Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭാര്യയുടെ വഞ്ചനയില്‍ എരിയും ദാമ്പത്യം; ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യയുടെ 7 ലക്ഷണം
Signs Of Cheating Wife : ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ വിശ്വാസവും സ്നേഹവും വളരെ പ്രധാനമാണ്. എന്നാല്‍ ഇവ രണ്ടും കുറവായിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ അകലം വരുന്നു. ഏതൊരു ബന്ധത്തെയും വഷളാക്കുന്ന ഏറ്റവും വലിയ കുറ്റമാണ് അവിശ്വാസം. ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ അവിശ്വസ്തതയുടെ പ്രശ്നം വരുമ്പോള്‍ നിങ്ങളുടെ ബന്ധം തകരുകയും അത് മനസിനെ വളരെയധികം വേദനിപ്പിക്കുകയും ചെയ്യുന്നു.
സ്ത്രീകള്‍ പൊതുവേ പല രഹസ്യങ്ങളും ഉള്ളില്‍ സൂക്ഷിച്ച് നടക്കുന്നവരാണ്. അത് പുറത്തു കൊണ്ടുവരുന്നത് ആര്‍ക്കും അത്ര എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ഭാര്യ നിങ്ങളെ വഞ്ചിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും? നിങ്ങളുടെ ഭാര്യ വഞ്ചകയാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാനാകും? നിങ്ങളുടെ ഭാര്യ നിങ്ങളെ വഞ്ചിക്കുകയാണോ അല്ലയോ എന്ന് എങ്ങനെ അറിയാമെന്ന് ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയുടെ ചില ലക്ഷണങ്ങള്‍ ഇതാണ്.

മാനസിക അകലം
ഓരോ സ്ത്രീയും തന്റെ പങ്കാളിയുമായി മാനസികമായി വളരെയേറെ അടുപ്പം കാണിക്കുന്നവരാണ്. നിങ്ങളുടെ ഭാര്യ നിങ്ങളെ വഞ്ചിക്കുന്നതിന്റെ ആദ്യ ലക്ഷണം അവള് നിങ്ങളില്‍ നിന്ന് വൈകാരികമായി അകന്നു തുടങ്ങുന്നു എന്നതാണ്. നിങ്ങളുടെ ഭാര്യ നിങ്ങളോട് വൈകാരിക അടുപ്പം കാണിക്കാതെ നിങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയാല്‍, അവള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുക.
കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു
സ്ത്രീകള്‍ക്ക് മനസിനുള്ളില്‍ കാര്യങ്ങള്‍ ഒളിപ്പിക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ഒന്നും മറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ഭാര്യമാര്‍ ഭര്ത്താക്കന്മാരില് നിന്ന് പലതും മറച്ചുവെക്കുകയോ ഒളിച്ചുനിന്ന് സംസാരിക്കുകയോ ചെയ്യാന്‍ തുടങ്ങിയാല്‍, അവര്‍ നിങ്ങളെ ചതിക്കുകയാണെന്ന് മനസ്സിലാക്കുക.
ശാരീരിക ബന്ധത്തില്‍ വിമുഖത
നിങ്ങളുടെ ഭാര്യ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിക്കാന്‍ തുടങ്ങിയാല്‍, അതിനു പിന്നിലെ കാരണം കണ്ടെത്തുക. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ മിക്ക സ്ത്രീകളും മറ്റെന്തെങ്കിലും താല്പ്പര്യമുള്ളപ്പോളാണ് ഇങ്ങനെ പെരുമാറുന്നത്. അത്തരമൊരു സാഹചര്യത്തില്‍, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യ നിങ്ങളോട് എന്തോ മറയ്ക്കുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നു
സ്ത്രീകള്‍ കൂടുതലും ഭര്‍ത്താവിനൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ നിങ്ങളുടെ ഭാര്യ ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങുകയും നിങ്ങളില്‍ നിന്ന് അകന്നുനില്ക്കാന് തുടങ്ങുകയും ചെയ്താല്‍, എന്തോ പന്തികേട് ഉണ്ടെന്ന് മനസിലാക്കുക.
എല്ലാ കാര്യത്തിലും വഴക്ക്
നിങ്ങളുടെ ഭാര്യ എല്ലാ വിഷയങ്ങളിലും നിങ്ങളോട് വഴക്കിടുകയോ നിങ്ങളുടെ വാക്കുകള്‍ അവഗണിക്കുകയോ ചെയ്താല്‍, അവള് നിങ്ങളില്‍ നിന്ന് അകന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ചെറിയ കാര്യങ്ങള്‍ക്ക് വഴക്കിടുന്നത് അകലം ഉണ്ടാക്കാനുള്ള ഒരു ഒഴിവുകഴിവ് മാത്രമാണ്.
പതിവ് മാറുമ്പോള്‍
ഒരു ബന്ധം ശക്തിപ്പെടുത്തുന്നത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ചെറിയ ചെറിയ കാര്യങ്ങളിലെ ശ്രദ്ധയാണ്. രാവിലെ പരസ്പരം ചായ ഉണ്ടാക്കുക അല്ലെങ്കില്‍ രാവിലെയും രാത്രിയും ചുംബനം നല്‍കുക, ജോലിക്ക് പോകുന്നതിന് മുമ്പ് ബൈ പറയുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ബന്ധത്തെ ആരോഗ്യകരമാക്കുന്നു. എന്നാല്‍ നിങ്ങളുടെ ഭാര്യ ഈ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നത് മറക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അത് നിങ്ങളുടെ ബന്ധത്തില്‍ ഭാര്യയുടെ അസന്തുഷ്ടിയുടെ സൂചനയായിരിക്കാം.
സ്വകാര്യത
നിങ്ങളുടെ ഭാര്യ മൊബൈലോ ലാപ്ടോപ്പോ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത കാണിക്കാന്‍ തുടങ്ങിയാല്‍, അവള് നിങ്ങളെ എവിടെയോ ചതിക്കുകയാണെന്ന് മനസ്സിലാക്കുക. ഫോണ്‍ കോള്‍ എടുക്കുമ്പോള്‍ മുറിയില്‍ നിന്ന് പുറത്തുപോകുക, അവരുടെ ഫോണ്‍ അവരോടൊപ്പം തന്നെ സൂക്ഷിക്കുക, ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ കാള്‍ ഹിസ്റ്ററി, ചാറ്റ് ഹിസ്റ്ററി എന്നിവ ഇടയ്ക്കിടെ ക്ലിയര്‍ ചെയ്യുക എന്നിവ അവിശ്വസ്തതയുടെ ചില ലക്ഷണങ്ങളാണ്. ഇതെല്ലാം അവര്‍ നിങ്ങളില്‍ നിന്ന് എന്തെങ്കിലും മറയ്ക്കുന്നത് കൊണ്ടാകാം.



Click it and Unblock the Notifications
