Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
വിവാഹ ശേഷം പുരുഷന് അതീവ രഹസ്യമായി ചെയ്യുന്ന ആ കാര്യങ്ങള്‍
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ പരസ്പരം അറിഞ്ഞ് സ്നേഹിച്ച് മനസ്സിലാക്കി മുന്നോട്ട് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഒരു ഉടമ്പടിയാണ്. പലപ്പോഴും ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിച്ചാല്‍ ജീവിതം അതീവ രസകരമായി മുന്നോട്ട് പോവുന്നു. എന്നാല്‍ വിവാഹ ശേഷം ചില പുരുഷന്മാര് അതീവ രഹസ്യമായി ചെയ്യുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത് മാത്രമല്ല ഇതെല്ലാം തന്നെ പങ്കാളിയില്‍ നിന്ന് മറച്ച് വെക്കുകയും ചെയ്യുന്നു.
തുടക്കത്തിലേ ഇത്തരം കാര്യങ്ങള്‍ മറച്ച് വെക്കുന്നത് പ്രശ്നമാകില്ലെങ്കിലും പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ദാമ്പത്യ ജീവിതം തുടരുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഉറപ്പ് വരുത്തേണ്ടത് സത്യസന്ധത തന്നെയാണ്. സത്യസന്ധതയില്ലാത്ത പങ്കാളി ജീവിതം മുഴുവന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുരുഷന് സ്ത്രീയില്‍ നിന്ന് ഒളിച്ച് ചെയ്യുന്ന ചില കാര്യങ്ങളും അവ എങ്ങനെ തിരിച്ചറിയാം എന്നും നോക്കാം.

പതിവ് ദിനചര്യയില്‍ മാറ്റമുണ്ടോ?
പതിവ് ദിനചര്യയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റമുണ്ടോ എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇവര്‍ നിങ്ങളില്‍ നിന്ന് എന്തോ മറക്കുന്നുണ്ട് എന്നതാണ് ഇത് വഴി സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പതിവ് ശീലങ്ങളില്‍ മാറ്റം വരുമ്പോള്‍ പങ്കാളിയെ ഒന്ന് ശ്രദ്ധിക്കാവുന്നതാണ്. ഇത് ദാമ്പത്യത്തില്‍ വരും ദിനങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാം.
പുതിയ ഹോബികള്‍
പലപ്പോഴും നിങ്ങളില്‍ നിന്ന് എന്തെങ്കിലും കാര്യം പങ്കാളിക്ക് മറയ്ക്കാന്‍ ഉണ്ടെങ്കില്‍ അവര്‍ പലപ്പോഴും പുതിയ ഹോബികള്‍ കണ്ടെത്തുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അവര്‍ കള്ളത്തരം കാണിക്കുന്നു എന്നതിന്റെ സൂചനയായിരിക്കും. പലപ്പോഴും കൂടുതല്‍ സമയം പുറത്ത് ചിലവഴിക്കുന്നതിനും ഇവര്‍ പലപ്പോഴും തയ്യാറാവുന്നു.
ഫോണ്‍ മാറ്റിപ്പിടിക്കുക
നിങ്ങളില്‍ നിന്ന് പലതും മറക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് നിങ്ങള്‍ വരുമ്പോള്‍ ഫോണ്‍ അല്ലെങ്കില്‍ ലാപ്ടോപ് മാറ്റി വെക്കുക എന്നത്. അല്ലെങ്കില്‍ അതിന്റെ സ്ക്രീന്‍ മാറ്റുക എന്നത്. പലപ്പോഴും പങ്കാളിയോട് എന്തെങ്കിലും മറയ്ക്കുന്നവരാണ് ഇത്തരത്തില്‍ ചെയ്യുന്നത് എന്ന കാര്യം ഓര്‍ക്കണം.
സമയം ചിലവഴിക്കാതിരിക്കുന്നു
നിങ്ങളുമായി കൂടുതല്‍ സമയം ചിലവിട്ടിരുന്ന ഒരു വ്യക്തി പെട്ടെന്ന് സമയം ചിലവഴിക്കാതിരിക്കുകയും അത് കൂടാത ഇതില്‍ നിന്ന് പെട്ടെന്ന് മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണെങ്കില്‍ ഇവര്‍ നിങ്ങളില്‍ നിന്ന് എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പ്രകോപനമില്ലാതെ ദേഷ്യപ്പെടുക
യാതൊരു വിധത്തിലുള്ള കാരണങ്ങളോ പ്രകകോപനമോ ഇല്ലാതെ ദേഷ്യപ്പെടുന്ന വ്യക്തിയാണോ നിങ്ങളുടെ ഭര്‍ത്താവ്. എന്നാല്‍ അവര്‍ പലപ്പോഴും നിങ്ങളില്‍ നിന്ന് കാര്യമായ എന്തൊക്കെയോ മറയ്ക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അത് മാത്രല്ല ഇത് ദിനവും കാണുന്നുണ്ടെങ്കില്‍ കാര്യം അല്പം ഗുരുതരമാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്.
പണം നഷ്ടപ്പെടുന്നത്
നിങ്ങളുടെ കൈയ്യിലുള്ള പണം നിങ്ങളറിയാതെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് പലപ്പോഴും നിങ്ങളുടെ പങ്കാളിക്ക് നിങ്ങളറിയാതെ ചില രഹസ്യങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ്. അതാവട്ടെ അവര്‍ നിങ്ങളോട് പറയാന്‍ താല്പ്പര്യപ്പെടുന്നും ഇല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
