Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
പങ്കാളിയുടെ സ്വഭാവത്തിലെ 5 മാറ്റങ്ങള് തിരിച്ചറിയണം, മറ്റൊരു ബന്ധത്തിന്റെ തുടക്കമാവാം
വിവാഹേതര ബന്ധങ്ങള് വളരെയധികം ഉള്ള ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ബന്ധത്തിലേക്ക് പോവുന്ന സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും അത് പലപ്പോഴും നിങ്ങളുടെ കുടുംബ ബന്ധത്തെ താറുമാറാക്കുകയാണ് ചെയ്യുന്നത്. ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകള് പലപ്പോഴും നമ്മുടെ ജീവിതത്തെ ആകെ മാറ്റുന്നു. പരസ്പരം ഇറങ്ങിപ്പോവാന് പറ്റാത്ത രീതിയില് ഒരു ബന്ധത്തില് തന്നെ തുടരുന്ന അവസ്ഥയിലാണ് മറ്റൊരു ബന്ധത്തിലേക്ക് പലരും ആകര്ഷിക്കപ്പെടുന്നത്.
വൈകാരികമായ കാരണങ്ങള് ആണ് പലപ്പോഴും ഇത്തരം ബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. എന്നാല് മക്കളെപ്പോലും ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തില് തുടര്ന്ന് പോവാന് പലരേയും പ്രേരിപ്പിക്കുന്ന ഘടകങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഭര്ത്താവായാലും ഭാര്യയായാലും ഇത്തരം ബന്ധങ്ങള്ക്ക് തുടക്കം കുറിക്കുന്നതിന് മുന്പ് ചില ഘടകങ്ങള് കണക്കാക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

മറ്റൊരാള്ക്ക് പരിഗണന നല്കുന്നത്
നിങ്ങള് മറ്റൊരു വ്യക്തിക്ക് എപ്പോഴും പരിഗണന നല്കുന്നതും അവരെ പുകഴ്ത്തി സംസാരിക്കുന്നതും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങള്ക്ക് ഇപ്പോഴുള്ള ബന്ധത്തില് താല്പ്പര്യമില്ല എന്നതിന്റെ സൂചനയാണ്. പെരുമാറ്റത്തിലെ ഈ സ്വഭാവമാറ്റം പലപ്പോഴും മറ്റൊരാളുമായുള്ള പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് തിരിച്ചറിയണം.
ഫോണില് കൂടുതല് സമയം
നിങ്ങള് ഒറ്റക്കിരിക്കുമ്പോഴും ചില അവസരങ്ങളില് കുടുംബത്തോടൊപ്പമെങ്കിലും കൂടുതല് സമയം ഫോണില് ചിലവാക്കുന്നതിന് സമയം കണ്ടെത്തുകയാണെങ്കില് അത് സൂചിപ്പിക്കുന്നതും മറ്റൊരാളോടുള്ള ബന്ധത്തെയാണ്. ഫോണിനോടുള്ള ആകര്ഷണം പ്രത്യേകിച്ച് മറ്റൊരാള് കാണാതെ ഉപയോഗിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇത് പങ്കാളിയില് നിന്ന് എന്തോ മറക്കുന്നു എന്നതിന്റെ സൂചനയാണ്.
പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാതിരിക്കു
പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാതിരിക്കുകയും പുറത്ത് മറ്റുള്ളവര്ക്കൊപ്പം കൂടുതല് സമയം ചിലവഴിക്കുകയും ചെയ്യുന്നത് ഇത്തരത്തില് നിങ്ങളുടെ പങ്കാളിക്ക് മറ്റൊരു ബന്ധം ഉണ്ട് എന്നതിന്റെ സൂചനയാണ്. തിരക്കിലാണ് എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നതും പുതിയ ബന്ധത്തിലായി എന്നതിന്റെ സൂചന തന്നെയാവാം. ഇത് വിവാഹേതര ബന്ധത്തിന്റെ ലക്ഷണങ്ങളില് പ്രധാനമാണ്.
ആകര്ഷകമായ വ്യക്തിത്വം
നിങ്ങളുടെ പങ്കാളിക്ക് മറ്റൊരാളുമായുള്ള സഹവാസത്തിന്റെ ഫലമായി ആകര്ഷകമായ വ്യക്തിത്വം തോന്നുകയാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളിക്ക് മറ്റൊരു ബന്ധം ഉണ്ട് എന്നത് തന്നെയാണ്. പങ്കാളി സമീപം ഉണ്ടെങ്കില് തന്നേയും ഇവര് മറ്റൊരാളെ കാണുമ്പോള് കൂടുതലായി ഇവര് സ്വഭാവത്തില് മാറ്റം വരുത്തുകയും ആകര്ഷകമായ വ്യക്തിത്വം വരുകയും ചെയ്യുന്നു.
താരതമ്യം ചെയ്യുന്നത്
പങ്കാളിയെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നതിന് ശ്രമിക്കാറുണ്ടോ? എന്നാല് അതിന് അര്ത്ഥം ഇവര് മറ്റൊരു ബന്ധത്തിലായി എന്നത് തന്നെയാണ.് മനസ്സില് ഇഷ്ടമുള്ള ഒരു വ്യക്തിയുമായാണ് ഇവര് പലപ്പോഴും പങ്കാളിയെ താരതമ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. ഏത് കാര്യത്തിനും ഇതേ താരതമ്യം നടക്കുന്നു. അതിന്റെ ഫലമായി വിവാഹേതര ബന്ധത്തിന് ആക്കം കൂടുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം.



Click it and Unblock the Notifications
