Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
ഭര്‍ത്താവിന്റെ ഈ സ്വഭാവം വെളിവാക്കുന്നത് നിങ്ങളോടുള്ള ഇഷ്ടക്കുറവ്
ബന്ധങ്ങള്‍ വളരെ ലോലമാണ്. ഭാര്യാഭര്ത്താക്കന്മാരുടെ കാര്യം വരുമ്പോള്‍, അവര്‍ എടുക്കുന്ന ഓരോ ചുവടിലും ശ്രദ്ധാലുവായിരിക്കണം. ബന്ധങ്ങളില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നതിനാലാണ് നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകന്നുപോകുന്നത് എന്ന് പലരും മനസ്സിലാക്കുന്നില്ല. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളില്‍ നിന്ന് അകന്നു നില്ക്കാന് തുടങ്ങുകയോ നിങ്ങളുമായി പഴയതു പോലെയുള്ള ഇഷ്ടം തോന്നുന്നില്ലെന്ന് പറയുകയോ ചെയ്താല്‍, അത് വളരെ വേദനാജനകമാണ്.
എന്നാല്‍ ഇതിന് നിരവധി കാരണങ്ങളുണ്ടാകാം. നിങ്ങളുടെ പങ്കാളി ശരിക്കും തിരക്കിലാണോ അതോ നിങ്ങളില്‍ നിന്ന് അകന്നുപോയോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍? നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ചില എളുപ്പവഴികളിലൂടെ നിങ്ങള്‍ക്ക് കണ്ടെത്താനാകും. നിങ്ങളുടെ പങ്കാളി നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്ന സൂചനകള്‍ ഇതാ.

നിങ്ങളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തുന്നു
നിങ്ങളുടെ ഭര്‍ത്താവ് എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ കണ്ടെത്തി നിങ്ങളെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതൊരു സൂചനയാണ്. പങ്കാളിയെ എങ്ങനെ ഒഴിവാക്കാന്‍ അവര്‍ എല്ലായ്പ്പോഴും ഒരു അവസരം കണ്ടെത്തുന്നു.
സംസാരിക്കാന്‍ വിമുഖത
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ സംസാരം പലപ്പോഴും വിരസമായിത്തീരുകയോ ചെയ്യുന്നുവെങ്കില്‍ ആ ബന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും. സന്തുഷ്ടരായ ദമ്പതികള്‍ അവരുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. പൊരുത്തക്കേടുള്ള ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മിലുള്ള സംസാരം ഹ്രസ്വവും വിരസവുമായിരിക്കും. ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്നതിന്റെ സൂചനയാണ് സംസാരിക്കാന്‍ അവര്‍ കാണിക്കുന്ന വിമുഖത.
ലൈംഗികതയില്‍ താല്പര്യക്കുറവ്
നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള താല്പര്യം കുറയുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത്. ദാമ്പത്യബന്ധത്തില്‍ ലൈംഗികാഭിലാഷം കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ശാരീരിക ബന്ധത്തിലെ താല്പര്യക്കുറവ് ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാക്കും.
അകാരണമായി ദേഷ്യപ്പെടുന്നു
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് അകാരണമായി ദേഷ്യപ്പെടാറുണ്ടോ? എന്തു കാര്യത്തിനും നിങ്ങളെ വഴക്ക് പറയാറുണ്ടോ? എങ്കില്‍ ഇതെല്ലാം നിങ്ങളോട് അവര്‍ക്കുള്ള താല്പര്യക്കുറവിന്റെ സൂചനയായി കണക്കാക്കാം. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് തുടര്‍ച്ചയായി ദേഷ്യപ്പെടുന്നുവെങ്കില് അത് നിങ്ങളുടെ ദാമ്പത്യത്തിന് നല്ല സൂചനയല്ല. നിരന്തരമായ ദേഷ്യം ശാരീരികമോ വൈകാരികമോ ആയ പീഡനങ്ങളിലേക്ക് കാലക്രമേണ വഴിമാറിയേക്കാം.
അകറ്റി നിര്‍ത്തുന്നു
ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പങ്കാളികള്‍ പരസ്പരം കഴിയുന്നത്ര സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍, കുറച്ച് കാലം കഴിഞ്ഞാല്‍ തുടക്കത്തില്‍ അനുഭവപ്പെട്ട പുതുമയും ആവേശവും വികാരങ്ങളും പതിയെ കുറയാന്‍ തുടങ്ങും. വിരസത ഒരു പരിധിവരെ സാധാരണമാണെങ്കിലും, നിങ്ങളുടെ ഇണയോടൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കില്‍ അത് പ്രശ്നമാണ്. ഭര്‍ത്താവ് നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നില്ലെങ്കിലോ അവര്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കിലോ നിങ്ങളുടെ ബന്ധം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കാം. നിങ്ങളോടുള്ള അടുപ്പം കുറയുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.
വിശ്വാസക്കുറവ്
ബഹുമാനം പോലെ തന്നെ ഒരു നല്ല ബന്ധത്തിന്റെ അടിത്തറയ്ക്ക് ആവശ്യമാണ് വിശ്വാസവും. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം വിശ്വസിക്കാത്തപ്പോള്‍ അവരുടെ ദാമ്പത്യജീവിതം പ്രശ്നത്തിലായേക്കാം. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ സദാസമയം സംശയിക്കുന്നുവെങ്കില്‍ അത് നിങ്ങളോടുള്ള സ്നേഹക്കുറവിന്റെയും അവഗണനയുടെയും ലക്ഷണമായി കണക്കാക്കാം.
ഭര്‍ത്താവ് അവഗണിക്കുന്നതായി തോന്നിയാല്‍ ഇത് ചെയ്യൂ
സമയം നല്‍കുക
അവഗണിക്കപ്പെട്ടതായി തോന്നുന്നതിനു പകരം, നിങ്ങളുടെ ഭര്‍ത്താവിന് കുറച്ച് സമയം നല്‍കുകയും സ്വന്തം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യുക. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ കുറച്ച് ക്ഷമയോടെ പ്രവര്‍ത്തിക്കുക.
സ്നേഹം കാണിക്കുക
നിങ്ങളുടെ ഭര്‍ത്താവിന്റെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് എല്ലാം നിങ്ങളോട് പങ്കിടുന്ന അവസ്ഥയിലായിരിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, അവരോട് ദയ കാണിക്കുകയും പോസിറ്റീവ് ആയിരിക്കുമ്പോള്‍ അവരുടെ മനസ് ശരിയാക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടുതല്‍ വര്‍ദ്ധിക്കും.
സംസാരിക്കുക
ദാമ്പത്യത്തില്‍ ആശയവിനിമയം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുകയാണെങ്കില്‍, മുന്നോട്ട് പോയി എന്താണ് കാര്യമെന്ന് അവരോട് ചോദിക്കുക? കുറ്റപ്പെടുത്തുന്നതിനുപകരം, സംസാരിച്ച് പ്രശ്നം തീര്‍ക്കുക.
ആവശ്യങ്ങള്‍ നിറവേറ്റുക
നിങ്ങളുടെ ഭര്‍ത്താവിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, നിങ്ങള്‍ ആ ഉത്തരവാദിത്തം നിറവേറ്റണം. ഇതിനായി അവരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് നോക്കുക.
ഒരു കൗണ്‍സിലറുടെ സഹായം നേടുക
നിങ്ങള്‍ രണ്ടുപേരും തമ്മില്‍ ഒരു തരത്തിലും സംസാരിക്കുന്നില്ലെങ്കില്‍ പ്രതീക്ഷ കൈവിടാതെ ഒരു കൗണ്‍സിലറുടെ സഹായം സ്വീകരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications