Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹത്തോടെ സന്തോഷം കൂടുന്നത് ആര്ക്ക്, ഭാര്യയ്ക്കോ ഭര്ത്താവിനോ?
സന്തോഷമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഇന്ധനം. ആ ഇന്ധനം കുറഞ്ഞാല് ജീവിതവണ്ടി ഇഴഞ്ഞുനീങ്ങും, അല്ലെങ്കില് ചിലപ്പോള് അവിടെ നിന്നുപോകും. പക്ഷേ സന്തോഷമെന്നത് ആപേക്ഷികമാണ്. പലര്ക്കും പലതാണ് സന്തോഷം. ഏകപക്ഷീയമായി സന്തോഷത്തെ നിര്വചിക്കാന് സാധിക്കില്ല. എങ്കിലും നിലവിലെ അവസ്ഥയില് തൃപ്തിയും വളര്ച്ചയും സ്ഥിരതയും പൂര്ണ്ണതയും ഒക്കെ ഉണ്ടെങ്കില് ഒരു വ്യക്തി സന്തോഷാവസ്ഥയിലാണെന്ന് പറയാം. അപ്പോഴും സന്തോഷിക്കണോ സന്തോഷിക്കേണ്ടയോ, ഏതൊക്കെ കാര്യങ്ങളില് സന്തോഷിക്കാം എന്നതെല്ലാം ആ വ്യക്തിയുടെ സ്വഭാവം അനുസരിച്ചിരിക്കും.

സന്തോഷത്തിന്റെ വിവിധ തലങ്ങള് മനസ്സിലാക്കുന്നതിനായി സാമൂഹികവും സൈക്കോളജിക്കലുമായ നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന അത്തരത്തിലൊരു പഠനം വ്യക്തമാക്കുന്നത് വിവാഹിതരായ പുരുഷന്മാരും സിംഗിളായ സ്ത്രീകളുമാണ് മറ്റുള്ളവരെ അപേക്ഷിച്ച് ഏറ്റവും കൂടുതല് സന്തോഷിക്കുന്നതെന്നാണ്. ഇതെക്കുറിച്ച് കൂടുതല് കാര്യങ്ങള് മനസ്സിലാക്കാം.
വിവാഹിതരായ പുരുഷന്മാര് സന്തോഷവാന്മാരാണോ?
വിവാഹിതരായതിന് ശേഷം പുരുഷന്മാര് കൂടുതല് സന്തോഷമുള്ളവരായി മാറുന്നു. വിവാഹത്തോടെ പുരുഷന്മാര്ക്ക് വൈകാരികമായ പിന്തുണയും ആഴത്തിലുള്ള വൈകാരിക ബന്ധവും ലഭിക്കുന്നു. ഇതോടെ ഉയര്ച്ചയിലും താഴ്ചയിലും പങ്കാളി ഒരു പിന്തുണ പ്രതീക്ഷിക്കുകയും ഒറ്റപ്പെടലില് നിന്നും കരകേറുകയും ചെയ്യുന്നു. മനശാസ്ത്രപരമായും ശാസ്ത്രീയമായും വിവാഹിതരായ പുരുഷന്മാര് വിവാഹിതരല്ലാത്തവരേക്കാള് സന്തോഷവാന്മാരാണെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു.
വിവാഹത്തോടെ പുരുഷന്മാര് സ്വന്തം കാര്യങ്ങളില് അല്പ്പം കൂടി ജാഗ്രത കാണിക്കാന് മറ്റൊരു കാരണം കൂടിയുണ്ട്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം പുരുഷന്മാരെ തേടിയെത്തുന്നതോടെ പുകവലി, മദ്യപാനം തുടങ്ങി മോശം ശീലങ്ങളെല്ലാം ഉപേക്ഷിക്കാനോ നിയന്ത്രിക്കാനോ അവര് തയ്യാറാകുന്നു. ഇത് ആരോഗ്യം മെച്ചപ്പെടുത്തും. വിവാഹിതരായവരേക്കാള് അനാരോഗ്യകരമായ ജീവിതശൈലികള് പിന്തുടരുന്നത് അവിവാഹിതരാണെന്നും പഠനങ്ങള് വ്യക്തമാക്കുന്നു. മാത്രമല്ല പങ്കാളിയുടെ വൈകാരിക പിന്തുണ ലഭിക്കുന്നതോടെ പുരുഷന്മാരുടെ സ്ട്രെസ്സ് കുറയുകയും ജീവിതം കൂടുതല് മെച്ചപ്പെടുകയും ചെയ്യുന്നു. വിവാഹിതരാകുന്നതോടെ പുരുഷന്മാര്ക്ക് സമൂഹത്തില് കൂടുതല് വില ലഭിക്കുന്നുവെന്നതും ഒരു വസ്തുതയാണ്.
സ്ത്രീകള് ഹാപ്പി സിംഗിളായിരിക്കുമ്പോള്
പുരുഷന്മാരില് നിന്നും വ്യത്യസ്തമായി സ്ത്രീകള് സിംഗിളായിരിക്കുമ്പോഴാണ് കൂടുതല് സന്തോഷവതികള്. അവര് കൂടുതല് സ്വാതന്ത്ര്യം അനുഭവിക്കുന്നത് വിവാഹത്തിന് മുമ്പാണ് എന്നതുകൊണ്ടാണിത്. കുട്ടിക്കാലത്ത് മാതാപിതാക്കളില് നിന്നുണ്ടാകുന്ന അമിത കരുതല് വിവാഹാനന്തരമുള്ള ഉത്തരവാദിത്തങ്ങള് എന്നിവയെല്ലാം സ്ത്രീകളെ കൂട്ടില് തളച്ചിടുന്നു. തീരുമാനങ്ങള് എടുക്കുമ്പോള് പോലും മാതാപിതാക്കളുടെയും ഭര്ത്താവിന്റെയുമൊക്കെ ഇടപെടലുകള് ഉണ്ടാകുന്നു.
പക്ഷേ പങ്കാളിയോ കുട്ടികളോ ഇല്ലാത്ത സിംഗിളായ ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം സ്വന്തം കരിയറിലും വ്യക്തിപരമായ വളര്ച്ചയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുടര്ന്ന് പറക്കാനും സന്തോഷം കണ്ടെത്താനും അവര്ക്ക് സാധിക്കും. മാത്രമല്ല, കൂട്ടുകാരോടും വീട്ടുകാരോടും ആഴത്തിലുള്ള ബന്ധം പുലര്ത്താന് സാധിക്കുന്നതും സിംഗിളായ സ്ത്രീകള്ക്കാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
