Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
എത്ര സ്നേഹമെങ്കിലും പുരുഷന്റെ ഈ ആഗ്രഹങ്ങള്‍ക്ക് സ്ത്രീ വഴങ്ങില്ല
ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസവും സ്നേഹവും തന്നെയാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ എത്രയൊക്കെ സ്നേഹമാണ് ഇഷ്ടമാണ് എന്ന് പറഞ്ഞാലും ചില കാര്യങ്ങള്‍ പുരുഷന്മാര് നിര്‍ബന്ധിച്ചാലും സ്ത്രീകള്‍ ചെയ്യുകയില്ല. ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകളും നിര്‍ബന്ധവും പലപ്പോഴും നിങ്ങളുടെ ബന്ധത്തെ തകര്‍ത്ത് കളയുന്നു.
ആഗ്രഹങ്ങള്‍ ഓരോ തരത്തിലാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ആഗ്രഹങ്ങള്‍ നിരവധിയുണ്ടാവുന്നു. എന്നാല്‍ അവ സ്ത്രീകള്‍ നിറവേറ്റണം എന്ന പുരുഷന്റെ കടുംപിടുത്തമാണ് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ആരോഗ്യകരമായ എതിര്‍പ്പുകള്‍ നിങ്ങള്‍ക്ക് ഉന്നയിക്കാമെങ്കിലും അത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ വഷളാവുന്നത്. കരുത്തയായ ഒരു സ്ത്രീ ഒരു കാരണവശാലും പുരുഷന് വേണ്ടി ചെയ്യാത്ത അല്ലെങ്കില്‍ പുരുഷന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പൂര്‍ണ നിയന്ത്രണം
പലപ്പോഴും സ്ത്രീകളെ പൂര്‍ണമായും തന്റെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ ഇത് ആത്മാഭിമാനമുള്ള ഒരു സ്ത്രീയും അംഗീകരിക്കുന്ന ഒന്നല്ല. സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യവും ആഗ്രഹങ്ങളും നിയന്ത്രിക്കുന്നതിനും പൂര്‍ണമായും സ്വന്തം ജീവിതം കൈകാര്യം ചെയ്യുന്നതിനും ഉള്ള അവകാശമുണ്ട്. സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തെ മറ്റൊരാള്‍ക്ക് മുന്നില്‍ അത് ഭര്‍ത്താവാണെങ്കിലും അടിയറ വെക്കേണ്ട ആവശ്യമില്ല.
അനുസരണയുണ്ടായിരിക്കണം
തന്റെ ഭാര്യയാണ്, അതുകൊണ്ട് തന്നെ താന്‍ പറയുന്നതെല്ലാം അനുസരിക്കണം എന്ന ഭര്‍ത്താവിന്റെ പിടിവാശി അംഗീകരിച്ച് കൊടുക്കാന്‍ ആത്മാഭിമാനമുള്ള ഒരു ഭാര്യയും തയ്യാറാവുകയില്ല. ബഹുമാനം നല്‍കുകയും ലഭിക്കുകയും ചെയ്യേണ്ടത് നിസ്സാരമായ കാര്യമല്ല. എന്നാല്‍ തന്നെ മാത്രം എപ്പോഴും ഭാര്യ ബഹുമാനിക്കണം എന്ന് ആഗ്രഹിക്കുന്ന ഭര്ത്താക്കന്മാരുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ഭാര്യ അംഗീകരിച്ച് കൊടുക്കണം എന്നില്ല. മാത്രല്ല പുരുഷന്റെ എല്ലാ കല്പ്പനകളും അംഗീകരിക്കുന്ന ഭാര്യയെയാണ് പുരുഷന് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കാവുന്ന ഒന്നല്ല.
പുരുഷന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുക
ഏത് കാര്യത്തിനും ഭര്‍ത്താവിന്റെ അല്ലെങ്കില്‍ പങ്കാളിയുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുക എന്നത് പലരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ഇത്തരം ഒരു കാര്യത്തിന് നിന്ന് കൊടുക്കുന്നില്ല. ഒരു സ്ത്രീയും പുരുഷന് വേണ്ടി സമര്‍പ്പിക്കപ്പെട്ടവളും അല്ല. തുല്യതയാണ് സ്ത്രീ പുരുഷ ബന്ധത്തിന്റെ അടിസ്ഥാനം. അത് തന്നെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് തന്നെ അതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ എല്ലാ കാര്യത്തിനും പുരുഷനെ ആശ്രയിക്കുകയും പുരുഷന്റെ ഇഷ്ടത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്ര നല്ല കാര്യമല്ല.
സ്ത്രീകളുടെ കൈവശാവകാശം
പലപ്പോഴും പുരുഷന്മാര് ആഗ്രഹിക്കുന്നതാണ് സ്ത്രീകളുടെ എല്ലാ തരത്തിലുള്ള അവകാശങ്ങളേയും കൈപ്പിടിയില്‍ ആക്കണം എന്നുള്ളത്. എന്നാല്‍ ഇതൊരിക്കലും അത്ര നല്ല ഒരു ശീലമല്ല എന്ന് മാത്രമല്ല ഇത്തരം കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത സ്ത്രീകളാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം പേരും. സ്ത്രീകളെ നിയന്ത്രിക്കാന്‍ പുരുഷന് ആഗ്രഹിച്ചേക്കാം. എന്നാല്‍ ഇത് ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹമാണ് എന്നതില്‍ സംശയം വേണ്ട. തന്നെ വിലമതിക്കുന്ന ഒരു പങ്കാളിയെയാണ് എപ്പോഴും സ്ത്രീ ആഗ്രഹിക്കുന്നത്.
ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തുന്നത്
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും നിരവധി ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത്തരം ആഗ്രഹങ്ങളെ അടിച്ചമര്‍ത്തി മേധാവിത്തം കാണിക്കുന്ന പുരുഷന്മാരും ഒട്ടും കുറവല്ല. പക്ഷേ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അതിന് നില്ക്കുകയില്ല. സ്ത്രീകളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയേയാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ തിരിച്ചറിഞ്ഞ് നിന്നില്ലെങ്കില്‍ സ്ത്രീകള്‍ വഴങ്ങിക്കൊടുക്കും എന്ന ചിന്തയുള്ള പുരുഷന്മാരും ഒട്ടും കുറവല്ല. .



Click it and Unblock the Notifications