Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മൂന്ന് കാര്യങ്ങള് പങ്കാളിയില് നിന്നുണ്ടായാല് തല്ക്ഷണം ബന്ധമവസാനിപ്പിക്കാം
പ്രണയത്തിന്റെ കാര്യത്തില് പലപ്പോഴും പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രതിസന്ധികളും പലരും അനുഭവിക്കും. എന്നാല് അതില് നിന്നെല്ലാം മാറ്റങ്ങള് സംഭവിക്കുന്നത് നിങ്ങളുടെ ജീവിതത്തില് വീണ്ടും ആ വ്യക്തി മികച്ച പെരുമാറ്റത്തിലൂടെ മനസ്സില് ഇടം പിടിക്കുമ്പോഴാണ്. പലപ്പോഴും ഒരു പ്രണയബന്ധത്തിന്റെ തുടക്കത്തില് ആ ബന്ധം നിങ്ങള്ക്ക് അനശ്വരമാണെന്ന് തോന്നാം. കാരണം എപ്പോഴും പ്രണയത്തിന്റെ ആദ്യ നാളുകളില് ഒരു വ്യക്തിയുടെ നല്ല സ്വഭാവമായിരിക്കും പ്രകടമാവുന്നത്. എന്നാല് പിന്നീട് ഓരോ നാളുകള് പിന്നിടുമ്പോഴാണ് അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അവരുടെ യഥാര്ത്ഥ സ്വഭാവം മനസ്സിലാക്കാന് സാധിക്കുകയുള്ളൂ.
എന്നാല് പ്രണയ ബന്ധത്തില് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. എത്രയൊക്കെ ലോകം കീഴ്മേല് മറിഞ്ഞാലും പ്രണയത്തില് വിള്ളല് വീഴില്ലെന്ന് പലരും ആശ്വസിക്കും. എന്നാല് പ്രണയത്തിലും കൊടുങ്കാറ്റും പേമാരിയും സംഭവിക്കുന്നു. പക്ഷേ ഇനി പറയുന്ന ചില കാര്യങ്ങള് ശ്രദ്ധിച്ച് മുന്നോട്ട് പോയെങ്കില് മാത്രമേ ആ ബന്ധത്തില് നമുക്ക് സന്തോഷം കണ്ടെത്താന് സാധിക്കുകുയുള്ളൂ. അതിന് സാധിക്കാത്ത പക്ഷം പലപ്പോഴും തല്ക്ഷണം ആ ബന്ധത്തില് നിന്ന് പുറകോട്ട് പോവേണ്ടതാണ്.

ബന്ധത്തില് സൗഹൃദം നഷ്ടപ്പെടുന്നത്
ദാമ്പത്യമായാലും പ്രണയമായാലും ഏതൊരു ബന്ധത്തിലും സൗഹൃദം അനിവാര്യമായതാണ്. പലപ്പോഴും ബന്ധങ്ങളില് സൗഹൃദമില്ലാത്തതാണ് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്നതും. നിങ്ങളുടെ ബന്ധത്തില് സൗഹൃദം നഷ്ടപ്പെടുന്ന സാഹചര്യം വന്നാല് ഉടന് തന്നെ പ്രണയത്തിന്റെ കാലാവധി അവസാനിച്ചു എന്ന് വേണം കരുതുന്നതിന്. കാരണം ഇത് നിങ്ങളുടെ ബന്ധത്തെ ഓരോ ദിവസവും ഇല്ലായ്മ ചെയ്യുകയാണ് എന്നതാണ് സത്യം. അതായത് ഒരു ബന്ധത്തിലെ കംഫര്ട്ട് സോണ് നഷ്ടപ്പെട്ടാല് അത് അവസാനത്തിന്റെ തുടക്കമായി കണക്കാക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ പ്രണയത്തിലും ദാമ്പത്യത്തിലും വേണം എന്നതാണ് സത്യം.
സംസാരിക്കാന് സമയം കിട്ടാതെ വരുന്നത്
ഒരു ബന്ധത്തില് സംസാരം കുറയുന്നത് ആ ബന്ധത്തിന്റെ ആയുസ്സ് കുറയ്ക്കും എന്നതാണ് സത്യം. എത്രയൊക്കെ തിരക്കുണ്ടെങ്കിലും സംസാരിക്കുന്നതിന് സമയം കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനായി പത്ത് മിനിറ്റെങ്കില് പത്ത് മിനിറ്റ് എങ്കിലും സമയം കണ്ടെത്തേണ്ടതാണ്. അത് പരാതിയോ പിണക്കങ്ങളോ പരിഭവമോ എന്ത് തന്നെയായാലും സംസാരിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് വഴി പങ്കാളിയുടെ മനസ്സ് അറിയാന് നിങ്ങള്ക്ക് സാധിക്കുന്നു. എന്നാല് ഒരു വ്യക്തിക്ക് പങ്കാളിക്ക് വേണ്ട മാനസിക പിന്തുണ നല്കാന് സാധിക്കാതെ വന്നാല് അത് വളരെധികം ബുദ്ധിമുട്ടുണ്ടാക്കുകയും ആ ബന്ധം അധികകാലം മുന്നോട്ട് പോവാതിരിക്കുകയും ചെയ്യുന്നു.

