Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
Rose Day: സ്‌നേഹിക്കുന്നവര്‍ക്ക് ഈ നിറത്തിലുള്ള റോസ് സമ്മാനിക്കൂ, ആ പ്രണയം എക്കാലവും നിലനില്‍ക്കും
Rose Day: ഒരു ദിവസമല്ല, ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് പ്രണയാഘോഷം. അതില്‍ ആദ്യ ദിവസമായ റോസ് ഡേ ആണ് ഇത്. ഹൃദയം പോലെ തന്നെ പ്രണയത്തിന്റെ പ്രതീകമാണ് റോസും. പ്രണയ വാരത്തിന്റെ ആദ്യ ദിനമായ റോസ് ഡേയില്‍ പ്രണയിക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ഒരു മനോഹരമായ റോസാപ്പൂ സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? എങ്കില്‍ ഏതുനിറത്തിലുള്ള റോസ് ആയിരിക്കും നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുക. കണ്‍ഫ്യൂഷന്‍ വേണ്ട, പ്രണയിക്കുന്നവര്‍ക്ക് ഏത് നിറത്തിലുള്ള റോസ് സമ്മാനിക്കണമെന്ന് കണ്ടെത്താന്‍ ജ്യോതിഷം ഒരു വഴി നിര്‍ദ്ദേശിക്കുന്നുണ്ട്. അതൊന്ന് നോക്കാം.

ഒരാളുടെ ജന്മരാശി അയാളുടെ സ്വഭാവസവിശേഷതകളെ കുറിച്ചും താല്‍പ്പര്യങ്ങളെ കുറിച്ചും നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന, അവര്‍ക്ക് ഇണങ്ങുന്ന ഒരു നിറം ഏതാണെന്ന് അവരുടെ രാശി നോക്കി തന്നെ കണ്ടെത്താം. ഇനി രാശി അറിയാത്തവര്‍ അവരുടെ ജനനത്തീയ്യതി നോക്കിയാലും മതി.
മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
സവിശേഷമായ എനര്‍ജിയും തീവ്രമായ വികാരങ്ങളും ഉള്ളവരാണ് മേടം രാശിക്കാര്‍. പ്രണയത്തില്‍ നിന്നും അവര്‍ പൂര്‍ണ്ണമായ ശ്രദ്ധയും കരുതലും ആഗ്രഹിക്കുന്നു. അതുകൊണ്ട് ചുവന്ന നിറത്തിലുള്ള റോസാണ് അവരുടെ സ്വഭാവസവിശേഷതകള്‍ക്ക് അനുയോജ്യം. ഈ രാശിയുടെ ഗ്രഹമായ ചൊവ്വയുമായി ബന്ധപ്പെട്ട നിറവും ചുവപ്പാണ്. അതുകൊണ്ട് മേടം രാശിയില്‍ പിറന്ന പ്രണയിക്കുന്നയാളുടെ മനസ്സ് കീഴടക്കണമെങ്കില്‍ ചുവന്ന റോസ് നല്‍കിക്കോളൂ.
ഇടവം (ഏപ്രില്‍ 20 - മെയ് 19)
ഇടവം രാശി ശുക്ര ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രണയത്തിന്റെ ഗ്രഹമാണ് ശുക്രന്‍. എത്ര പ്രായമുള്ളവരാണെങ്കിലും പ്രണയിക്കുന്നവര്‍ക്കൊപ്പം വളരെ നിഷ്‌കളങ്കവും നിര്‍മ്മതലയും പ്രകടിപ്പിക്കുന്ന ഇടവം രാശിയില്‍ ജനിച്ചവര്‍ പ്രണയകാര്യത്തില്‍ മുന്നിലായിരിക്കും. ഇവര്‍ക്ക് പിങ്ക് നിറത്തിലുള്ള റോസ് നല്‍കുന്നതാണ് നല്ലത്. അവരുടെ വ്യക്തിത്വത്തിന് യോജിച്ച നിറമാണത്. മാത്രമല്ല പിങ്ക് നിറത്തിലുള്ള റോസ് ലഭിക്കുന്നതിലൂടെ അവരിലെ കുട്ടിത്തം പങ്കാളിക്ക് ഇഷ്ടമാണെന്ന് അവര്‍ മനസ്സിലാക്കുന്നു.
