസ, സാഹസികത എന്നിവയെല്ലാം തന്നെ പ്രത്യേകതകളാണ്. അത് തന്നെ ഇവരെ പരസ്പരം ആഴത്തില്‍ അടുപ്പിക്കുന്നു. മകയിരം നക്ഷത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോട കൊണ്ട് നടക്കുന്നതിനും സാധിക്കും. അവരുടെ തുറന്ന മനസ്സുള്ള സ്വഭാവം കാരണം പ്രണയ വിവാഹങ്ങള്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ യോഗം.
അനിഴം:
അനിഴം നക്ഷത്രക്കാരെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഒരു ബന്ധത്തില്‍ വളരെയധികം ആഴത്തിലും വിശ്വാസ്യതയിലും പെരുമാറുന്നവരായിരിക്കും. പ്രതിബദ്ധതയോടെ ഏത് കാര്യത്തേയും ഇവര്‍ സഹകരിക്കുന്നു. ശക്തമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവുന്നു. അത് നീണ്ട് നില്‍ക്കുകയും ചെയ്യുന്നു. പ്രണയ വിവാഹം മാത്രമേ ഇവര്‍ക്ക് യോഗമുള്ളൂ.
പൂയ്യം:
പൂയ്യം നക്ഷത്രക്കാരെ വളരെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്ന നക്ഷത്രക്കാരായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബ മൂല്യങ്ങളും വൈകാരികതയും ഇവര്‍ക്ക് കൂടുതലായിരിക്കും.പ്രണയ വിവാഹത്തിലേക്കാണ് ഇവര്‍ ആകര്‍ഷിക്കപ്പെടുന്നത്. മാത്രമല്ല വൈകാരിക പൊരുത്തം മാത്രമാണ് ഇവര്‍ നോക്കുന്ന കാര്യം. അതുകൊണ്ട് തന്നെ പ്രണയ വിവാഹത്തിനാണ് ഇവര്‍ എപ്പോഴും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ചോതി:
ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ സ്വതന്ത്രരായിരിക്കും.അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലും ഇവര്‍ അതേ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രാപ്തിയുള്ള ഒരു പങ്കാളിയെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തില്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍.
വിശാഖം:
വിശാഖം നക്ഷത്രക്കാര്‍ എപ്പോഴും ദീര്‍ഘകാല ബന്ധത്തെ ഇഷ്ടപ്പെടുന്നവരാണ്. എന്ന് മാത്രമല്ല ഇവരുടെ ആഗ്രഹവും സ്നേഹവും തീവ്രവും അതിശക്തവുമായിരിക്കും. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ മുതല്‍ക്കൂട്ടാവുന്നതും. വൈകാരികവും ബൗദ്ധികവുമായ ബന്ധത്തിനുള്ള അവരുടെ ആഗ്രഹം പ്രണയവിവാഹത്തിലേക്കാണ് എത്തിക്കുന്നത്.
തൃക്കേട്ട:
തൃക്കേട്ട നക്ഷത്രക്കാരെങ്കില് ഇവരുടെ ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. മാത്രമല്ല അഭിനിവേശത്തോടെ ഒരു ബന്ധത്തെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പ്രണയ വിവാഹത്തിന് അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. ആഴത്തിലുള്ള അടുപ്പം പങ്കാളിയോട് ഇവര്‍ക്ക് തോന്നുന്നു.
രേവതി:
രേവതി നക്ഷത്രക്കാര്‍ക്ക് പ്രണയത്തെയും ബന്ധങ്ങളേയും കുറിച്ച് കൃത്യമായ ധാരണയുണ്ടാവുന്നു. അതുകൊണ്ട് തന്നെ അതിനെ പരിപോഷിക്കുന്ന തരത്തിലുള്ളതായിരിക്കും ഇവരുടെ ജീവിതവും. ദാമ്പത്യത്തില്‍ ഇവര്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നത് പലപ്പോഴും പ്രണയ വിവാഹത്തോടെയാണ്.



Click it and Unblock the Notifications