Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ലീപ്പ് ഡിവോഴ്സ്: പങ്കാളികള് ഒന്നിച്ച് ഉറങ്ങാന് താല്പ്പര്യപ്പെടാത്തതിന്റെ കാരണം ഇതാണ്
ഡിവോഴ്സ് എന്ന വാക്കിനോട് പൊതുവേ ആള്ക്കാര്ക്ക് അത്ര മതിപ്പില്ല. ഒന്നിച്ചുള്ള നല്ലൊരു ജീവിതം സ്വപ്നം കണ്ട് ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നവര് ഒത്തുപോകാന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് രണ്ടുവഴി തിരഞ്ഞെടുക്കുന്ന സംഗതിയാണിത്. അതുകൊണ്ടുതന്നെ ബന്ധങ്ങളുടെ ദുരന്തപര്യവസായിയായ ക്ലൈമാക്സ് ആയാണ് ഡിവോഴ്സിനെ ആളുകള് നോക്കിക്കാണുന്നത്. അത് ശരിയാണോ തെറ്റാണോ എന്ന കാര്യം അവിടെ നില്ക്കട്ടെ.

നമുക്കിപ്പോള് സ്ലീപ്പ് ഡിവോഴ്സിനെ കുറിച്ച് സംസാരിക്കാം. ആ വാക്കിലും ഡിവോഴ്സ് ഉള്ളതുകൊണ്ട് ബന്ധങ്ങളിലെ മറ്റൊരു വില്ലന് എന്ന് കരുതാന് വരട്ടെ, എന്താണ് സ്ലീപ്പ് ഡിവോഴ്സ് എന്ന് പരിശോധിക്കാം.
സ്ലീപ്പ് ഡിവോഴ്സ് എന്താണ്
പങ്കാളികള് പൊതുവേ ഒരുമിച്ചാണ് ഉറങ്ങാന് കിടക്കുന്നത്. പക്ഷേ പല കാരണങ്ങള് കൊണ്ട് ഇടയ്ക്കോ അല്ലെങ്കില് സ്ഥിരമായോ ഇവര് മാറിക്കിടക്കാറുണ്ട്. സ്ലീപ്പ് ഡിവോഴ്സ് അത്രയേ ഉള്ളൂ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉറക്കത്തിലെ വേര്പിരിയല് ആണ് സ്ലീപ്പ് ഡിവോഴ്സ്. പങ്കാളികള് രണ്ടിടങ്ങളില്, ഒന്നുകില് ഒരേ മുറിയില് രണ്ട് കിടക്കകളിലായോ അല്ലെങ്കില് വ്യത്യസ്ത മുറികളിലോ കിടക്കുന്ന രീതിയാണിത്.
സ്ലീപ്പ് ഡിവോഴ്സ് ബന്ധങ്ങളെ തകര്ക്കുമോ?
ഒരിക്കലും ഇല്ല. ദാമ്പത്യ പ്രശ്നങ്ങളുമായി സ്ലീപ്പ് ഡിവോഴ്സിന് വലിയ ബന്ധമൊന്നുമില്ല. ചില അവസരങ്ങളില് പിണക്കം കൊണ്ടും പങ്കാളികള് മാറി മാറി കിടന്നെന്ന് വരാമെന്ന് മാത്രം. യഥാര്ത്ഥത്തില് സ്ലീപ്പ് ഡിവോഴ്സ് ബന്ധത്തേക്കാളേറെ ഉറക്കവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത ഉറക്ക ശീലങ്ങളും മുന്ഗണനകളും സമയക്രമവും ഉള്ളവര് പങ്കാളികള് പരസ്പരം ബുദ്ധിമുട്ടുകള് ഉണ്ടാക്കാതെ മാറിക്കിടക്കുന്നു, അതാണ് സ്ലീപ്പ് ഡിവോഴ്സ്.
സ്ലീപ്പ് ഡിവോഴ്സ് ശരിക്കും നല്ലൊരു കാര്യമാണ്, പ്രത്യേകിച്ച് യുവ ദമ്പതിമാര്ക്ക്. പണ്ടുള്ളതില് നിന്നും വിഭിന്നമായി ഇന്നത്തെ കാലത്ത് രാത്രിയില് ഉണര്ന്നിരിക്കാനും വൈകി ഉറങ്ങാനും താല്പ്പര്യപ്പെടുന്നവര് ഏറെയാണ്. അവര്ക്ക് പങ്കാളിയുടെ ഉറക്കത്തെ ശല്യപ്പെടുത്താതെ മാറിക്കിടക്കാം. അതുമാത്രമല്ല വേറെയും പല ഗുണങ്ങള് സ്ലീപ്പ് ഡിവോഴ്സിനുണ്ട്. എന്നാല് ഈ രീതി തിരഞ്ഞെടുക്കുന്നതിന് മുമ്പായി പങ്കാളികള്ക്കിടയില് കൃത്യമായ പരസ്പര ധാരണയും ആശയവിനിമയവും ഉണ്ടായിരിക്കണമെന്നത് ഓര്ക്കുക.
ദാമ്പത്യത്തില് ആളുകള് സ്ലീപ്പ് ഡിവോഴ്സ് തിരഞ്ഞെടുക്കാനുള്ള കാരണങ്ങള് എന്തെല്ലാമാണെന്ന് നോക്കുക
വ്യത്യസ്ത ഉറക്കക്രമം
പങ്കാളികളില് ഒരാള് രാത്രി ഉണര്ന്നിരിക്കാന് താല്പ്പര്യപ്പെടുകയും മറ്റേയാള് നേരത്തെ ഉറങ്ങാന് താല്പ്പര്യപ്പെടുകയും ചെയ്യുന്നത് രണ്ടുപേരുടെയും ഉറക്കക്രമത്തില് പ്രശ്നങ്ങള് സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തില് സ്ലീപ്പ് ഡിവോഴ്സ് തിരഞ്ഞെടുക്കുന്നത് ഗുണകരമാകും.
കൂര്ക്കംവലി
പങ്കാളികളില് ഒരാള് കൂര്ക്കംവലി ഉള്ളയാളാണെങ്കില് അത് മറ്റേയാളുടെ ഉറക്കത്തിന് വിഘാതമാകും. അതുപോലെ തന്നെ ഉറക്കത്തില് അടുത്ത് കിടക്കുന്നയാളെ തൊഴിക്കുക, കൈകാലുകള് ദേഹത്തിടുക, വളഞ്ഞുപുളഞ്ഞ് കിടക്കുക തുടങ്ങിയ ശീലങ്ങളും പങ്കാളിയുടെ സ്വസ്ഥപൂര്ണ്ണമായ ഉറക്കത്തിന് തടസ്സമാകും. അത്തരം സാഹചര്യങ്ങളില് സ്ലീപ്പ് ഡിവോഴ്സ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
താപനില മുന്ഗണനകള്
ചൂട്, തണുപ്പ് മുന്ഗണനകള് പങ്കാളികളുടെ ഉറക്കത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ചിലര്ക്ക് ഫാന് സ്പീഡില് ഓടിയെങ്കിലേ ഉറങ്ങാനാകൂ, മറ്റേയാള്ക്ക് മറിച്ച് ഫാന് ശക്തിയായി കറങ്ങുന്നത് അലോസരമായിരിക്കും. ചിലര്ക്ക് എസി ഇട്ട് ഉറങ്ങാനായിരിക്കും ഇഷ്ടം, പക്ഷേ പങ്കാളിക്ക് അതില് ബുദ്ധിമുട്ട് ഉണ്ടാകാം. ഇങ്ങനെ വ്യത്യസ്തമായ താപനില മുന്ഗണനകള് ഒന്നിച്ച് ഉറങ്ങുന്നതിന് വിഘാതമാകും. അതുകൊണ്ട് വ്യത്യസ്ത ഇടങ്ങളില് ഉറങ്ങുന്നതാണ് ഇവര്ക്ക് നല്ലത്.
സ്ലീപ്പ് ഡിവോഴ്സ് എന്നത് താരതമ്യേന പുതിയൊരു പ്രവണത ആണെങ്കിലും പങ്കാളികളുടെ ഉറക്ക താല്പ്പര്യങ്ങള്ക്കും ക്ഷേമത്തിനും മുന്ഗണന നല്കുന്നവര്ക്ക് സ്വീകരിക്കാവുന്ന നല്ലൊരു വഴിയാണിത്. അതേസമയം ഇത്തരമൊരു ഉറക്കശൈലി തിരഞ്ഞെടുക്കുന്നതിന് മുമ്പ് പങ്കാളിക്കും അതിന് സമ്മതമാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. മാത്രമല്ല ഇത്തരം കാര്യങ്ങളില് തുറന്ന ആശയവിനിമയവും അഭിപ്രായപ്രകടനവും വേണ്ടതുണ്ട്.



Click it and Unblock the Notifications
