Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ചതിക്കില്ലെന്ന് ഉറപ്പ്, കാമുകിമാരാക്കാന്‍ ഏറ്റവും നല്ല സ്ത്രീ നക്ഷത്രങ്ങള്‍
സങ്കീര്‍ണ്ണമായ ബന്ധങ്ങളും വ്യക്തിത്വങ്ങളും നിറഞ്ഞ ഈ ലോകത്ത് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമുക്ക് ഇഷ്ടം തോന്നുന്നവരെല്ലാം നമുക്ക് അനുയോജ്യരായിരിക്കണമെന്നില്ല. അതായാണല്ലോ, പ്രണയത്തകര്‍ച്ചയും വിവാഹമോചനവുമെല്ലാം ഉണ്ടാകുന്നത്. ഒരാളുടെ വ്യക്തിത്വവും അവരിലെ ഊര്‍ജവും ആഴത്തില്‍ മനസ്സിലാക്കുന്നതിലൂടെയാണ് നമുക്ക് ഇഷ്ടപ്പെടാന്‍ പറ്റിയവരാണോ അവരെന്ന് മനസ്സിലാകുക.

രണ്ട് വ്യക്തികള്‍ക്കിടയിലെ പൊരുത്തം അഥവാ യോജിപ്പ് കണ്ടെത്തുന്നതില്‍ ജ്യോതിഷം എന്നുമൊരു ഉപാധിയാണ്. ഒരു വ്യക്തിയുടെ ജാതകവുമായി യോജിക്കുന്നതാണോ അടുത്തയാളുടെ ജാതകമെന്ന് ഗണിച്ച് കണ്ടുപിടിക്കാനാകും. ചില നാളുകാര്‍്, അല്ലെങ്കില്‍ പ്രത്യേക രാശികളില്‍ ജനിച്ചവര്‍ പ്രണയത്തില്‍ നൂറ് ശതമാനം സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരും ആയിരിക്കും. അങ്ങനെ ചില പുരുഷരാശികളും സ്ത്രീരാശികളും ഉണ്ട്. സ്ത്രീകളെ അസാധാരണ കാമുകിമാരാക്കുന്ന ചില സവിശേഷ ഗുണങ്ങളും കഴിവുകളും ഉണ്ട്. അങ്ങനെയുള്ള ഗുണങ്ങളും കഴിവുകളും ഉള്ള ചില സ്ത്രീരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശി ഒരു ഭൂതത്വരാശിയാണ്. ശുക്രനാണ് ഈ രാശിയുടെ അധിപതി. പ്രണയം, സൗന്ദര്യം, തികഞ്ഞ വിധേയത്വം, ആത്മാര്‍ത്ഥത എന്നിവയുടെയെല്ലാം കാരകനാണ് ശുക്രന്‍. ശുക്രന് ആധിപത്യമുള്ള ഇടവം രാശിയില്‍ ജനിച്ച സ്ത്രീകള്‍ മികച്ച കാമുകിമാര്‍ ആയിരിക്കും. അവര്‍ സന്തോഷങ്ങളിലും വിജയങ്ങളിലും മാത്രമല്ല, എല്ലാ കഷ്ടതകളിലും ദുഃഖങ്ങളിലും പ്രതിസന്ധികളിലും പങ്കാളിക്കൊപ്പം നില്‍ക്കും. പായോഗികതയും സ്ഥിരതയും കൈമുതലായുള്ള ഇവരെ പങ്കാളിയായി ലഭിച്ചാല്‍ ഭാഗ്യമാണ്. എപ്പോഴും സന്തോഷവും സുരക്ഷിതത്വവും തോന്നുന്ന ഒരു അന്തരീക്ഷം പങ്കാളിക്കായി ഒരുക്കാന്‍ ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രത്യേക കഴിവുണ്ട്. അവര്‍ക്കൊപ്പം ചിലവിടുന്ന ഓരോ നിമിഷവും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭൂതിയും സുഖവും ആശ്വാസവും അവരുടെ പങ്കാളിക്ക് ലഭിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ജലതത്വരാശിയായ കര്‍ക്കിടകം രാശിയുടെ അധിപന്‍ ചന്ദ്രനാണ്. മറ്റുള്ളവര്‍ക്ക് നല്‍കുന്ന കരുതലും അവരോടുള്ള സഹാനുഭൂതിയും കാരണം ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ മികച്ച കാമുകിമാരും ഭാര്യമാരും ആയിരിക്കും. വൈകാരിക അടുപ്പങ്ങള്‍ക്കും പ്രിയപ്പെട്ടവരുടെ സുഖസന്തോഷങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. പങ്കാളിയുടെ ആവശ്യങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കാനും അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന അന്തരീക്ഷമൊരുക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ബന്ധത്തില്‍ വളരെ പ്രണയപൂര്‍ണ്ണവും ആശ്വാസകരവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ മിടുക്കരാണ്. കര്‍ക്കിടകം രാശിയില്‍ ജനിച്ച ഒരാളാണ് നിങ്ങളുടെ കാമുകി അല്ലെങ്കില്‍ ഭാര്യ എങ്കില്‍ നിങ്ങള്‍ എപ്പോഴും അവരുടെ കരുതലില്‍ ആയിരിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
