Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ഗര്‍ഭകാലത്ത് ഏതൊരു ഭാര്യയും ആഗ്രഹിക്കും ഭര്‍ത്താവ് ഇങ്ങനെ ചെയ്യാന്‍, സ്നേഹം വളര്‍ത്താന്‍ വഴി
ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. ആദ്യമായി അമ്മയാകുന്ന സ്ത്രീകള്‍ക്ക് ഈ ഘട്ടം വളരെ ബുദ്ധിമുട്ടായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഭര്‍ത്താവിന്റെ പിന്തുണ സ്ത്രീക്ക് ക്ഷമയും സംതൃപ്തിയും നല്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് അവരുടെ ജീവിതപങ്കാളിയെയാണ് ഏറ്റവും കൂടുതല്‍ ആവശ്യം.
അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവ് ഒരിക്കലും ഭാര്യയെ തനിച്ചാക്കരുത്. ഗര്‍ഭകാലത്ത് ഭര്‍ത്താവിനും ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. ഭര്‍ത്താവ് ഈ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിറവേറ്റുന്നില്ലെങ്കില്‍, ഗര്‍ഭകാലം വളരെ വിഷമകരമായി മാറുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്യുന്നു.
മുന്‍കാലങ്ങളില്‍, വീട്ടിലെ മുതിര്‍ന്നവരായിരുന്നു ഗര്‍ഭിണിയുടെ ഉത്തരവാദിത്തം വളരെ നന്നായി നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ അണുകുടുംബത്തിന്റെ കാലഘട്ടത്തില്‍ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും മാത്രമായിരിക്കും താമസിക്കുന്നത്. അതുകൊണ്ട് അത്തരം സമയങ്ങളില്‍ ഭാര്യക്ക് ആശ്രയിക്കാന്‍ ഭര്‍ത്താവ് മാത്രമേ ഉണ്ടാകൂ. ഗര്‍ഭകാലത്ത് ഭാര്യയെ എങ്ങനെ സഹായിക്കണമെന്ന് പല ഭര്ത്താക്കന്മാര്ക്കും അറിയില്ല. ഗര്‍ഭകാലത്ത് ഒരു ഭര്‍ത്താവിന്റെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം.

ഭാര്യയുമായി വഴക്കിടരുത്
ഗര്ഭത്തികാലത്തെ 9 മാസവും വളരെ പ്രത്യേകതയുള്ളതാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ 9 മാസങ്ങളില്‍ ഭാര്യയുമായി പിണങ്ങാതിരിക്കാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കണം. ഭാര്യയുമായി ഈ സമയം നിങ്ങള്‍ വഴക്കിട്ടാല്‍ അത് ഭാര്യക്ക് ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉണ്ടാക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.
ഇടയ്ക്കിടെയുള്ള ചെക്കപ്പ്
ഗര്‍ഭകാലത്ത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, നിങ്ങളുടെ ഭാര്യയെ ഇടയ്ക്കിടെ ഡോക്ടറെ കാണിക്കുകയും പൂര്‍ണ്ണ പരിശോധന നടത്തുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, ഭാര്യയുടെ ആരോഗ്യ നില അറിയാനും കുഞ്ഞ് എത്രത്തോളം, എങ്ങനെ വികസിക്കുന്നു എന്നറിയാനും നിങ്ങള്‍ക്ക് സാധിക്കും.

ഭാര്യയോടൊപ്പം നടക്കുക
ഗര്‍ഭകാലത്ത് സ്ത്രീകള്‍ അവരുടെ മാനസികാവസ്ഥയിലെ മാറ്റം മൂലം വളരെയധികം വിഷമിക്കുന്നു. ഈ പ്രശ്നം ഇല്ലാതാക്കുന്നതില്‍ ഭര്‍ത്താവിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയെ നടക്കാന്‍ കൊണ്ടുപോകാം അല്ലെങ്കില്‍ അവരെ അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ ആയി പുറത്തു കൊണ്ടുപോകാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാര്യ സന്തോഷവതിയായിരിക്കുകയും കുഞ്ഞ് നന്നായി വികസിക്കുകയും ചെയ്യും.
സ്നേഹം നല്‍കുക
ഗര്‍ഭകാലത്ത് ഭാര്യയെ സന്തോഷത്തോടെ നിലനിര്‍ത്തേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. അമ്മയുടെ സന്തോഷം കുട്ടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. ഈ സമയത്ത്, ഭാര്യയുടെ ചെറിയ ആഗ്രഹങ്ങള്‍ ഭര്‍ത്താവ് നിറവേറ്റണം. അവര്‍ക്കുവേണ്ടി ഇടയ്ക്കിടെ എന്തെങ്കിലും സര്‍പ്രൈസോ സമ്മാനമോ നല്‍കുക. ഇത് ചെയ്യുന്നതിലൂടെ, ഭാര്യ സന്തോഷിക്കുകയും നിങ്ങളുടെ ബന്ധം വളരെ ശക്തമായിരിക്കുകയും ചെയ്യും.
മധുരമായ സംസാരം
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വളരെയേറെ അസ്വസ്ഥത അനുഭവപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഭര്‍ത്താവിന്റെ പിന്തുണ അവള് ആഗ്രഹിക്കുന്നു. ഈ കാലയളവില്‍ ഭര്‍ത്താവ് ഭാര്യയെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, അവരുടെ മാനസികാരോഗ്യം വഷളാകുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഭാര്യ പറയുന്നത് പൂര്‍ണ്ണമായും കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