പരസ്പരം ബഹുമാനമില്ലായ്മ
സൗഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും ഒരു ബന്ധത്തില് അനിവാര്യമായി വേണ്ട ഒന്നാണ് എന്തുകൊണ്ടും പരസ്പര ബഹുമാനം. ഇത് ലഭിക്കാത്ത സാഹചര്യത്തില് ആ ബന്ധം പ്രശ്നത്തിലേക്ക് എത്തുകയും എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബന്ധങ്ങള് മികച്ച രീതിയില് നിലനില്ക്കുന്നതിന് പരസ്പര ബഹുമാനം അനിവാര്യമാണ്. പരസ്പര ബഹുമാനമില്ലെങ്കില് അവിടെ സ്നേഹത്തിന് പ്രസക്തിയില്ല എന്നതാണ് സത്യം. അല്ലാത്ത പക്ഷം അത് തെറ്റിദ്ധാരണകള് വര്ദ്ധിപ്പിക്കുകയും പ്രശ്നങ്ങള് ഇരട്ടിയാക്കുകയും ചെയ്യുന്നു. പരസ്പര ബഹുമാനം ഇല്ലാത്ത ഘട്ടത്തില് ആ ബന്ധത്തില് നിന്ന് അവസാനം കുറിച്ച് പോവുന്നതാണ് എന്തുകൊണ്ടും നല്ലത്.
വൈകാരികവും മാനസികവുമായ അകല്ച്ച
ബന്ധങ്ങളില് ഏറ്റവും ആദ്യം വേണ്ട കാര്യം എന്നത് വൈകാരികവും മാനസികവുമായ അടുപ്പമാണ്. എന്നാല് ഇത് നിങ്ങളുടെ ജീവിതത്തില് നിന്ന് നഷ്ടപ്പെടുമ്പോഴാണ് ആ ബന്ധത്തില് പ്രതിസന്ധികള് വര്ദ്ധിക്കുന്നത്. വൈകാരികവും മാനസികവുമായ അകല്ച്ചയുണ്ടാവുമ്പോള് അത് നിങ്ങളുടെ ജീവിതത്തില് വളരെയധികം മാറ്റങ്ങളും കൊണ്ട് വരുന്നു. തുടരെത്തുടരെ ഇത്തരം അവഗണനകളും പ്രശ്നങ്ങളും ആ ബന്ധത്തില് നിന്ന് ഇറങ്ങിപ്പോരുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇത്രയും കാര്യങ്ങളാണ് ഒരു ബന്ധത്തില് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.



Click it and Unblock the Notifications