മിഥുനം (മെയ് 20- ജൂണ്‍ 21)
മിഥുനം രാശിയില്‍ പിറന്നവര്‍ക്ക് ഇരട്ട വ്യക്തിത്വം ഉണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. പ്രണയത്തില്‍ പങ്കാളി തങ്ങളെ മനസ്സിലാക്കണമെന്നും തങ്ങളുടേതായ ഇഷ്ടത്തിന് വിടണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ബുധനാണ് മിഥുനം രാശിയുടെ അധിപന്‍. പുറംമോടിയിലല്ല, വളരെ ആഴത്തിലുള്ള, അര്‍ത്ഥവത്തായ ബന്ധങ്ങളാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇവരുടെ പ്രകൃതം അനുസരിച്ച് ഇവര്‍ക്ക് കറുത്ത നിറത്തിലുള്ള റോസ് ആണ് നല്ലതെന്ന് ജ്യോതിഷം നിര്‍ദ്ദേശിക്കുന്നു. ഇരുട്ടും ആഴവുമാണ് ഈ നിറം സൂചിപ്പിക്കുന്നത്. അത് അവരുടെ ഇരട്ട വ്യക്തിത്വത്തോടും ആഴമുള്ള സ്‌നേഹത്തോടും ചേര്‍ന്നുനില്‍ക്കുന്നു.
കര്‍ക്കിടകം (ജൂണ്‍ 22- ജൂലൈ 22)
നര്‍മ്മബോധമുള്ളവരാണ് കര്‍ക്കിടകം രാശിക്കാര്‍. ഇതിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവര്‍ക്ക് കഴിയും. മിക്കയാളുകളും അവരെ തമാശക്കാരായാണ് കരുതുന്നത്. എന്നാല്‍ അവര്‍ സഹാനുഭൂതിയുള്ളവരും ബന്ധത്തില്‍ ഏറ്റവും മികച്ച പങ്കാളിയും ആണെന്ന കാര്യം ചിലര്‍ക്ക് മാത്രമേ അറിയുകയുള്ളു. അവരുടെ ഗ്രഹമായ ചന്ദ്രനുമായി ഒത്തുപോകുന്ന വെള്ളനിറത്തിലുള്ള റോസാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് യോജിക്കുക. കര്‍ക്കിടകം രാശിക്കാരാണ് നിങ്ങളുടെ പ്രിയപ്പെട്ട ആളെങ്കില്‍ വെള്ള റോസ് നല്‍കി അവരുടെ കറ കളഞ്ഞ സ്‌നേഹം നേടുക.
ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 22)
ചിങ്ങം രാശിയുടെ ചിഹ്നം പോലെ തന്നെ സിംഹത്തിന്റെ സ്വഭാവമാണ് ഈ രാശിയില്‍ ജനിച്ചവര്‍ക്ക്. അവരുടെ ഗ്രഹം സൂര്യനാണ്. സൗരജ്വാല പോലൊയണ് അവരുടെ കോപാഗ്നിയും. പക്ഷേ ഉള്ളില്‍ അവര്‍ വളരെ പാവവും സൗമ്യരും നിഷ്‌കളങ്കരുമാണ്. സ്‌നേഹത്തിനും മറ്റുള്ളവരുടെ കരുതലിനും സഹായത്തിനുമായി കേഴുന്ന ഒരു മനസ്സ് അവരുടെയുള്ളില്‍ ഉണ്ട്. വളരെ അടുപ്പമുള്ളവര്‍ക്ക് മുമ്പിലേ അവര്‍ ആ സ്വഭാവം തുറന്നുകാട്ടുകയുള്ളു. അതുകൊണ്ട് സൗരജ്വാല പോലെ ചുവപ്പും ഓറഞ്ചും നിറത്തിലുള്ള റോസ് അവര്‍ക്കായി തിരഞ്ഞെടുക്കാം. ചുവപ്പ് അവരുടെ കോപത്തെയും ഓറഞ്ച് അവരുടെ നിഷ്‌കളങ്ക സ്വഭാവത്തെയും സൂചിപ്പിക്കുന്നു.
