Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സുഹൃത്ത് നിങ്ങളെ രഹസ്യമായി പ്രണയിക്കുന്നുണ്ടോ, തിരിച്ചറിയാന്‍ ഇതാ ചില വഴികള്‍
സുഹൃത്തിന്റെ പ്രണയം തിരിച്ചറിയാതെ മറ്റൊരു വിവാഹത്തിനൊരുങ്ങുന്ന നിറം സിനിമയിലെ സോനയെ ഓര്‍മ്മയില്ലേ. എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്നിട്ടും ആണ് സുഹൃത്തിന്റെ മനസ്സറിയാതെ പോയി സോന. അത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കഥ. നെറ്റ്ഫ്ളിക്സില്‍ വന്‍ വിജയമായ വണ്‍ ഡേ പറയുന്നതും ദീര്‍ഘകാല സൗഹൃദം പ്രണയമായി മാറുന്ന കഥയാണ്. അപ്പോള്‍ സൗഹൃദം പ്രണയമായി മാറുന്നത് അന്നും ഇന്നും ഒരു പുതിയ കാര്യമല്ല. പക്ഷേ അത് തിരിച്ചറിയുക അല്‍പ്പം സങ്കീര്‍ണ്ണമാണ്.

സ്കൂള്‍കാലം മുതല്‍ അറിയുന്ന സുഹൃത്ത്, അല്ലെങ്കില്‍ ഒപ്പം ജോലി ചെയ്ത ഒരാള്‍, അതുമല്ലെങ്കില്‍ മുന്‍പങ്കാളിയുടെ സുഹൃത്ത് ഇങ്ങനെ ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും നിങ്ങളോടുള്ള സൗഹൃദം പ്രണയമായി മാറാം. ഏതുപ്രായത്തിലുള്ളവരും ജീവിതത്തിന്റെ ഏതുഘട്ടങ്ങളിലുള്ളവരും ഒരു രഹസ്യപ്രണയം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാകാം. ഇതെങ്ങനെ തിരിച്ചറിയും. മറുഭാഗത്തുള്ളയാള്‍ മനസ്സ് തുറക്കാത്തിടത്തോളം കാലം ആ പ്രണയം ഉറപ്പിക്കാന്‍ പ്രത്യേകിച്ച് മാര്‍ഗ്ഗങ്ങളൊന്നുമില്ല, എങ്കിലും ഒരു ക്ലൂ എവിടെ നിന്നെങ്കിലും കിട്ടാതിരിക്കില്ല.
തെറ്റിദ്ധരിക്കരുത് അത് പ്രണയമായിരിക്കില്ല
ഒരാള്‍ പിറകേ ചുറ്റിപ്പറ്റി ശൃംഗരിച്ചുനടക്കുന്നുണ്ടെന്നുകരുതി അത് പ്രണയമായിരിക്കാമെന്ന് തെറ്റിദ്ധരിക്കരുത്. ഒരിക്കലും അത് ഒരു പ്രണയബന്ധത്തിലേയ്ക്ക് എത്തില്ലെന്ന വ്യക്തമായ ബോധ്യത്തോടെ വെറുതേ ഒരു രസത്തിന് അന്യോന്യം ഫ്ളര്‍ട്ട് ചെയ്യുന്നവരുണ്ട്. അതുപോലെ തൊട്ടുരുമ്മി ഇരിക്കുകയും സ്പര്ശിക്കുകയുമൊക്കെ ചെയ്ത് അടുപ്പം സ്ഥാപിക്കുന്നതും പ്രണയമായിക്കൊള്ളണമെന്നില്ല.
അപ്പോള്‍പ്പിന്നെ ഒരു സുഹൃത്തിന് തന്നോട് പ്രണയമാണോയെന്ന് എങ്ങനെ തിരിച്ചറിയും. അതിനുള്ള ചില വഴികളാണ് ഇനി പറയാന്‍ പോകുന്നത്.
ആള്‍ക്കൂട്ടത്തില്‍ ആ വ്യക്തി നിങ്ങളുടെ നേര്‍ക്കാണോ നില്‍ക്കുന്നത്
ഒരു ഗ്രൂപ്പിനിടയില്‍ നിങ്ങളെ പ്രണയിക്കുന്നുണ്ടെന്ന് കരുതുന്ന വ്യക്തി നിങ്ങളെ അഭിമുഖീകരിച്ചാണോ നില്‍ക്കുന്നത്. ശരീരഭാഷാ വിദഗ്ധര്‍ പറയുന്നത് ഇത് നിങ്ങളോടുള്ള താല്‍പ്പര്യത്തിന്റെ ലക്ഷണമാണെന്നാണ്.
നോട്ടം
ഇത് പിന്നെ മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. നമ്മള് ഒരാളെ പ്രണയിക്കുന്നുണ്ടെങ്കില്‍ അറിയാതെ അയാളെ ഇടയ്ക്കിടെ നോക്കാനുള്ള പ്രവണത നമ്മിലുണ്ടാകും. എത്രയോ പേര് ഉള്ള ഒരിടത്ത് ഒരാള്‍ അടിക്കടി നിങ്ങളെ നോക്കുന്നുണ്ടെങ്കില്‍, അയാള്‍ക്ക് നിങ്ങളോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട് എന്നുള്ളതിന്റെ സൂചനയാണ്.
ഒഴിഞ്ഞുമാറല്‍
മുമ്പില്ലാത്തതുപോലെ നിങ്ങളുടെ സുഹൃത്ത് നിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അടുത്തുവരുമ്പോള്‍ അസാധാരണമായി പരിഭ്രമമോ അങ്കലാപ്പോ കാണിക്കുകയും കണ്ണില്‍ നോക്കി സംസാരിക്കാന്‍ മടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അത് പ്രണയത്തിന്റെ ലക്ഷണമാകാം.
മുമ്പുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുക
നിങ്ങളുടെ പണ്ടത്തെ കാര്യങ്ങള്‍ സകല വിശദാംശങ്ങളോടെയും ഓര്‍ത്തെടുക്കുക, അത് പങ്കുവെയ്ക്കാന്‍ ഉത്സാഹിക്കുക എന്നിവയും പ്രണയത്തിന്റെ സൂചനയാണ്.ഈ പറഞ്ഞ വ്യക്തി പണ്ടുകാലം മുതല്ക്കേ നിങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നും താല്‍പ്പര്യം കാണിക്കുന്നുണ്ടായിരുന്നുവെന്നും നിങ്ങളുടെ പഴയ കാര്യങ്ങളില്‍ അവര്‍ക്കുള്ള ഓര്‍മ്മ സൂചിപ്പിക്കുന്നു.
നാണം
നിങ്ങളുടെ സാന്നിധ്യത്തില്‍ സുഹൃത്തിന് നാണമുള്ളതായി തോന്നുന്നുവെങ്കില്‍ അത് ഒരുപക്ഷേ പ്രണയം കൊണ്ടാകാം. ഉള്ളിലുള്ള പ്രണയം രഹസ്യമായി സൂക്ഷിക്കാന്‍ പരാമവധി ശ്രമിച്ചാലും ശരീരം അതിന് സമ്മതിച്ചെന്നുവരില്ല. നിങ്ങളെ കാണുമ്പോള്‍ മുഖം ചുവക്കുക, കണ്ണില്‍ നോക്കാതിരിക്കാന്‍ ശ്രമിക്കുക, നിങ്ങളെ അടിക്കടി ഒളിഞ്ഞുനോക്കുക തുടങ്ങി ശരീരം പല തരത്തില്‍ പ്രണയത്തിന്റെ സൂചനകള്‍ നല്‍കിയേക്കും.
വെറുതേ സോറി പറയുക
അനാവശ്യമായ സോറി പറച്ചിലും പ്രണയത്തിന്റെ സൂചനയാണ്. നമ്മള് ശ്രദ്ധിക്കുക പോലും ചെയ്യാത്ത ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഈ സോറി പറച്ചില്. മുമ്പെപ്പോഴെങ്കിലും കളിയാക്കിയതോ വഴക്കുണ്ടാക്കിയതോ ഓര്‍ത്തെടുത്ത് അതിന് സോറി പറയുന്നതുമൊക്കെ ഇപ്പോള്‍ ആ വ്യക്തി നിങ്ങളെ കൂടുതല്‍ കെയര്‍ ചെയ്യുന്നു എന്നതിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
