Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പങ്കാളികള്ക്കിടയില് സംശയ രോഗം, കാരണം എന്താകാം?
ഭാര്യാഭര്തൃ ബന്ധത്തിലെ പൊരുത്തക്കേടുകളില് പ്രധാനിയാണ് സംശയ രോഗം. ഭാര്യ ഭര്ത്താവിനെ സംശയിക്കുന്നതും ഭര്ത്താവ് ഭാര്യയെ സംശയിക്കുന്നതും ഒരു പോലെ ആപത്താണ്. ബന്ധം തകരുന്നതിലേക്കും പരസ്പരം ഉള്ള അസ്വാരസ്യങ്ങളിലേക്കും ഇത് വഴി വയ്ക്കും. വിവാഹമോചനത്തിന്റെ പ്രധാന കരണങ്ങളിലും ഒന്നാണ് ഈ സംശയ രോഗം. കൃത്യമായി പറഞ്ഞാല്, വിവാഹമോചനങ്ങളില് 50 ശതമാനവും പരിശോധിച്ചാല് മദ്യമാണ് കാരണമെന്നു മനസിലാകും. ബാക്കി പകുതിയില് വില്ലനാകുന്നത് സംശയത്തിന്റെ പല സ്ഥലങ്ങളാണ്.

സംശയം-പല കാരണങ്ങള്
വിവാഹശേഷം വര്ക്ക് പ്രഷര്, ആഗ്രഹിച്ച പോലൊരു ജീവിതം കിട്ടാത്ത അവസ്ഥ, മള്ട്ടി ടാസ്കിങ്, ബന്ധുക്കളുടെ ഇടപെടല് തുടങ്ങി പല പ്രശ്നങ്ങള് കൊണ്ടും ജീവിതത്തില് ഇമോഷണല് ആയ മാറ്റങ്ങള് ഉണ്ടായേക്കാം. ചിലര്ക്ക് വിഭ്രാന്തി, ചിലര്ക്ക് വിഷാദരോഗം എപ്പോഴും ദു:ഖഭാവം എന്നിവയെല്ലാം അതിന്റെ പല സ്ഥലങ്ങളാണ്. എന്നാല് ഈ അവസ്ഥയില് യഥാര്ത്ഥ കാരണം കണ്ടെത്താന് ശ്രമിക്കാതെ, പങ്കാളിയെ കുറ്റപ്പെടുത്തുകയും സംശയിക്കുകയും ചെയ്യുന്നത് വലിയ തെറ്റാണു. എന്നാല് പലരും ഇത് മനസിലാക്കുന്നില്ലെന്നതാണ് വാസ്തവം.
പങ്കാളിയെ കാണാന് തന്നെക്കാള് ഭംഗിയുണ്ട് എന്നത്, പങ്കാളിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട് എന്നത്, പങ്കാളി തന്നെക്കാള് സ്മാര്ട്ട് ആണെന്നതെല്ലാം സംശയം വര്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും അകാരണമായ ഈ സംശയങ്ങള് ജീവിതം തന്നെ ഇല്ലാതാക്കും. ഇനി ചിലയാളുകളില് കാര്യങ്ങള് അല്പം വ്യത്യസ്തമാണ് സ്ത്രീ കൂടുതല് സ്വാതന്ത്ര്യം എടുക്കുന്നതാണ് ഇവിടെ സംശയത്തിനുള്ള കാരണം. ഇത്തരം പ്രശ്നങ്ങള് പ്രധാനമായും ഉണ്ടാകുന്നത് ജോലി സംബന്ധമായി സ്ത്രീകള് അകന്നു കഴിയുന്ന സ്ഥലങ്ങളിലാണ്. ഇനി വേറെ ചിലര്ക്കാകട്ടെ സ്ത്രീകള് അനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തെ അംഗീകരിക്കാന് കഴിയില്ല. പ്രസ്തുത അവസരത്തില് അവര് ഭാര്യമാര്ക്ക് മുകളില് മേല്ക്കോയ്മ സൃഷ്ടിക്കാന് ശ്രമിക്കുന്നു. ഇതെല്ലം പലതരത്തിലുള്ള സംശയങ്ങളുടെ ഭാഗമാണ്.
വിശ്വാസം തകര്ക്കാതിരിക്കുക
അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരവിശ്വാസമാണ് ജീവിതത്തില് പ്രധാനം. ഇത്തരത്തിലൊരു വിശ്വാസം ഉണ്ടാകണമെങ്കില് പരസ്പരം മനസിലാക്കി സ്നേഹിച്ചു മുന്നോട്ട് പോകാനുള്ള മനസും സമയവും ആവശ്യമാണ് . ഒരുമിച്ചു ചെലവഴിക്കുന്ന സമയം, ഒരുമിച്ചുള്ള യാത്രകള് എന്നിവയെല്ലാം ബന്ധം കൂടുതല് ഊഷ്മളമാക്കുകയും സംശയം പോലുള്ള അവസ്ഥകള് ഇല്ലാതാക്കുകയും ചെയ്യും. ജീവിതത്തില് എന്ത് പ്രതിസന്ധി ഘട്ടം നേരിടേണ്ടി വന്നാലും ഒരിക്കല് പോലും ദമ്പതികള് പരസ്പരം കള്ളം പറയില്ല എന്ന ഉറപ്പാണ് ആദ്യം വേണ്ടത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനാവശ്യമായ ഇടപെടല് ഒഴിവാക്കണം. എന്നാല് പലപ്പോഴും ഇത്തരക്കാര് ഇടപെട്ട് വഷളാക്കുകയാണ് ചെയ്യുന്നത്.
ഈ വിശ്വാസം ഉണ്ടാകുന്നത് പരസ്പരം പൂര്ണമായും അറിയുമ്പോഴാണ്. പൂര്ണമായി അറിയുക എന്നത് ഇല്ലാതെ വരുമ്പോഴാണ് സംശയരോഗം ഉണ്ടാവുന്നത്. സുതാര്യതയാണ് വേണ്ടത്. സ്വഭാവത്തിലെ തകരാറുകളും മറ്റും അംഗീകരിക്കുക. ജോലി, സാമ്പത്തിക സ്ഥിതി, ജീവിത വീക്ഷണം, സമ്പാദ്യത്തെപ്പറ്റിയുള്ള സങ്കല്പം തുടങ്ങിയ കാര്യങ്ങളിലെങ്കിലും കള്ളം പറയാതിരിക്കുക. 10 രൂപ കിട്ടുന്നയാള് 100 കിട്ടുമെന്നു പറഞ്ഞാല് അതു കുടുംബജീവിതത്തെ ബാധിക്കും. ഭാര്യാ ഭര്ത്താക്കന്മാര് തമ്മില് എന്തെങ്കിലും പ്രശ്നമുണ്ടായാല് സ്വന്തക്കാര് ഇടപെടും. ഏറ്റവും വലിയ തലവേദന ബന്ധുക്കളുടെ ഇടപെടലാണ്. ബന്ധുക്കള് ഇടപെട്ട് വഷളാക്കുകയാണ് ചെയ്യുന്നത്.വിവാഹജീവിതത്തില് പരസ്പരം പങ്കുവയ്ക്കാനുള്ള മാനസികമായ ഇടം ഉണ്ടാവണം. അതിനായി ശ്രമിക്കുകയാണ് ദമ്പതിമാര് ആദ്യം ചെയ്യേണ്ടത്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