വായുതത്വരാശിയായ തുലാം രാശിയുടെ അധിപനായ ഗ്രഹം ശുക്രനാണ്. ഈ രാശിയില്‍ ജനിച്ച സ്ത്രീകളെ കാമുകിയായോ ഭാര്യയായോ ലഭിച്ചാല്‍ ആ ബന്ധങ്ങളില്‍ ഐക്യവും സന്തുലിതാവസ്ഥയും ഉണ്ടാകും. തുറന്ന ആശയവിനിമയത്തിനും അഭിപ്രായസമത്വത്തിലെത്താനും തുലാം രാശിയില്‍ ജനിച്ച സ്ത്രീകള്‍ മിടുക്കരാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനും സഹകരണത്തിന്റേതായ അന്തരീക്ഷമൊരുക്കാനും ഉള്ള ഇവരുടെ കഴിവ് സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കും. തുലാം രാശിയില്‍ ജനിച്ച ഒരാള്‍ ഭാര്യയായും കാമുകിയായും വന്നാല്‍ പരസ്പര ബഹുമാനവും മൂല്യവും അനുഭവിക്കാന്‍ കഴിയുന്ന ഒരു ബന്ധം പ്രതീക്ഷിക്കാം.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ജലതത്വരാശിയായ വൃശ്ചികം രാശിയില്‍ ജനിച്ച സ്ത്രീകള്‍ തീവ്രവും ആഴത്തിലുള്ളതുമായ വികാരങ്ങളും ചിന്തകളും ഉള്ളവരാണ്. ഇവര്‍ തമാശയായി ബന്ധത്തെ കാണുന്നവരല്ല. പ്രണയമായാലും ദാമ്പത്യമായാലും വളരെ ഗൗരവത്തോടെ അതിനെ കാണുകയും അതില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നവരാണ്. വൈകാരിക അടുപ്പത്തിന് വലിയ പ്രാധാന്യം നല്‍കുന്ന വൃശ്ചികം രാശിക്കാര്‍ വളരെ ആഴത്തിലുള്ള ബന്ധങ്ങളാണ് സ്ഥാപിക്കുന്നത്. അവരുടെ ആത്മാര്‍ത്ഥതയും പങ്കാളിയോടുള്ള വിധേയത്വവും അളക്കാനാകാത്തതാണ്. പങ്കാളിക്ക് വളരെയധികം കരുതലും സ്‌നേഹവും ഇവര്‍ നല്‍കുന്നു. വൃശ്ചികം രാശിയില്‍ ജനിച്ച സ്ത്രീയാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ അവരെ പരിവര്‍ത്തനോത്മുകമായ, തീവ്രമായ പ്രണയമായിരിക്കും നിങ്ങളുടേത്.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശി ഒരു ഭൂതത്വരാശിയാണ്. ശനിയാണ് ഈ രാശിയുടെ അധിപന്‍. ഈ രാശിയില്‍ പിറന്ന സ്ത്രീകള്‍ ബന്ധങ്ങളില്‍ ഉത്തരവാദിത്തമുള്ളവരും എപ്പോഴും ആശ്രയിക്കാവുന്നവരുമാണ്. കാമുകിയെന്ന നിലയില്‍ മകരം രാശിക്കാരായ സ്ത്രീകള്‍ ഏറ്റവും നല്ല തിരഞ്ഞെടുപ്പ് ആയിരിക്കും. അവരുടെ പ്രായോഗികതയും ലക്ഷ്യങ്ങളും അവരെ ദാമ്പത്യത്തില്‍ മികച്ച പങ്കാളികളാക്കും. പങ്കാളികളെന്ന നിലയില്‍ ദാമ്പത്യത്തില്‍ പരസ്പര വളര്‍ച്ചയും ക്ഷേമവും ഉറപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ജലതത്വരാശിയായ മീനത്തിന്റെ അധിപനായ ഗ്രഹം നെപ്റ്റിയൂണ്‍ ആണ്. വികാരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും ആഴത്തിലുള്ള ബന്ധങ്ങള്‍ക്ക് വില നല്‍കുകയും ചെയ്യുന്നവരാണ് ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍. അവരുടെ സ്വപ്‌നം കാണുന്ന സ്വഭാവവും ഉള്‍പ്രേരണകളും ദാമ്പത്യത്തിനും പ്രണയത്തിനും മുതല്‍ക്കൂട്ടാകും. പങ്കാളി പറയാതെ തന്നെ അവരുടെ ആഗ്രഹങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനും അവരുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാനും ഇവര്‍ക്ക് സാധിക്കും. മീനം രാശിയില്‍ ജനിച്ച സ്ത്രീകളെ പ്രണയിനിയായി ലഭിച്ചാല്‍ പ്രണയജീവിതം അതീവസുന്ദരമായിരിക്കും.



Click it and Unblock the Notifications











