Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നവവധു വീടിന്റെ ഭാവിമാറ്റും; വിവാഹത്തിന് മുമ്പ് അമ്മ മകളെ പഠിപ്പിക്കേണ്ട 10 കാര്യങ്ങള്‍
അമ്മയും മകളും തമ്മിലുള്ള ബന്ധം അത്രമേല്‍ വലുതാണ്. മിക്ക പെണ്മക്കളും അവരുടെ ഹൃദയം തുറന്ന് സംസാരിക്കുന്നത് അമ്മയോട് മാത്രമായിരിക്കും. മകള്‍ വലുതാകുമ്പോള്‍ അമ്മ പല കാര്യങ്ങളും അവരെ പഠിപ്പിക്കുന്നു. ഓരോ അമ്മയും തന്റെ മകളെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും അവ വിശദീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ വിവാഹപ്രായത്തില്‍ എത്തിയ ഒരു മകളോട് അമ്മമാര്‍ ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതായുണ്ട്.
സ്വന്തം കുടുംബം വിട്ട് ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം ജീവിക്കാനും പോകുന്ന ഒരു പെണ്‍കുട്ടി ഈ പുതിയ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വിവാഹത്തിന് മുമ്പ് ഓരോ അമ്മയും മകള്‍ക്ക് നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കണം. അങ്ങനെ അവള്‍ക്ക് ഒരു നല്ല ദാമ്പത്യ ജീവിതം സ്വന്തമാക്കാനാകും. ഓരോ അമ്മയും വിവാഹത്തിന് മുമ്പ് മകളെ പഠിപ്പിക്കേണ്ട ചില ദാമ്പത്യ രഹസ്യങ്ങള്‍ ഇതാ.

മുതിര്‍ന്നവരെ ബഹുമാനിക്കുക
ആദ്യമായി ഒരു അപരിചിത കുടുംബത്തില്‍ ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നതില്‍ സംശയമില്ല. കാരണം, അവിടെയുള്ള ചിട്ടകള്‍ പഠിക്കാന്‍ സമയമെടുക്കും. ആരോട് എന്ത് പറയണം എന്നൊന്നും നവവധുവിന് അറിവുണ്ടാകില്ല. ഭര്‍തൃവീട്ടില്‍ എല്ലാവരേയും ബഹുമാനിക്കണമെന്ന് വിവാഹത്തിന് മുമ്പ് മകളെ പഠിപ്പിക്കുക. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അവളുടെ മാതാപിതാക്കളായി കണ്ട് ബഹുമാനിക്കുക.
ഒരുമ
കുടുംബത്തിലെ ഊഷ്മളതയും ഐക്യവുമാണ് ഏറ്റവും വലിയ സന്തോഷം എന്ന് ഓരോ അമ്മയും മകളെ പഠിപ്പിക്കണം. ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ പരിഗണിക്കണം. വീട്ടിലെ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിക്കണം. നവവധുവിനെ സംബന്ധിച്ചിടത്തോളം ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, ശക്തമായ ബന്ധത്തിന് ഇത് ഒരു വലിയ മുതല്‍ക്കൂട്ടാണ്.

അഡ്ജസ്റ്റ് ചെയ്യാന്‍ പഠിപ്പിക്കുക
ദാമ്പത്യ ജീവിതം വിജയകരമാകുന്നതിനുള്ള ഏറ്റവും വലിയ രഹസ്യം അഡ്ജസ്റ്റ്മെന്റാണ്. എന്നാല്‍ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ഇന്നത്തെക്കാലത്ത്, പെണ്‍കുട്ടികള്‍ വിചാരിക്കുന്നത് തങ്ങള്‍ ആര്‍ക്കുവേണ്ടിയും ഒന്നും അഡ്ജസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ്. എന്നാല്‍ സ്നേഹത്തിന്റെയും കരുതലിന്റെയും ബഹുമാനത്തിന്റെയും മറ്റൊരു പേരാണ് അഡ്ജസ്റ്റ്മെന്റ് എന്നതാണ് സത്യം. ഒരു അമ്മ ഈ കാര്യം മകളെ പഠിപ്പിക്കണം.
ചില മാന്ത്രിക വാക്കുകള്‍
കുട്ടിക്കാലം മുതലേ അമ്മയും മകളും തമ്മില്‍ നല്ല ബന്ധത്തിലായിരിക്കും. സ്നേഹനിധിയായ മകള്‍ പുതിയ നാളെയിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അവരെ വീണ്ടും പഠിപ്പിക്കുക. 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു', 'നന്ദി', 'അതെ, തീര്‍ച്ചയായും ഞാന്‍ ചെയ്യും' തുടങ്ങിയ ചില വാക്കുകള്‍ അവളെ പഠിപ്പിക്കുക.
ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ വരെ പരിഹരിക്കാന്‍ ഈ വാക്കുകള്‍ക്ക് കഴിയും. തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ നേരിട്ട് 'നോ' പറയുന്നതിന് പകരം 'ശ്രമിക്കുമെന്ന്' പറയാന്‍ ഒരു അമ്മ മകളെ പഠിപ്പിക്കണം. ഈ വാക്കുകള്‍ക്ക് ജീവിതത്തെ മാറ്റിമറിക്കും
പുഞ്ചിരി
ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ആഭരണം അവളുടെ മുഖത്തെ പുഞ്ചിരിയാണ്. ഒരു പുഞ്ചിരിക്ക് ഏതൊരു വ്യക്തിയുടെയും ദേഷ്യം അലിയിക്കാനുള്ള ശക്തിയുണ്ട്. മാത്രമല്ല, പുഞ്ചിരിക്കുന്നത് ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഒരു പ്രഭാവലയവും നിങ്ങള്‍ക്ക് നല്കുന്നു. അതിനാല്‍, നിങ്ങളുടെ മകള്‍ക്ക് ഓരോ അമ്മയും ഈ ഉപദേശം നല്‍കുക.

ക്ഷമാശീലം
സുഗമമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ വളരെ ക്ഷമാശീലമുള്ളവരായിരിക്കണം. തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കണമെന്ന് പെണ്മക്കളോട് അമ്മമാര്‍ പറഞ്ഞുകൊടുക്കണം. വിശാലമായ ഹൃദയമുള്ളവരാകാന് പഠിക്കണം. മറ്റുള്ളവരുടെ ക്ഷമിക്കാനും തിരുത്താനുമുള്ള ധാര്‍മ്മികത ഭാര്യക്കുണ്ടാകണം.
വീട് പരിപാലിക്കുക
വിവാഹശേഷം ഭര്‍ത്താവിന്റെ വീടാണ് അവളുടെ വീടെന്ന് അമ്മമാര്‍ മക്കളെ പഠിപ്പിക്കുക. അവിടെ അവള് എല്ലാത്തരം ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കേണ്ടതുണ്ട്. അവള്‍ക്ക് അവിടെ ധാരാളം വീട്ടുജോലികള്‍ ചെയ്യേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ സംയമനത്തോടെയും ക്ഷമയോടെയും പ്രവര്‍ത്തിക്കണം. മറ്റുള്ളവരെ സഹായിക്കാനും മകളെ ഉപദേശിക്കുക.

ശുചിത്വം
നിങ്ങള്‍ക്ക് ചുറ്റും വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം നിങ്ങള്‍ പരിപാലിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് എല്ലായ്പ്പോഴും എല്ലാവരുടെയും ശ്രദ്ധയും അഭിനന്ദനവും ആകര്‍ഷിക്കാന്‍ കഴിയും. അതിനാല്‍ വീട് വൃത്തിയാക്കി വയ്ക്കുക. വൃത്തിയുള്ള വീട്ടിലേ ലക്ഷ്മീദേവി വരികയുള്ളൂ എന്ന് പറയുന്നു.
സന്തോഷം കണ്ടെത്തുക
എല്ലാ ബന്ധങ്ങള്‍ക്കും തുടക്കത്തില്‍ കുറച്ച് സ്പേസ് ആവശ്യമാണ്. രണ്ടുപേര്‍ക്കും വ്യത്യസ്ത ധാര്‍മ്മികതകളും വ്യത്യസ്ത ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. അമ്മമാര്‍ അവരുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുകയും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം ഒരുമിച്ചു നടക്കുന്നതിലാണെന്നും മക്കള്‍ക്ക് പറഞ്ഞു കൊടുക്കുക. ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക.



Click it and Unblock the Notifications

