Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
നിങ്ങളുടെ പങ്കാളിയ്ക്ക് സെൽഫ് ലൗവ് അമിതമാണോ? എങ്കിൽ ഇവ അറിഞ്ഞിരിക്കണം
സെല്‍ഫ് ലൈവ്! പലര്‍ക്കും ഇല്ലാത്തും എന്നാല്‍ ചിലരില്‍ ഉള്ളതുമായ ഒരു കാര്യം. സെല്‍ഫ് ലൗവ് ഒരു വ്യക്തിയെ നാശത്തിലേയ്ക്ക് നയിക്കും, അല്ലെങ്കില്‍ സ്വയം ഇത്രയധികം മതിപ്പ് പാടില്ല... സ്വന്തം കാര്യങ്ങള്‍ക്ക് ഇത്രപ്രാധാന്യം നല്‍കരുത് എന്നെല്ലാം ചിന്തിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. മറ്റുള്ളവരോട് കരുണ കാണിക്കുക, മറ്റുള്ളവരെ സഹായിക്കുക, മറ്റുള്ളവര്‍ക്കുവേണ്ടി നിലനില്ക്കുക... എന്നിങ്ങനെ ഒട്ടനവധി ഉപദേശങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഇടയ്ക്കെങ്കിലും കേള്‍ക്കാത്തവര്‍ കുറവായിരിക്കും.

പ്രത്യേകിച്ച്, വിവാഹം കഴിഞ്ഞവരാണെങ്കില്‍ തീര്‍ച്ചയായും ഈ സ്ഥിരം പല്ലവിയിലൂടെ കടന്നു പോകുന്നവരായിരിക്കും. എന്നാല്‍, സ്വയം സ്നേഹിക്കാന്‍ സാധിച്ചില്ലെങ്കില്‍, എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കാന്‍ സാധിക്കും? ഒരു ബന്ധം നിലനിര്‍ത്താന്‍ സാധിക്കും? ഒരു ആരോഗ്യകരമായ പ്രണയ ബന്ധം നിലനിര്‍ത്താന്‍ സാധിക്കും? സെല്‍ഫ് ലൗവ് എങ്ങനെ ഒരു ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നും, ആരോഗ്യകരമായ ദാമ്പത്യബന്ധം നിലനിര്‍ത്താന്‍ സെല്‍ഫ് ലൗവ് എത്രത്തോളം സഹായിക്കും എന്നും നോക്കാം.
സ്വയം പ്രണയിക്കാം...മറ്റുള്ളവരെ പ്രണയിക്കാം
സ്വയം സ്നേഹിക്കുക, അല്ലെങ്കില്‍ സെല്‍ഫ് ലൗവ് ഒരു മോശം കാര്യമായി കാണുന്ന ഒട്ടനവധി ആളുകള്‍ നമുക്ക് ചുറ്റിലും ഉണ്ട്. സെല്‍ഫ് ലൗവ് നല്ലതല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് പലരും. സെല്‍ഫ് ലൗവ് ഉള്ളവര്‍ക്ക് മറ്റുള്ളവരെ അറിയാനും, സ്നേഹിക്കാനും അറിയില്ല എന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍, ഈ സ്വയം സ്നേഹം അത്രമോശമായ കാര്യമല്ല! ഒട്ടനവധി ആരോഗ്യ ഗഉണങ്ങള് ഈ ശീലത്തിലൂടെ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നതാണ്. കൂടാതെ, ഒരു ദാമ്പത്യം, പൂര്‍ണ്ണ സംതൃപ്തിയോടെ, ഏറ്റവും മനോഹരമായി കൊണ്ടുനടക്കാന്‍ സാധിക്കുന്നും ഈ സ്വഭാവം ഉള്ളവര്‍ക്ക് മാത്രമായിരിക്കും.
സെല്‍ഫ് ലൗവ് ഉള്ള വ്യക്തികള്‍ക്ക് അവര്‍ എന്താണെന്നും, അവരുടെ പോരായ്മകളും ഗുണങ്ങളും എന്തെല്ലാമാണ് എന്നതിനെക്കുറിച്ചും, പൂര്‍ണ്ണമായ ധാരണ ഉണ്ടായിരിക്കും. അതിനാല്‍, ഈ സ്വഭാവക്കാരില്‍ അമിതമായിട്ടുള്ള പിരിമുറുക്കങ്ങള്‍, അമിത ഉത്കണ്ഠ എന്നീ പ്രശ്നങ്ങള്‍ വളരെയധികം കുറവായിരിക്കും. Tuft University-യിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകരായ Gina R Kuperberg, Eric Fielsd എന്നിവര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം, സെല്‍ഫ് ലൗവ് ഉള്ള വ്യക്തികളില്‍ മികച്ച മാനസികാരോഗ്യം, ആത്മവിശ്വാസം, സ്വയം വില കല്പിക്കല്, അമിതമായിട്ടുള്ള സ്വയം അവബോധം, നല്ല ഉറക്കം എന്നിവയെല്ലാം ഉള്ളതായി സൂചിപ്പിക്കുന്നു. കൂടാതെ, നല്ല ദാമ്പത്യവും, പ്രണയബന്ധവും നിലനിര്‍ത്താന്‍ ഇത്തരം വ്യക്തികള്‍ക്ക് സാധിക്കുന്നതായിരിക്കും.
മികച്ച ദാമ്പത്യം
സെല്‍ഫ് ലൗവ് ഉള്ള വ്യക്തികള്‍ക്ക് മികച്ച രീതിയില്‍ ഒരു ബന്ധം നിലനിര്‍ത്താന്‍ സാധിക്കും. കാരണ്. സ്വന്തം കഴിവുകളെക്കുറിച്ചും, പോരായ്മകളെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളതിനാല്‍, ഏതൊരു കാര്യവും എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കും. മറ്റുള്ളവരെ ആശ്രമിയക്കാതെ സ്വന്തം താല്പര്യങ്ങള് നിലനിര്‍ത്താനും. മനസ്സിനെ സന്തോഷിപ്പിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. അതിനാല്‍, ഇവരില്‍ സംശയ രോഗങ്ങള്‍ കുറവായിരിക്കും. പങ്കാളിയെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധിക്കുന്നവരായിരിക്കും. തന്നെ വിട്ട് പങ്കാളി പോകുമോ, എന്ന ഭയവും ഇവരില്‍ കുറവായിരിക്കും. അതിനാല്‍, പങ്കാളിയുടെ സ്വാതന്ത്രത്തിന് വിലങ്ങുതടിയായി ഇത്തരം വ്യക്തികള്‍ നിലനില്ക്കുകയില്ല. സ്വയം നല്കുന്ന അതേ ബഹുമാനം പങ്കാളിയുടെ വ്യക്തി സ്വാതന്ത്രത്തിന് നല്കാന് ഇവര്‍ ശ്രദ്ധിക്കുന്നതായിരിക്കും.
അമിത ഭാരം
പങ്കാളിയുടെ മേല്‍ അമിതമായി മാനസിക സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്ന വ്യക്തികളായിരിക്കുകയില്ല സെല്‍ഫ് ലൗവ് ഉള്ള വ്യക്തികള്‍. ഇവരില്‍ മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും കുറവായതിനാല്‍ തന്നെ, പങ്കാളിയുടെ മേല്‍ അമിതമായി സമ്മര്‍ദ്ദം ഇത്തരം വ്യക്തികള്‍ ചെലുത്താതിരിക്കുന്നു. ഏതൊരു പ്രതിസന്ധിയും അച്ചടക്കത്തോടെ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. കൃത്യമായ രീതിയില്‍ സംസാരിച്ച്, ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ചിന്തിച്ച്, വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കാനും ഇവര്‍ക്ക് സാധിക്കുന്നു. ഇതെല്ലാം പങ്കാളിയുടെ മേല്‍, അമിതമായി സമ്മര്‍ദ്ദം ചെലുത്തുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
തുല്യത
തന്റെ ഇഷ്ടങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് പോലെ തന്നെ, തന്റെ പങ്കാളിയുടെ വ്യക്തി സ്വതന്ത്രങ്ങള്ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന വ്യക്തികളായിരിക്കും ഇവര്‍. അതുപോലെ, ഇവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുകയും, പരസ്പരം ബഹുമാനം നിലനിര്‍ത്താന്‍ എന്തെല്ലാം കാര്യങ്ങള്‍ പാലിക്കണം എന്നും പങ്കാളിയോട് തുറന്ന് സംസാരിക്കുന്ന വ്യക്തികളായിരിക്കും ഇവര്‍. അതിനാല്‍, ദാമ്പത്യ പ്രശ്നങ്ങളും ഇവരില്‍ കുറവായിരിക്കും. ഇര്ക്ക്, സന്തോഷവും., സംതൃപ്തിയും നല്കുന്ന ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നതാണ്. പങ്കാളിയെ പിന്തുണയ്ക്കാനും, പങ്കാളിയുടെ ഗുണങ്ങള്‍ പ്രശംസിക്കുന്നവരുമായിരിക്കും ഇവര്‍. ഇതെല്ലാം ബന്ധത്തെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
