Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദാമ്പത്യം തകര്‍ക്കുന്ന സോഷ്യല്‍മീഡിയ: ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കെട്ടിയവന് ഇട്ടിട്ട് പോവും
ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ വളരെയധികം പ്രാധാന്യം നമ്മുടെയെല്ലാം സ്വകാര്യ ജീവിതത്തില്‍ വരെ സ്വാധീനം ചെലുത്തുന്നു. പലപ്പോഴും പ്രണയവും ദാമ്പത്യവും തകരുന്നതിനും കൂടിച്ചേരുന്നതിനും എല്ലാം സോഷ്യല്‍ മീഡിയ കാരണമാകുന്നു. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ നാം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇക്കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നതും.
സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് നിങ്ങള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതം എന്നന്നേക്കുമായി നശിക്കുന്നതിലേക്ക് എത്തുന്നു. പലപ്പോഴും പ്രണയത്തെയും ദാമ്പത്യത്തേയും ഇത് ഇല്ലാതാക്കുന്നു. എന്നാല്‍ അത്തരത്തില്‍ ഏതൊക്കെ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നമ്മള് വരുത്തുന്ന തെറ്റുകള്‍ എന്ന് നോക്കാം.

മറ്റുള്ളവരുമായി താരതമ്യം
പലപ്പോഴും നിങ്ങളെ മറ്റുള്ളവരുമായി നിങ്ങള്‍ തന്നെ താരതമ്യം ചെയ്യുന്ന അവസ്ഥയുണ്ടോ? സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. പലപ്പോഴിം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെങ്കില്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ടാവാം. കാരണം പലരും പലതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തിലും അതുപോലെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നത് ഒരിക്കലും അത്ര നല്ല ശീലമല്ല.
പ്രശ്നങ്ങളെ അവഗണിക്കരുത്
മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നവരാണോ എന്നാല്‍ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ പലപ്പോഴും പലരും അവഗണിക്കുന്നു. ഒരു കാരണവശാലും നിത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ അവഗണിക്കരുത്. പലപ്പോഴും പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി പലരും സോഷ്യല്‍ മീഡിയയെ കാണുന്നു. എന്നാല്‍ ഒരിക്കലും അത്തരം ഒരു അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം.
പ്രശ്നങ്ങള്‍ പങ്ക് വെക്കുന്നത്
പ്രശ്നങ്ങള്‍ പങ്ക് വെക്കുന്നത് പലപ്പോഴും സോഷ്യല്‍ മീഡിയയിലാണോ? എന്നാല്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം എന്നന്നേക്കുമായി ബന്ധം തകരുന്നതിന് കാരണമാകുന്ന ഒന്നാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും എന്നതാണ് സത്യം. നിങ്ങളുടെ പ്രശ്നങ്ങള്‍ മൂന്നാമതൊരാളായി പങ്കു വെക്കാതെ പരസ്പരം തുറന്ന് പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുക. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നത് വഴി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതും. അത് വഴി നെഗറ്റീവ് ഇമേജ് ഉണ്ടാവുകയും ചെയ്യുന്നു.
അമിതമായ ഉപയോഗം
പലപ്പോഴും നിങ്ങള്‍ അമിതമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയാണോ? എന്നാല്‍ അത് നിങ്ങളുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇതെല്ലാം ജീവിത്തതെ ദോഷകരമായി ബാധിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന കാര്യം പങ്കാളിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതെ നോക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ സ്വകാര്യത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ഫ്ളര്‍ട്ടിംഗ്
പല സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ വഴി ഉണ്ടാവുന്ന ഫ്ളര്‍ട്ടിംഗ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും പല സ്ത്രീകള്‍ക്കും ഇത് സാധിക്കാതെ വരുന്നു. പങ്കാളിക്ക് നിങ്ങളോടുള്ള വിശ്വാസം കുറയുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ദാമ്പത്യവും പ്രണയവും തകര്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications