Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദാമ്പത്യത്തിലെ പ്രശ്നങ്ങള് പരിഹരിക്കപ്പെടും, സ്നേഹിക്കുന്നവരുടെ ഹൃദയം കവരാനാകും ധരിക്കാം ഈ കല്ലുകള്
Gemstones: അമൂല്യരത്നങ്ങളുടെ ശക്തി നമ്മുടെ പൂര്വ്വികര് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളായി സ്ത്രീകളും പുരുഷന്മാരും ഭാഗ്യം ആകര്ഷിക്കാനും പങ്കാളികളെ ആകര്ഷിക്കുന്നതിനും ചില രത്നങ്ങള് ധരിച്ചിരുന്നു. രത്നങ്ങള്ക്ക് മായികമായ ശക്തിയുണ്ട്. പ്രതിബന്ധങ്ങളെ തകര്ക്കാനും പ്രണയ ജീവിതം ശക്തമാക്കാനും ചില രത്നങ്ങള്ക്ക് കഴിയുമെന്നാണ് വിശ്വാസം.

ഒരു രത്നത്തിന്റെ ശക്തിയും എനര്ജിയും കിട്ടാന് കുറഞ്ഞത് 21 ദിവസമെങ്കിലും അത് ശരീരത്തില് ധരിക്കണമെന്നാണ് പറയുന്നത്. ദാമ്പത്യത്തിലെ പ്രശ്നങ്ങള് പരിഹരിക്കാനും ബന്ധം കൂടുതല് ദൃഢമാകാനും ചില രത്നങ്ങള് ധരിക്കുന്നതിലൂടെ സാധിക്കും. അത്തരത്തിലുള്ള മൂന്ന് രത്നങ്ങള് ഏതെല്ലാമാണെന്ന് നോക്കാം.
റോസ് ക്വാര്ട്സ്
രത്നം ഏറ്റവും റൊമാന്റിക് ആയ രത്നം റോസ് ക്വാര്ട്സ് ആണെന്നാണ് പറയപ്പെടുന്നത്. ഈ രത്നം ബന്ധങ്ങളില് നിരുപാധിക സ്നേഹവും സമാധാനവും കൊണ്ടുവരുന്നു. ആരുടെയെങ്കിലും സ്നേഹം പിടിച്ചുപറ്റാന് ശ്രമിക്കുന്നവര്ക്ക് ഈ രത്നം ധരിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാം. ഈ രത്നം ധരിച്ചാല് മനസ്സ് സമാധാനപ്പെടുകയും നെഗറ്റിവിറ്റി ഇല്ലാതാകുകയും പ്രണയം കൊണ്ടുള്ള നൊമ്പരങ്ങളും വേദനകളും ഇല്ലാതാകുകയും ചെയ്യും.
ക്ഷമയുടെയും എളിമയുടെയും സമാധാനത്തിന്റെയും രത്നം കൂടിയാണ് റോസ് ക്വാര്ട്സ്. ഹൃദയം തുറക്കാനും വളരെ തരളിതമായി പെരുമാറാനും ഈ രത്നം ആളുകളെ പ്രേരിപ്പിക്കുന്നു. മറ്റ് രത്നങ്ങളെ അപേക്ഷിച്ച് അത്ര വിലകൂടിയ രത്നമല്ല ഇത്. പ്രണയം നഷ്ടപ്പെട്ട് ഹൃദയം തകര്ന്നിരിക്കുന്നവര്ക്ക് ഈ രത്നം ധരിക്കുന്നതിലൂടെ വേദനകള് മറക്കാനും മനസ്സിന് ആശ്വാസം നേടാനുമാകും.
ചന്ദ്രകാന്തം
പ്രണയത്തിന്റെ രത്നമെന്ന് ഖ്യാതികേട്ട മറ്റൊരു രത്നമാണ് ചന്ദ്രകാന്തം. ചന്ദ്രരശ്മികള് കൊണ്ടാണ് ചന്ദ്രകാന്തം ഉണ്ടായിരിക്കുന്നതെന്നാണ് ഹൈന്ദവവിശ്വാസം. ഇന്ത്യയില് വളരെ പവിത്രമായി കരുതപ്പെടുന്ന രത്നമാണിത്. മഞ്ഞപ്പട്ട് തുണിയിലാണ് ചന്ദ്രകാന്തം പ്രദര്ശിപ്പിക്കാറ്.
റോസ് ക്വാര്ട്സ് പോലെ ചന്ദ്രകാന്തവും വലിയ വിലയുള്ള രത്നമല്ല. ഉറങ്ങുമ്പോള് തലയിണയുടെ അടിയില് ഈ രത്നം വെച്ചാല് നല്ല ഉറക്കത്തോടൊപ്പം പ്രണയിക്കുന്ന ഹൃദയവും നേടാനാകുമെന്നാണ് വിശ്വാസം. ദാമ്പത്യത്തില് പ്രണയം വിടരാനും ഭാവി സന്തോഷകരമാക്കാനും ചന്ദ്രകാന്തം നല്ലതാണെന്നാണ് വിശ്വാസം. ഉത്കണ്ഠ, മാനസിക പിരിമുറുക്കം, തര്ക്കങ്ങള് എന്നിവ തടയാന് ഈ രത്നത്തിന് കഴിയുമെന്നാണ് വിശ്വാസം.
മാണിക്യം
മാണിക്യക്കല്ലിന്റെ തിളക്കം പ്രണയവുമായും തന്നോടുതന്നെയുള്ള പ്രണവുമായും ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ മറ്റ് രണ്ട് രത്നങ്ങളെ അപേക്ഷിച്ച് ഈ രത്നം വളരെ വിലപിടിപ്പുള്ളതാണ്. ഐക്യവും ദൃഢതയും ആത്മവിശ്വാസവും ശക്തിയും സമര്പ്പണവും സന്തോഷവും വര്ധിപ്പിക്കുന്ന രത്നമാണ് മാണിക്യം. മാണിക്യം ധരിക്കുന്നവര്ക്ക് ധൈര്യവും വൈകാരിക ക്ഷേമവും കൈവരുന്നു.
ഹൃദയത്തിലെ വികാരങ്ങള് തുറന്നുപ്രകടിപ്പിക്കാനും സ്നേഹം തോന്നാനും മാണിക്യം ധരിച്ചാല് മതി. പ്രണയത്തകര്ച്ച ഉണ്ടായവര്ക്ക് അതില് നിന്ന് കരകയറാനും മാണിക്യം സഹായിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്ക്ക് ബോള്ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില് തീരുമാനം എടുക്കുന്നതിന് മുന്പ് വിദഗ്ധരുമായി ആലോചിക്കാന് നിര്ദ്ദേശിക്കുന്നു.



Click it and Unblock the Notifications