കന്നി (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)
നേരെവാ നേരേപോ സ്വഭാവമുള്ള കന്നി രാശിക്കാര്‍ പ്രായോഗികതയുടെ വക്താക്കളാണ്. വളരെ പെട്ടെന്ന് ചിന്തിക്കുന്ന, നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരങ്ങള്‍ കണ്ടെത്തുന്നവരാണ് ഇവര്‍. പക്ഷേ പലപ്പോഴും തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഇവരെ പിന്നീട് സമ്മര്‍ദ്ദത്തിലാക്കാറുമുണ്ട്. ഇവര്‍ക്ക് പച്ചനിറത്തിലുള്ള റോസ് ആയിരിക്കും അനുയോജ്യം. സന്തോഷത്തിന്റെ പ്രതീകവും ഹൃദയത്തെയും ആത്മാവിനെയും ശാന്തമാക്കുന്നതുമാണ് പച്ച നിറം.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 23)
ചുറ്റുമുള്ളവരെ വളരെയധികം സ്‌നേഹിക്കുന്ന ആളുകളാണ് തുലാം രാശിയില്‍ ജനിച്ചവര്‍. ശുക്രന്റെ ഊര്‍ജം കൂടുതലായി ഉള്ള രാശി ആയതുകൊണ്ട് ഒപ്പമുള്ളവര്‍ക്ക് സുഖാന്തരീക്ഷം ഒരുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കരുതലാണ്. ജന്മനാ ശാന്ത സ്വഭാവികളും കരുതല്‍ ഉള്ളവരുമാണ് ഇവര്‍. നിരാകരിക്കപ്പെടുമെന്ന ഭയത്താല്‍ തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാണിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. പിങ്ക് നിറത്തിലുള്ള റോസ് ആയിരിക്കും ഇവര്‍ക്ക് യോജിക്കുക. നൈര്‍മല്യത്തിന്റെയും സ്വീകാര്യതയുടെയും നിറമാണ് പിങ്ക്. ഈ നിറത്തിലുള്ള റോസ് സമ്മാനിച്ചാല്‍ തുലാം രാശിയില്‍ പിറന്നവരുടെ വിശ്വാസം നേടിയെടുക്കാം.
വൃശ്ചികം ( ഒക്ടോബര്‍ 24- നവംബര്‍ 22)
ജലതത്വരാശിയായ വൃശ്ചികത്തില്‍ ജനിച്ചവര്‍ വളരെ വൈകാരിക സ്വഭാമുള്ളവരും അതേസമയം കോപാകുലരുമാണ്. ചിലപ്പോള്‍ വളരെ കഠിനഹൃദയരായും മറ്റുചിലപ്പോള്‍ വളരെ സഹൃദയരായും ഇവര്‍ പെരുമാറുന്നു. പ്രണയത്തില്‍ ഏറ്റവും പൊസസ്സീവ് ആയ രാശി ഇതാണ്. അതുകൊണ്ട് ഈ രാശിക്കാരുടെ പ്രണയം വീര്‍പ്പുമുട്ടിക്കും. വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ചുവന്ന നിറത്തിലുള്ള റോസ് നല്‍കി പ്രണയം പങ്കുവെക്കാം. അവരുടെ തീവ്ര സ്വഭാവവും വ്യക്തിത്വവും ഈ നിറവുമായി ചേര്‍ന്നുനില്‍ക്കുന്നു.
ധനു (നവംബര്‍ 23- ഡിസംബര്‍ 21)
സാഹസിക സ്വഭാവവും പുതിയ അനുഭവങ്ങളിലും സ്ഥലങ്ങളിലും ആവേശം കൊള്ളുന്നവരും ആണ് ധനു രാശിക്കാര്‍. അവരുടെ കൗതുക സ്വഭാവം കാരണം ഏത് വെല്ലുവിളികളെയും അവര്‍ ഏറ്റെടുക്കും. എല്ലാ കാലവും ഒരോപോലെ ആവേശവും പ്രണയാഗ്നിയും നിലനിര്‍ത്തുന്നവരെയാണ് ഇവര്‍ പങ്കാളിയായി ആഗ്രഹിക്കുന്നത്. ശാരീരിക ആകര്‍ഷവും സൗഹൃദവും പരസ്പരം മനസ്സിലാക്കലുമാണ് ബന്ധങ്ങളില്‍ ഇവര്‍ ആഗ്രഹിക്കുന്നത്. ചെറുതായാലും വലുതായാലും ഇവര്‍ സര്‍പ്രൈസുകള്‍ ആഗ്രഹിക്കുന്നു. ഇവര്‍ക്ക് മഞ്ഞ നിറത്തിലുള്ള റോസ് നല്‍കുന്നതാണ് നല്ലത്. സൗഹൃദത്തിന്റെയും ഇഴപിരിയാത്ത അടുപ്പത്തിന്റെയും പ്രതീകമാണ് മഞ്ഞ.
മകരം (ഡിസംബര്‍ 22- ജനുവരി 19)
ബന്ധങ്ങളില്‍ മകരം രാശിക്കാര്‍ വളരെ ബോള്‍ഡും അവരുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്തവരുമാണ്. ശനിക്ക് ആധിപത്യമുള്ള രാശിയില്‍ പിറന്നവര്‍ ആയതുകൊണ്ട് തങ്ങളുടെ ചിന്താഗതി അനുസരിച്ച് നീങ്ങുന്നവര്‍ ആയിരിക്കും ഇവര്‍. ആത്മവിശ്വാസവും അച്ചടക്കവും ഉള്ള ഈ രാശിക്കാര്‍ പ്രണയത്തില്‍ പങ്കാളി തങ്ങള്‍ക്ക് തുല്യബഹുമാനം നല്‍കണമെന്ന് ആഗ്രഹിക്കുന്നു. സത്യസന്ധമായ പ്രണയത്തിന് വേണ്ടി മരിക്കാനും ഇവര്‍ തയ്യാറാണ്. മകരം രാശിക്കാര്‍ക്ക് ചുവന്ന നിറത്തിലുള്ള റോസ് ആയിരിക്കും അഭികാമ്യം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
മനുഷ്യസ്‌നേഹികളും ഇടപെടാന്‍ വളരെ നല്ല ആളുകളുമാണ് കുംഭം രാശിക്കാര്‍. ഇവര്‍ കാര്യങ്ങള്‍ നിസ്സാരമായി കാണുന്നവരാണ്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും വെച്ചുപുലര്‍ത്തുന്നവരാണ് ഇവര്‍. യുറാനസിന് കീഴിലുള്ള ഈ രാശി കണ്ടുപിടിത്തങ്ങളിലും പുതിയ കാര്യങ്ങളിലും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. പ്രണയത്തിലും ഇവര്‍ വളരെ ലളിതസ്വഭാവികള്‍ ആണ്. നീലനിറത്തിലുള്ള റോസ് ആണ് ഈ രാശിയില്‍ പിറന്നവരുടെ സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്നത്.
മീനം (ഫെബ്രുവരി 19- മാര്‍ച്ച് 20)
രഹസ്യ സ്വഭാവമുള്ള, മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുന്ന, കലാപരമായ കഴിവുകള്‍ ഉള്ള ആളുകളാണ് മീനം രാശിയില്‍ പിറന്നവര്‍. വളരെ തീവ്രമായ സ്വഭാവമുള്ളവരാണ് ഇവര്‍. പ്രണയത്തിന് വളരെ പ്രാധാന്യം നല്‍കുന്നവരും കറകളഞ്ഞ് സ്‌നേഹിക്കുന്നവരും ആണിവര്‍. ഇവര്‍ക്കും മഞ്ഞ നിറത്തിലുള്ള റോസ് ആയിരിക്കും ഇഷ്ടം.



Click it and Unblock the Notifications











