Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭര്‍ത്താവിനെ വിട്ട് വേറൊരാളെ സ്നേഹിക്കുന്ന ഭാര്യ; സ്ത്രീകള്‍ വഞ്ചിക്കുന്നതിന്റെ 4 കാരണങ്ങള്‍
Relationships Tips: വിവാഹിതരായ ദമ്പതികള്‍ ഒരിക്കലും തങ്ങളുടെ ബന്ധം അവിശ്വാസത്തിന്റെ പേരില്‍ അവസാനിപ്പിക്കണമെന്ന് കരുതുന്നില്ല. എന്നാല്‍ വഞ്ചന എന്നത് ഏറ്റവും സന്തോഷകരമായ ദാമ്പത്യത്തെപ്പോലും പിടിച്ചുകുലുക്കും എന്നതാണ് സത്യം. ഒരു ബന്ധത്തില്‍ ഏറ്റവും വലുത് വിശ്വാസമാണ്. അതില്ലാതായാല്‍ ആ ബന്ധം നശിക്കാന്‍ തുടങ്ങും. ഇന്നത്തെക്കാലത്ത് ദാമ്പത്യബന്ധത്തിന്റെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. വളരെ എളുപ്പത്തില്‍ തന്നെ ദാമ്പത്യബന്ധങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തുന്നു.
സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കൂടുതലായി ഒരു ബന്ധത്തില്‍ വഞ്ചിക്കുന്നത് എന്ന ധാരണ സമീപകാലത്ത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും അവരുടെ പങ്കാളിയെ വഞ്ചിച്ച് മറ്റൊരാള്‍ക്കൊപ്പം പോകുന്നു. സ്ത്രീകള്‍ അവരുടെ പങ്കാളിയെ വഞ്ചിക്കുന്നതിന് പല കാരണങ്ങളുണ്ട്. ചില ഭാര്യമാര്‍ ഭര്ത്താക്കന്മാരെ ചതിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ പൊതുവായ ചില കാരണങ്ങള്‍ ഇതൊക്കെയാണെന്ന് പഠനങ്ങള്‍ പറയുന്നു.(why women cheat on husband)

ലൈംഗികത
ഭാര്യ ഭര്‍ത്താവിനെ വഞ്ചിക്കുന്നത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ കാരണങ്ങളില്‍ ഒന്ന് ലൈംഗികതയാണ്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇക്കാര്യം സത്യമാണ്. പല ഭാര്യമാരും ഭര്ത്താക്കന്മാരില് നിന്ന് പൂര്‍ണ്ണ സംതൃപ്തി ലഭിക്കാത്തതിനാല്‍ ഭര്ത്താക്കന്മാരെ വഞ്ചിക്കുന്നുവെന്ന് പഠനങ്ങള്‍ വരെ കാണിക്കുന്നു. ഇത് വളരെ പ്രധാനമാണ്. സ്ത്രീകള്‍ക്ക് അവരുടെ നിലവിലെ ബന്ധത്തില്‍ ലഭിക്കാത്ത പലതരം ലൈംഗികതകള്‍ ആഗ്രഹിച്ചേക്കാം. പല സ്ത്രീകളും തങ്ങളുടെ പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ലൈംഗികത കിട്ടിയില്ലെങ്കില്‍ അവര്‍ മറ്റ് ആളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, സ്ത്രീകള്‍ ക്രമേണ ഭര്ത്താക്കന്മാരില് നിന്ന് അകന്നുപോകാന്‍ തുടങ്ങുകയും അന്യ പുരുഷന്മാരുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു.
ഭര്ത്താക്കന്മാരുടെ അസാന്നിദ്ധ്യം
ഭര്ത്താക്കന്മാര് മിക്കപ്പോഴും വീടിന് പുറത്തായിരിക്കുകയും ഭാര്യ വീട്ടില്‍ തനിച്ചായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അവിടെ വഞ്ചനയുടെ ഒരു അന്തരീക്ഷം രൂപപ്പെടുന്നു. ചില ഭാര്യമാര്‍ക്ക് വീട്ടില്‍ ഏകാന്തത അനുഭവപ്പെടുന്നു, അതിനുശേഷം പല ചിന്തകളും അവരുടെ മനസ്സില്‍ വരും. ഈ സമയത്ത് അവര്‍ തങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് മാറി മറ്റേതെങ്കിലും വ്യക്തിയുമായി ചങ്ങാത്തം കൂടിയേക്കാം. അതിനാല്‍ ഒരു ബന്ധത്തില്‍ സദാസമയം ഭര്‍ത്താവിന്റെ സാമീപ്യം പ്രധാനമാണ്.
വഴക്കുകള്‍
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ അവിടെ ചിലപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ വഞ്ചിക്കുന്നു. പല ഭര്ത്താക്കന്മാരും തങ്ങളുടെ ജോലിയുടെ സമ്മര്‍ദ്ദവും മറ്റ് പ്രശ്നങ്ങളും കാരണം ദേഷ്യമെല്ലാം ഭാര്യമാരോട് തീര്‍ക്കുന്നു. ആദ്യമാദ്യം ഭാര്യ ഒന്നും പറയില്ലെങ്കിലും, ഈ കാര്യങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുമ്പോള്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് വൈകാരികമായി അകലുന്നു. അത്തരം സാഹചര്യങ്ങളില്‍ അവര്‍ ചിലപ്പോള്‍ മറ്റ് പുരുഷന്മാരുമായി ചങ്ങാത്തം കൂടിയേക്കാം.
സ്നേഹക്കുറവ്
സ്നേഹത്തിന്റെയും കരുതലിന്റെയും വിവേകത്തിന്റെയും അഭാവം ഒരു സ്ത്രീയെ ദാമ്പത്യബന്ധത്തില്‍ നിന്ന് അകറ്റുന്നു. ഭര്‍ത്താവിന് ഭാര്യയോട് സത്യസന്ധത, ശ്രദ്ധ, പരിചരണം തുടങ്ങിയവ ഇല്ലെങ്കില്‍ അവിടെ ഭാര്യയുമായുള്ള സ്നേഹം നഷ്ടപ്പെടുന്നു. പ്രണയമില്ലാത്ത ഒരു ദാമ്പത്യബന്ധത്തില്‍ നിന്ന് സ്ത്രീകള്‍ പതിയെ മറ്റ് ആളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
പഠനം പറയുന്നത്
ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്‍ അടുത്തിടെ ഒരു സര്‍വേ നടത്തിയിരുന്നു. അതില്‍ ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകള്‍ അവരുടെ ഭര്ത്താക്കന്മാരെ വഞ്ചിക്കുന്നതിന്റെ കാരണങ്ങള്‍ അവര്‍ വിശകലനം ചെയ്തു. ഈ പഠനത്തിലെ ഒരു കണ്ടെത്തല്‍ പറയുന്നത് പത്തില്‍ ഏഴ് സ്ത്രീകളും വീട്ടുജോലികളില്‍ സഹായിക്കാത്തതിനാല്‍ അവരുടെ ഭര്ത്താക്കന്മാരെ വഞ്ചിക്കുന്നു എന്നാണ്. അവരുടെ കണണക്കുകള്‍ അനുസരിച്ച്, 10 സ്ത്രീകളില്‍ ഏഴു പേരും വിവാഹേതര ബന്ധത്തിലേക്ക് ചുവടുവെക്കുന്നത് അവരുടെ വിവാഹജീവിതം വിരസമായി മാറിയതിനാലാണ്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ് ഏറ്റവുമധികം സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിനെ വഞ്ചിക്കുന്നത്. ഗ്ലീഡന്‍ ആപ്പിന് ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം വരിക്കാരും ലോകമെമ്പാടുമായി അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുമുണ്ട്. ഈ ഡേറ്റിംഗ് ആപ്പ് 2017ലാണ് ഇന്ത്യയിലെത്തിയത്. അവരുടെ അവകാശവാദമനുസരിച്ച്, ആപ്പിന്റെ ഉപയോക്താക്കളില്‍ 30 ശതമാനവും 34-49 വയസ്സിനിടയിലുള്ള വിവാഹിതരായ സ്ത്രീകളാണ്.



Click it and Unblock the Notifications
