Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
വിവാഹം കഴിക്കുന്നത് ഉറ്റസുഹൃത്തിനെയെങ്കില് ഇതെല്ലാം പ്രതീക്ഷിക്കാം
വിവാഹം എന്നത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഊട്ടിഉറപ്പിക്കുന്നത്. വിവാഹം കഴിയുന്നതോടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. പ്രണയ വിവാഹമാണെങ്കിലും അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ പല കുറി ആലോചിച്ചാണ് നമ്മള് തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ ഇനി വിവാഹം കഴിക്കുന്നത് ബെസ്റ്റ് ഫ്രണ്ടിനെയാണെങ്കിലോ? എന്നാല്‍ അതും ചില മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും. പ്രണയം, വിശ്വാസം, പരസ്പര ധാരണ എന്നിവയാണ് എപ്പോഴും ഒരു ബന്ധത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്.
നിങ്ങളുടെ സുഹൃത്ബന്ധം ഒരു വിവാഹത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ? ഇനി ഇല്ലെങ്കില്‍ ആ ബന്ധം വിവാഹത്തിലേക്ക് എത്തുമെന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഇത്തരം അവസ്ഥയില്‍ ചില സൂചനകള്‍ ആ ബന്ധത്തിന്റെ തുടക്കം മനസ്സിലാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ അടുത്ത സുഹൃത്തിനെ വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.

മാറുന്ന ബന്ധം
മാറുന്ന ബന്ധം പലപ്പോഴും നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. നിങ്ങളുടെ ഉറ്റ ചങ്ങാതിയെന്ന ധാരണക്ക് അപ്പുറമുള്ള ബന്ധമാണ് ഇവരിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് പലപ്പോഴും ആഴത്തിലുള്ള ബന്ധങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്രയും കാര്യങ്ങള്‍ തന്നെ അല്പം കൂടുതല്‍ സ്വാതന്ത്ര്യം നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിന് നല്കുന്നു.
സംരക്ഷണം തോന്നുന്നത്
പലപ്പോഴും നിങ്ങളുടെ ഉറ്റചങ്ങാതിയോട് നിങ്ങള്‍ക്ക് സംരക്ഷണ മനോഭാവം തോന്നുന്നു. മറ്റൊരാളില്‍ നിന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും സംരക്ഷിച്ച് മാറ്റി നിര്‍ത്തുന്നതിനും എല്ലാം പലപ്പോഴും ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. മറ്റൊരാളുടെ കൂടെ സുഹൃത്താണ് അവര്‍ എന്ന കാര്യം പലരും മറന്ന് പോവുന്നു. ഇത് നിങ്ങളെ വളരെയധികം അസ്വസ്ഥരാക്കും.
പരസ്പര ആകര്‍ഷണം
പലപ്പോഴും പരസ്പരം ആകര്ഷണമുണ്ടാവുന്നതും നിങ്ങള്‍ക്ക് വിവാഹത്തിന് താല്‍പ്പര്യമുണ്ട് എന്നതിന്റെ സൂചനയാണ്. വൈകാരിക ബന്ധം നിലവിലുണ്ടെങ്കിലും നിങ്ങള്‍ പോലും അറിയാതെ ഇവരിലേക്ക് ഒരു ശാരീരിക ആകര്‍ഷണവും തോന്നുന്നു. ഇതെല്ലാം അവസാനം വിവാഹത്തില്‍ കലാശിക്കുന്നു. അടുത്ത സുഹൃത്താവുമ്പോള് ഇത്തരം കാര്യങ്ങള്‍ പരസ്പരം പറയുന്നതില്‍ പോലും ചമ്മലുണ്ടാവുന്നു.
അടുപ്പം വര്‍ധിക്കും
പരസ്പരമുള്ള അടുപ്പം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. അത് സംസാരത്തിലാണെങ്കിലും നിങ്ങളുടെ ഇടപെടലുകളില്‍ ആണെങ്കിലും പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്നു. സുഹൃത് ബന്ധം എന്നതിലുപരി അത് ജീവിതത്തില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി സംസാരിക്കുന്നതിലേക്ക് എത്തുന്നു. ഓരോ ദിവസം കഴിയുന്തോറും അടുപ്പം വര്‍ദ്ധിക്കുന്നു.
എങ്ങനെയുണ്ടെന്ന ചോദ്യം
പലപ്പോഴും പ്രിയപ്പെട്ട വസ്തുക്കള്‍ അത് വസ്ത്രമോ ആഭരണമോ എല്ലാമാണെങ്കിലും പരസ്പരം അഭിപ്രായം ചോദിക്കുന്നു. അത് സുഹൃത്തുക്കള്‍ക്കിടയില്‍ എന്നതിനേക്കാള്‍ കൂടുതല്‍ അടുപ്പത്തില്‍ ചോദിക്കുന്നു. ഇതെല്ലാം പിന്നീട് ഒരു വിവാഹത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സൗഹൃദത്തിനപ്പുറമുള്ള ബന്ധത്തിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്.
ഗുണങ്ങള്‍ നിരവധി
ഉറ്റപങ്കാളിയെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നു. സുഹൃത്ബന്ധം എപ്പോഴും നിലനില്ക്കുകയും മാനസിക സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുന്ന ഒരു സുഹൃത്തിനേയും പങ്കാളിയേയുമാണ് ഇതിലൂടെ ലഭിക്കുന്നതും. സാമൂഹികമായും വൈകാരികമായും നിങ്ങള്‍ സുരക്ഷിതരായിരിക്കും.
മെച്ചപ്പെട്ട ആശയവിനിമയം
മെച്ചപ്പെട്ട ആശയവിനിമയം തന്നെയാണ് ബന്ധങ്ങളില്‍ അടിസ്ഥാനമായി വേണ്ടത്. എന്നാല്‍ അടുത്ത സുഹൃത്തിനെ വിവാഹം കഴിക്കുന്നത് വഴി സത്യസന്ധമായ തുറന്ന ആശവിനിമയത്തിന് സാധിക്കുന്നു. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് ഈ ബന്ധത്തിലൂടെ സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. പല ഓര്‍മ്മകളും അനുഭവങ്ങളും ജീവിതം കൂടുതല്‍ സന്തോഷകരമാക്കുന്നു.



Click it and Unblock the Notifications