Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
പുറമേ പ്രണയം, പക്ഷേ പങ്കാളി എത്ര ഒളിച്ച് വെച്ചാലും പുറത്ത് വരും ദാമ്പത്യത്തിലെ ചതികള്‍
പ്രണയം, ദാമ്പത്യം എന്നിവയെല്ലാം ഒരു വിശ്വാസത്തിലൂടെ കടന്ന് പോവുന്ന കാര്യങ്ങളാണ്. പലപ്പോഴും ആ വിശ്വാസത്തില്‍ തകര്‍ച്ച് സംഭവിക്കുമ്പോഴാണ് ജീവിതം തന്നെ മാറി മറിയുന്നത്. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും പങ്കാളിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ്. പലപ്പോഴും ഏതൊരു ബന്ധത്തിലും കടന്ന് പോവുന്നതാണ് വഞ്ചനയും ചതിയും. എന്നാല്‍ എല്ലാ ബന്ധത്തിലും ഇത്തരം ചതിയും വഞ്ചനയും സംഭവിക്കണം എന്നുമില്ല. നിങ്ങളുടെ പങ്കാളിക്ക് ഒരു പുതിയ ബന്ധം ലഭിക്കുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും പരസ്പരം മറക്കാന്‍ ഉണ്ടെങ്കിലോ ആയിരിക്കും പലപ്പോഴും ഒരു ബന്ധത്തില്‍ അത് പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും വഞ്ചനയും ചതിയും കടന്ന് വരുന്നത്.
എന്നാല്‍ പലപ്പോഴും പങ്കാളി തന്നെ ചതിക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി പലരും അല്പം ശ്രദ്ധയോടെ ഇരുന്നാല്‍ മതി. കാരണം ബന്ധങ്ങളിലെ ചതി പലപ്പോഴും അവരുടെ തന്നെ സ്വഭാവത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ബന്ധം എവിടേക്കാണ് നീങ്ങുന്നത് ഏത് തലത്തിലേക്കാണ് മാറുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി നമ്മളെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആശയവിനിമയത്തിന്റെ അഭാവം
ഒരു നല്ല ദാമ്പത്യബന്ധം മുന്നോട്ട് പോവണം എന്നുണ്ടെങ്കില്‍ മറയില്ലാത്ത കൃത്യമായ ആശയവിനിമയം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇതില്‍ മാറ്റം സംഭവിക്കുന്നു. നിങ്ങളുടെ ദാമ്പത്യത്തില്‍ ആഴത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചന എന്തുകൊണ്ടും ഒരു വഴക്കിലൂടേയോ അല്ലെങ്കില്‍ ഒരു മൗനത്തിലൂടേയോ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത് പിന്നീട് മറ്റൊരു ബന്ധത്തിന്റെ തുടക്കത്തിലേക്ക് വരെ പങ്കാളിയെ എത്തിക്കുന്നു എന്നതും സത്യമാണ്.
അണിഞ്ഞൊരുങ്ങുന്നതും ചമയുന്നതും
പെട്ടെന്നൊരു ദിവസം നിങ്ങളുടെ പങ്കാളി സൗന്ദര്യത്തിനും അണിഞ്ഞൊരുങ്ങുന്നതിനും മികച്ച വസ്ത്രം ധരിക്കുന്നതിനും കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഒരു സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാരണം ഇത് പങ്കാളി നിങ്ങളെ വഞ്ചിക്കുന്നതിന്റെ ഒരു സൂചനയായാണ് പറയുന്നത്. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ ഇതുവരെയില്ലാത്ത മാറ്റം കണ്ടെത്തിയാല്‍ ഒന്ന് ശ്രദ്ധിക്കാവുന്നതാണ്.
വീട്ടില്‍ നിന്നും കൂടുതല്‍ സമയം മാറി നില്ക്കുക
വീട്ടില്‍ തന്നെ എപ്പോഴും നില്‍ക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ അതിന് പെട്ടെന്നൊരു മാറ്റം വന്നാല്‍ അത് ചില സൂചനകളാണ് നല്‍കുന്നത്. ഓഫീസില്‍ കൂടുതല്‍ സമയം ചിലവഴിക്കുക, എപ്പോഴും യാത്ര ചെയ്യേണ്ടി വരുക, ജോലികള്‍ക്ക് കൂടുതല്‍ സമയം എടുക്കുക എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കണം. കാരണം ഇതെല്ലാം പങ്കാളിയില്‍ ഒരു ചതി ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ ്സൂചിപ്പിക്കുന്നത്.
നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ മാറ്റം
ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള ശാരീരിക മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് ലൈംഗികത വഹിക്കുന്ന പങ്ക് അത്ര നിസ്സാരമല്ല. എന്നാല്‍ ഇതിലുണ്ടാവുന്ന മാറ്റം പങ്കാളി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഒരിക്കലും ദാമ്പത്യ ബന്ധത്തില്‍ ഇത്തരം കാര്യങ്ങളില്‍ അവിശ്വാസം കാണിക്കരുത്. ഇത് പ്രകടമാക്കുന്നത് തന്നെ നിങ്ങള്‍ക്ക് മറ്റൊരു ബന്ധം തുടങ്ങി എന്നത് തന്നെയാണ്. ഇതിന് കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല.
പണത്തിന്റെ സംസാരം
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകളില് സംശയാസ്പദമായ മാറ്റങ്ങളും അതില്‍ വിശദീകരണം ഇല്ലാത്തതും എല്ലാം ഇത്തരം ചതിയേയോ വഞ്ചനയേയോ സൂചിപ്പിക്കുന്നു. കാരണം ഇത് പലപ്പോഴും സാമ്പത്തിക കാര്യങ്ങളുടെ അടിത്തറ മാത്രമല്ല നിങ്ങളുടെ കുടുംബത്തിന്റെ തന്നെ അടിത്തറ മാറ്റുന്നു. ഇത്തരം കാര്യങ്ങള്‍ പുതിയ ബന്ധത്തിനുള്ള ഒരു തുടക്കമായും പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തികളെ ഒന്ന് ശ്രദ്ധിക്കണം. കാരണം അവര്‍ക്ക് നിങ്ങളില്‍ നിന്ന് എന്തൊക്കേയൊ മറക്കാനുണ്ട് എന്നതാണ് ഇത്തരം ആരോപണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ അവരുടെ തെറ്റിന്റെ കുറ്റബോധം നിങ്ങളിലേക്ക് കൊണ്ട് വരുന്നതിനും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധിക്കണം.



Click it and Unblock the Notifications