Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പങ്കാളിയുടെ വിരലുകള്‍ ഇങ്ങനെയാണോ? ദാമ്പത്യത്തില്‍ റൊമാന്റിക്കും കെയറിംഗും ആയവരെന്ന് സാമുദ്രിക ശാസ്ത്രം
കൈരേഖകള്‍ നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും പ്രവചിക്കുന്ന പ്രവചനശാസ്ത്രമാണ് ഹസ്തരേഖ ശാസ്ത്രം. അതുപോലെ തന്നെ ശരീരത്തിലെ പല അവയവങ്ങളും അവയുടെ പ്രത്യേകതകളും നോക്കി വ്യക്തിയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും ഭാവിയെ കുറിച്ചും പ്രവചനങ്ങള്‍ നടത്തുന്ന ജ്യോതിഷത്തിന്റെ മറ്റൊരു ഉപവിഭാഗമാണ് സാമുദ്രിക ശാസ്ത്രം. സമുദ്ര ഋഷിയാണ് ഈ ജ്യോതിഷശാസ്ത്ര ശാഖയ്ക്ക് തുടക്കമിട്ടത് എന്നതിനാലാണ് സാമുദ്രിക ശാാസ്ത്രമെന്ന് ഇതറിയപ്പെടുന്നത്.

ഭാര്യാഭര്ത്താക്കന്മാരുടെ വിരലുകള്‍ നോക്കി അവരുടെ ദാമ്പത്യം റൊമാന്റിക്കും കെയറിംഗും ആണോ എന്ന് പറയാന്‍ കഴിയുമെന്നാണ് സാമുദ്രിക ശാസ്ത്രം അവകാശപ്പെടുന്നത്. ഇതെങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക എന്ന് നോക്കാം.
വിരലുകള്‍ക്ക് നീളമുണ്ടെങ്കില്‍
ജീവിതപങ്കാളിയുടെ വിരലുകള്‍ക്ക് നീളം കൂടുതലാണെങ്കില്‍ നിങ്ങള്‍ ഭാഗ്യശാലിയാണ്. നീളം കൂടിയ വിരലുകള്‍ ഉള്ള വ്യക്തികള്‍ ദയാലുക്കളും മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരും ആയിരിക്കും. ഇവര്‍ തങ്ങളുടെ പങ്കാളിയെ ആഴത്തില്‍ മനസ്സിലാക്കുകയും അവരുടെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. മാത്രമല്ല ഇവര്‍ ഏതൊരു കാര്യവും വളരെ ആലോചിച്ച് മാത്രമേ ചെയ്യുകയുള്ളു. മുന്‍പിന്‍ നോക്കാതെ തിടുക്കപ്പെട്ട് ഒരു കാര്യവും ഇവര്‍ ചെയ്യില്ല. ഇവര്‍ ഈശ്വരവിശ്വാസികള്‍ ആയിരിക്കും.
കൂര്‍ത്ത വിരലുകള്‍
പങ്കാളിയുടെ വിരലുകള്‍ അഗ്രഭാഗത്ത് കൂര്ത്തിരിക്കുകയാണെങ്കില് അവര്‍ പ്രേമകാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലുള്ള വ്യക്തിയാണെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു. പക്ഷേ ഇവര്‍ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും ആണ്. ഇവര്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി തലയിടില്ല. ഇവര്‍ തങ്ങളുടെ പങ്കാളിയുടെ കാര്യത്തിന് മുന്‍തൂക്കവും ശ്രദ്ധയും നല്കുന്നു.
വിരലില്‍ കെട്ടുകള്‍ ഇല്ലെങ്കില്‍
പങ്കാളിയുടെ കൈവിലുകളുടെ അഗ്രഭാഗം നീളം കൂടി, കൂര്ത്തി ഇടയില്‍ വരകളോ കെട്ടുകളോ ഇല്ലാത്തതാണെങ്കില്‍ അവര്‍ കലയിലും സാഹിത്യത്തിലും അഭിരുചി ഉള്ളവരായിരിക്കും. ഇവര്‍ പ്രേമകാര്യങ്ങളിലും താല്‍പ്പര്യക്കൂടുതല്‍ ഉള്ളവരായിരിക്കും. ഇവര്‍ സൗന്ദര്യപ്രിയരും മറ്റുള്ളവരിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നവരും ആയിരിക്കും. ഇവര്‍ ആദര്‍ശവാദികളും അവരുടെ പ്രവര്‍ത്തികള്‍ അവരുടെ ആദര്‍ശത്തില്‍ ഊന്നിയതുമാകും. മാത്രമല്ല പ്രണയത്തിലും ദാമ്പത്യത്തിലും ഇവര്‍ വളരെ കെയറിംഗും റൊമാന്റിക്കും ആയിരിക്കും.
വിരലുകള്‍ ചെറുതാണെങ്കില്‍
സാമുദ്രിക ശാസ്ത്രം അനുസരിച്ച് പങ്കാളിയുടെ വിരലുകള്‍ താരതമ്യേന ചെറുതാണെങ്കില്‍ അവര്‍ സ്വാതന്ത്രദാഹികള് ആണ്. ഏത് സാഹചര്യത്തിലും ഇവര്‍ വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്നവരായിരിക്കും.
മോതിരവിരലിന്റെയും ചൂണ്ടുവിരലിന്റെയും നീളം
ചൂണ്ടുവിരലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോതിരവിരലിന്റെ നീളം ചില പ്രത്യേകതകളെ സൂചിപ്പിക്കുന്നുവെന്ന് സാമുദ്രിക ശാസ്ത്രം വിശ്വസിക്കപ്പെടുന്നു. നീളമുള്ള മോതിരവിരല്‍ ആത്മവിശ്വാസവും ദൃഢതയും സൂചിപ്പിക്കാം. നേരെമറിച്ച്, നീളമുള്ള ചൂണ്ടുവിരല്‍ സംവേദനക്ഷമതയും ജാഗ്രതയും സൂചിപ്പിക്കാം. പങ്കാളികള്‍ തമ്മിലുള്ള പൊരുത്തം വിലയിരുത്തുമ്പോള്‍ ഈ സ്വഭാവവിശേഷങ്ങള്‍ പരിഗണിക്കപ്പെടുന്നു.
വിരലിന്റെ നീളം
സാമുദ്രിക ശാസ്ത്രത്തില്‍, ഒരേ വിരല്‍ നീളമുള്ള വ്യക്തികള്‍ക്കിടയില്‍ യോജിപ്പുള്ള ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. കാരണം, അവര്‍ ഒരേ തരം സ്വഭാവവിശേഷങ്ങള്‍ പങ്കിടുകയും പരസ്പരം കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, വ്യത്യസ്തമായ വ്യക്തിത്വങ്ങള്‍ കാരണം വ്യത്യസ്ത നീളമുളള വിരലുകള്‍ ഉള്ളവര്‍ക്ക് ദാമ്പത്യത്തില്‍ അഭിപ്രായ ഭിന്നതകളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം.



Click it and Unblock the Notifications