ഭാര്യയെ തനിച്ചാക്കരുത്
ഗര്‍ഭാവസ്ഥയില്‍ ഭാര്യയെ തനിച്ചാക്കുന്നത് ശരിയല്ല. പരമാവധി സമയം ഭാര്യയോടൊപ്പം ചെലവഴിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. ഇങ്ങനെ ചെയ്താല്‍ ഭാര്യയുടെ മാനസിക പിരിമുറുക്കം കുറയുമെന്ന് മാത്രമല്ല, അവള്‍ക്ക് സന്തോഷവും തോന്നും. ഭര്‍ത്താവ് ഒപ്പമുള്ളത് ഭാര്യയുടെ മാനസികാവസ്ഥ മികച്ചതാക്കുന്നു. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ ഭാര്യയോടൊപ്പം പരമാവധി സമയം ചെലവഴിക്കുക.
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കുക
ആദ്യമായി അമ്മയാകുന്ന ഒരു സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടാകില്ല. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭത്തിന്റെ ഓരോ ഘട്ടവും മനസ്സിലാക്കുകയും തന്റെ ഉത്തരവാദിത്തം മനസ്സിലാക്കുകയും വരാനിരിക്കുന്ന സമയത്തിനായുള്ള പൂര്‍ണ്ണമായ തയ്യാറെടുപ്പ് നടത്തുകയും വേണം.
ഗര്‍ഭധാരണത്തെക്കുറിച്ച് വിശദമായി അറിയാന്‍, ഭാര്യയും ഭര്‍ത്താവും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കണം. ഇങ്ങനെ, ഗര്‍ഭാവസ്ഥയുടെ ഓരോ ഘട്ടവും എളുപ്പത്തില്‍ അറിയാനാകും. ഗര്‍ഭകാലത്ത് എന്ത് കഴിക്കണം, ഏതുതരം വസ്ത്രം ധരിക്കണം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് പുസ്തകങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അറിയാനാകും.

ഭാര്യയോടൊപ്പം സമയം ചെലവഴിക്കുക
ഗര്‍ഭകാലത്ത് ഭാര്യയുടെ കൂടെ പരമാവധി സമയം ചിലവഴിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കണം. ഗര്‍ഭാവസ്ഥയില്‍, ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്റെ സാമീപ്യം ആവശ്യമാണ്. ഇതുകൂടാതെ, പ്രസവം വരെ ഭാര്യയെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. പരമാവധി സമയം ഭാര്യയോടൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കണം.
ഈ സമയത്ത്, സ്ത്രീകള്‍ക്ക് ഉത്കണ്ഠയും സമ്മര്‍ദ്ദവും അനുഭവപ്പെടാന്‍ തുടങ്ങുന്നു, അതിനാല്‍ അവരോടൊപ്പം നിന്ന് ഈ സമയത്ത് അവരുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ഭാര്യയോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അവളോടൊപ്പം സമയം ചെലവഴിച്ചാല്‍ മാത്രമേ നിറവേറ്റാന്‍ സാധിക്കൂ.
വീട്ടുജോലികളില്‍ ഭാര്യയെ സഹായിക്കുക
ഗര്‍ഭകാലത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഒരു സ്ത്രീക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണ്. ഈ സമയത്ത്, വീട്ടുജോലികളില്‍ ഭര്‍ത്താവ് ഭാര്യയെ സഹായിക്കണം. പ്രത്യേകിച്ച് ആദ്യ ത്രിമാസത്തിലും അവസാന ത്രിമാസത്തിലും വീട്ടുജോലികള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ ഭാര്യയെ സഹായിക്കണം. ഈ സമയത്ത്, ഭാര്യ പറയുന്നതുവരെ കാത്തിരിക്കരുത്. ഭര്‍ത്താവ് സ്വമേധയാ മുന്നോട്ടുവന്ന് വീട്ടുജോലികളില്‍ അവരെ സഹായിക്കണം.

ഭാര്യയുടെ മാറ്റങ്ങള്‍ മനസ്സിലാക്കുക
ഗര്‍ഭധാരണം സ്ഥിരീകരിച്ചതുമുതല്‍ ഭാര്യയും ഭര്‍ത്താവും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. ഈ സമയം സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നു. ഗര്‍ഭകാലം പുരോഗമിക്കുന്നതിനനുസരിച്ച് മാനസികാവസ്ഥ, വൈകാരിക മാറ്റങ്ങള്‍, വേദന തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ സ്ത്രീക്ക് നേരിടേണ്ടിവരുന്നു. ഇതിനിടയില്‍, സ്ത്രീയുടെ സ്വാഭാവിക മാറ്റങ്ങളെക്കുറിച്ച് ഭര്‍ത്താവ് മനസ്സിലാക്കിയിരിക്കണം. സ്നേഹത്തോടെയും ക്ഷമയോടെയും കൂടി അവരോടൊപ്പം നിലകൊള്ളുക.



Click it and Unblock the Notifications
