Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
ആദ്യരാത്രിയിലറിയാം ദാമ്പത്യത്തിലെ താളപ്പിഴകള്‍, വിവാഹമോചനത്തിന്റെ ആ കാരണം
വിവാഹവും വിവാഹമോചനവും ഇന്നത്തെ കാലത്ത് സാധാരണമാണ്. ഒരു പക്ഷേ വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹ മോചനമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ വരുത്തുന്നവരും ധാരാളമുണ്ട്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുന്നു. അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടാവുന്ന പല കാര്യങ്ങളുമാണ് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്നത്.
വിവാഹത്തിന്റെ തുടക്കത്തില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും ഈ ബന്ധം അധികം മുന്നോട്ട് പോവില്ല എന്ന്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത് എന്ന് നമുക്ക് നോക്കാം. ചില കാര്യങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയുമ്പോള്‍ അത് ജീവിതത്തില്‍ മാറ്റം വരുത്തുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ വിവാഹത്തിനെ വിവാഹമോചനത്തിലേക്ക് എത്തിക്കുന്നതെന്ന് നമുക്ക് നോക്കാം. അതിലുപരി പല പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു പഠനത്തിലേക്ക് എത്തിയിരിക്കുന്നത്.

ചിരിക്കുന്ന മുഖം
ദാമ്പത്യ ജീവിതവും ചിരിക്കുന്ന മുഖവും തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ ദാമ്പത്യ ജീവിതവും ചിരിയും തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടിക്കാലം മുതലുള്ള നിങ്ങളുടെ ഫോട്ടോകളില്‍ നിന്ന് പലപ്പോഴും വിവാഹ മോചനത്തെക്കുറിച്ച് പറയാന്‍ സാധിക്കുന്നു എന്നാണ് പറയുന്നത്. ഒരു കോളേജ് ഇയര്‍ബുക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ നോക്കി ചിരിക്കുന്നതിന്റെ തീവ്രത 1 മുതല്‍ 10 വരെ സ്‌കെയിലില്‍ റേറ്റുചെയ്തതിന് ശേഷം ഇത് എത്രത്തോളം പേശികളില്‍ സ്‌ട്രെച്ച് ഉണ്ടാക്കുന്നു എന്ന് നോക്കിയാണ് സന്തോഷത്തെ വിലയിരുത്തുന്നത്. ഇത്തരത്തില്‍ ചിരിക്കാത്തവരെങ്കില്‍ അവര്‍ വിവാഹമോചനത്തിലേക്ക് അടുക്കുന്നു എന്നാണ് പറയുന്നത്.
ശബ്ദത്തിലെ വൈകാരികത
ശബ്ദത്തിലെ വൈകാരികത വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് നിങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഉണ്ടാവുന്ന ശബ്ദത്തിന്റെ വൈകാരികതയാണ് പലപ്പോഴും വിവാഹത്തിന്റെ ആയുസ്സ് പറയുന്നത്. 100-ലധികം ദമ്പതികളുടെ സംഭാഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങള്‍ കണ്ടെത്തിയത്. ദമ്പതികളുടെ ബന്ധത്തിനും ഇത് ബാധകമാണെന്ന് ശാസ്ത്രഞ്ജര്‍ നടത്തിയ പഠനം പറയുന്നത്.
എതിര്‍ലിംഗത്തിലുള്ള സഹപ്രവര്‍ത്തകര്‍
ഡാനിഷ് ഗവേഷകരുടെ അഭിപ്രായം അനുസരിച്ച് എതിര്‍ലിംഗത്തിലുള്ളവരാല്‍ ചുറ്റപ്പെട്ട് ജോലി ചെയ്യുന്ന ആളുകള്‍ പലപ്പോഴും വിവാഹ മോചനത്തിന്റെ കാര്യത്തില്‍ മുന്നിലാണ് എന്നാണ് പറയുന്നത്. 1981 മുതല്‍ 2002 വരെ ഡെന്‍മാര്‍ക്കില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു പഠനനിഗമനത്തിലേക്ക് നിങ്ങള്‍ എത്തിയത്. നല്ലൊരു ശതമാനം ആളുകളും ഇവരില്‍ വിവാഹ മോചനം നേടിയിട്ടുണ്ട് എന്നാണ് പറയുന്നത്.
അമ്മ വളര്‍ത്തുന്നവര്‍
അമ്മമാര്‍ വളര്‍ത്തുന്ന മക്കളെങ്കില്‍ ഇവര്‍ പപ്പോഴും അമ്മമാരുടെ സ്വഭാവ രീതിയില്‍ മുന്നോട്ട് പോവുന്നത്. പലപ്പോഴും വിവാഹ മോചനത്തിന് ആദ്യം താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ്. അതിന് കാരണം പറയുന്നതും പഠനമനുസരിച്ച് അമ്മമാര്‍ മാത്രം വളര്‍ത്തുന്നവരില്‍ വിവാഹമോചനത്തിനുള്ള സാധ്യത കൂടുതലാണ് എന്നതാണ്. സോഷ്യോളജിസ്റ്റുകള്‍ 7,000 ആളുകളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ഒരു അമ്മ ഒരു പുതിയ ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, പലപ്പോഴും കുട്ടികളും അത് തന്നെ തുടരും എന്നാണ് പറയുന്നത്.
നവദമ്പതികളുടെ അമിതമായ സ്‌നേഹം
നവദമ്പതികളില്‍ അമിതമായ സ്‌നേഹം ഉള്ളവരെങ്കില്‍ ഇവര്‍ക്ക് വിവാഹമോചനത്തിനും സാധ്യതയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ശക്തമായ പ്രണയവുമായി ജീവിതം ആരംഭിക്കുന്ന ദമ്പതികളെങ്കില്‍ ഇവര്‍ക്ക് ആ തീവ്രത കൂടുതല്‍ കാലം നിലനിര്‍ത്തുന്നതിന് ബുദ്ധിമുട്ടേറുകയും അവര്‍ ആ ജീവിതത്തെ അവസാനിപ്പിക്കാന്‍ ത്വര കാണിക്കുകയും ചെയ്യുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
ദാരിദ്ര്യവും തൊഴിലില്ലായ്മയും
പ്രയാസകരമായ സാഹചര്യങ്ങളില്‍ ഒറ്റക്ക് ജീവിക്കുന്നത് തന്നെ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതിനേക്കാള്‍ പ്രയാസമാണ് ദാമ്പത്യ ജീവിതം നയിക്കുക എന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പലപ്പോഴും ഇതിന്റെ ഫലമായി കൂടുതല്‍ വെല്ലുവിളികളിലേക്ക് ദാമ്പത്യത്തെ എത്തിക്കുന്നു. മാതാപിതാക്കളുടെ സാമ്പത്തിക അസ്ഥിരത ഉണ്ടാവാന്‍ പോവുന്ന കുട്ടികളുടെ ഭാവിയെക്കൂടി പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്നവരില്‍ അത് വിവാഹമോചനം എന്ന ഓപ്ഷനിലേക്ക് എത്തുന്നു.
ഇടുങ്ങിയ കിടക്ക
മാനസികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ശാരീരിക ആരോഗ്യം. ഈ സമയം നല്ല ഉറക്കം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പലപ്പോഴും കുടുംബത്തിലെ ആരോഗ്യ അന്തരീക്ഷം ശരിയല്ലെങ്കില്‍ ഇവരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഉറക്ക പ്രശ്‌നങ്ങള്‍ വിവാഹ മോചനത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇടുങ്ങിയ കിടക്കകളാണ് നിങ്ങള്‍ കിടക്കുന്നതെങ്കില്‍ അത് പലപ്പോഴും വിവാഹമോചനത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ബന്ധം ശക്തമായി നിലനില്‍ക്കുന്നതിന് നിങ്ങള്‍ ഒരുമിച്ച് ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications











