Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ദാമ്പത്യത്തില്‍ ഭാര്യക്ക് പോലും പിടിതരാത്ത ഭര്‍ത്താവ്: പുരുഷന്റെ കള്ളക്കളിയുടെ ലക്ഷണങ്ങള്‍
ഒരു ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് അനിവാര്യമാണ് എന്തുകൊണ്ടും ആരോഗ്യകരമായ ആശയവിനിമയം. പലപ്പോഴും ഇത് കൃത്യമായ രീതിയില്‍ സംഭവിക്കാത്തതാണ് നിങ്ങളില്‍ ആശയക്കുഴപ്പവും നിരാശയും കൊണ്ട് വരുന്നത്. സ്ത്രീകള്‍ ഇവ പുറത്ത് പ്രകടിപ്പിക്കുമ്പോള്‍ പുരുഷന്മാര് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പുറത്ത് പ്രകടിപ്പിക്കുന്നില്ല. ഇത് പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
നിങ്ങളുടെ പങ്കാളി ചില കാര്യങ്ങള്‍ പറയുമ്പോള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ പലപ്പോഴും പലര്‍ക്കും സാധിക്കുന്നില്ല. പങ്കാളിയുടെ വാക്കുകള്‍ക്ക് പുറകില്‍ മറഞ്ഞിരിക്കുന്ന ഇത്തരം കാര്യങ്ങള്‍ പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നിടത്ത് ഒരു ബന്ധത്തിന്റെ പരാജയം സംഭവിക്കുന്നു. ഇത് അവരുടെ സ്നേഹത്തില്‍ പോലും പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഇത്തരത്തില്‍ പുരുഷ പങ്കാളി പറയുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എനിക്ക് സുഖമാണ്
പലപ്പോഴും സുഖാന്വേഷണങ്ങള്‍ നടത്തുമ്പോള്‍ സുഖമാണ് എന്ന് മാത്രം പറയുന്ന ഒരു പങ്കാളിയാണോ നിങ്ങള്‍ക്കുള്ളത്. എന്നാല്‍ അതിന് പിന്നില്‍ അവര്‍ കുറേ കാര്യങ്ങള്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അതെല്ലാം ഒരൊറ്റ വാക്കില്‍ അവര്‍ പറഞ്ഞ് തീര്‍ക്കുന്നു. സുഖമാണ് എന്ന് പറയുന്നത് പോലെ തന്നെ അവര്‍ ജീവിതത്തില്‍ ഇനി മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ് ആഗ്രഹിക്കുന്നതും. പിന്നീടങ്ങോട്ടുള്ള സംസാരം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ഇവര്‍ ഇത്തരത്തില്‍ ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ ആഗ്രഹിക്കുന്നതും.
വാഗ്ദാനം നല്കുന്നു - പക്ഷേ പാലിക്കുന്നില്ല
നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി വാഗ്ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലൊരു കാര്യമാണ്. എന്നാല്‍ ആ പ്രോമിസ് നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും ഭാര്യയുടെ അല്ലെങ്കില്‍ പങ്കാളിയുടെ സമയത്തെ ഇവര്‍ വിലമതിക്കുന്നില്ല. പലപ്പോഴും ഒഴിവ് കഴിവ് പറഞ്ഞ് ഇതില്‍ നിന്ന് മാറുന്നതിനും സാധ്യതയുണ്ട്. നിങ്ങളോടോ നിങ്ങളുടെ ബന്ധത്തോടോ യാതൊരു വിധത്തിലുള്ള പരിഗണനയും ഇവര്‍ നല്‍കുന്നില്ല. വാഗ്ദാനം പാലിക്കുന്നത് വഴി പലപ്പോഴും അത് പാലിക്കപ്പെട്ടു എന്നത് മാത്രമാണ് ഇവര്‍ ഉദ്ദേശിക്കുന്നതും.
എനിക്ക് സുഹൃത്തുക്കളുണ്ട്
എല്ലാവര്ക്കും സുഹൃത്തുക്കളുണ്ട്, എന്നാല്‍ എന്തെങ്കിലും കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പുരുഷന് പറയുന്ന ഒഴിവ് കഴിവുകളില്‍ വരുന്നതാണ് പലപ്പോഴും എനിക്ക് സുഹൃത്തുക്കളുണ്ട് എന്നത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രണയത്തില്‍ ഏര്‍പ്പെടുകയോ അല്ലാതിരിക്കുന്നതിനോ ഉള്ള സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ട് എന്നത് തന്നെയാണ്. നിങ്ങളുടെ പങ്കാളിയുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് പലപ്പോഴും അവരുടെ പുതിയ പ്രണയമോ ബന്ധമോ പ്രതിരോധിക്കാന്‍ അതിനെ സൗഹൃദമായി മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ സൗഹൃദത്തെ കൂട്ടുപിടിക്കുന്നത്.
സമയം ചിലവഴിക്കാന്‍ ഇഷ്ടമാണ്, പക്ഷേ...
നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടമാണ്. പക്ഷേ അതിനെ ലേബല്‍ ചെയ്യുന്നതിനോ അല്ലെങ്കില്‍ അതിനെ നിര്വ്വചിക്കുന്നതിനോ താല്‍പ്പര്യമില്ല. പലപ്പോഴും എവിടേക്കാണ് പോവുന്നത് എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരമില്ലാത്തവരാണ് ഇത്തരം ഉത്തരങ്ങള്‍ പറയുന്നത്. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായി ഉത്തരം പറയാന്‍ സാധിക്കാത്തവരായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള ഒഴിവ് കഴിവുകള്‍ പറയുന്നത്. ഒരു ബന്ധത്തില്‍ പ്രതിബദ്ധത കാണിക്കുന്നതിനും ഒരു പക്ഷേ ഇവര്ക് സാധിക്കുന്നില്ല. ഇതെല്ലാം ബന്ധങ്ങളിലെ വിള്ളല്‍ തന്നെയാണ് സൂചിപ്പിക്കുന്നത്.
നിങ്ങള്‍ കുറച്ച് ഓവറാണ്
പലപ്പോഴും നിങ്ങളുടെ പങ്കാളി നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാതെ പറയുന്ന ഇത്തരം കാര്യങ്ങള്‍ ബന്ധങ്ങളെ ശിഥിലമാക്കും. കാരണം നിങ്ങളുടെ അഭിപ്രായങ്ങളേയോ വികാരങ്ങളേയോ ഇവര്‍ മാനിക്കുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണം. പലപ്പോഴും നിങ്ങളുടെ പങ്കാളി ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി അതിനെ അഭിമുഖീകരിക്കുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രസ്താവനകള്‍ പുരുഷന്മാര് ഇറക്കുന്നത്. മനപ്പൂര്‍വ്വം ഇവര്‍ നിങ്ങളെ അപമാനിക്കുന്നതിനോ നിങ്ങളില്‍ കുറ്റബോധം ഉണ്ടാക്കുന്നതിനോ ശ്രമിച്ചേക്കാം. ഇതെല്ലാം കൂടുതല്‍ വെല്ലുവിളികള്‍ ബന്ധത്തില്‍ ഉണ്ടാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications