Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണിന്റെ ഈ മോശം ശീലങ്ങള്‍ ഇന്ന് തന്നെ മാറ്റിക്കോളൂ: പെണ്ണിന് അകല്‍ച്ച വരും
പരസ്പരം മനസ്സിലാക്കുക എന്നത് ഏതൊരു ബന്ധത്തിലും അനിവാര്യമായ ഒന്നാണ്. എന്നാല്‍ എത്രമാത്രം സ്നേഹിച്ചാലും പലപ്പോഴും ചില സ്വഭാവങ്ങള്‍ പരസ്പരം ഇഷ്ടപ്പെടാത്തതായി ഉണ്ടാവുന്നു. പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടാത്ത ചില സ്വഭാവങ്ങള്‍ ആണ്‍കുട്ടികള്‍ക്കുണ്ട്. എന്നാല്‍ ഇത് എന്താണെന്ന് പലപ്പോഴും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാല്‍ ഉടനേ തന്നെ മാറ്റുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കാരണം ചില സ്വഭാവങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.
ആത്മപ്രശംസ
ഒരിക്കലും ആത്മപ്രശംസ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. പലപ്പോഴും സ്വന്തം കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുകയും പങ്കാളിയെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരിക്കലും പെണ്‍കുട്ടികള്‍ ഇവരെ അംഗീകരിക്കുകയില്ല. അത് മാത്രമല്ല മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ആത്മപ്രശംസ നിര്‍ത്തുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധം തകര്‍ക്കുന്നു.

എന്തിനും ഏതിനും നിയന്ത്രണങ്ങള്‍
എന്തിനും ഏതിനും നിയന്ത്രണങ്ങള്‍ വെക്കുന്നവരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ഇവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരിക്കലും ഇത്തരം പുരുഷന്മാരെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് ഒരു ബന്ധത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ലഭിക്കാത്ത അവസ്ഥയില്‍ പലപ്പോഴും സ്ത്രീകള്‍ ആ ബന്ധത്തില്‍ അധിക കാലം നിലനില്‍ക്കില്ല.
ചെറിയ കാര്യങ്ങളില്‍ അഭിനയിക്കുന്നത്
ചെറിയ കാര്യങ്ങളില്‍ അഭിനയിക്കുന്നത് പലപ്പോഴും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒന്നല്ല. ഇത്തരം പെണ്‍കുട്ടികള്‍ നിന്ന് പുരുഷന്മാരില് നിന്ന് അകന്ന് നില്ക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഏതൊരു ബന്ധത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളില്‍ നാടകം കളിക്കുന്നവരെങ്കില് ഇവര്‍ക്ക് ഒരു ബന്ധത്തിലും സംതൃപ്തി നേടുന്നില്ല.
മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്
മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന പുരുഷന്മാരെങ്കില് ഇവരെ ഒരിക്കലും സ്ത്രീകള്‍ അംഗീകരിക്കുകയില്ല. അവര്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുന്നു. ഒരു പെണ്‍കുട്ടിയും ഇത്തരം സ്വഭാവങ്ങളുള്ള ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ഇത് അവര്‍ മുഖത്ത് നോക്കി പറയുകയും ചെയ്യുന്നു.
കള്ളം പറയുന്നത്
നിങ്ങള്‍ക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെങ്കില്‍ ഒരിക്കലും അത് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. കാരണം ഇവര്‍ കള്ളം പറയുന്നത് ബന്ധങ്ങളെ നശിപ്പിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍ വേണ്ടിയാണ് പലപ്പോഴും ഇവര്‍ ഒന്നിന് പുറകേ ഒന്നായി നുണ പറയുന്നത്. ഇത്തരം സ്വഭാവങ്ങള്‍ ആര്‍ക്കും ഇഷ്ടപ്പെടുന്നതല്ല എന്നതും സ്വയം തിരിച്ചറിയണം.
സഹായമനസ്ഥിതി ഇല്ലാത്തവര്‍
സഹായമനസ്ഥിതി ഇല്ലാത്തവരാണ് നിങ്ങളെങ്കില്‍ നിങ്ങളേയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അത്തരക്കാരില്‍ ഒരിക്കലും പെണ്‍കുട്ടികള്‍ ആകൃഷ്ടരാവുകയില്ല. അതുപോലെ തന്നെ നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ സാധിക്കാത്തവര്‍ക്ക് പലപ്പോഴും ബന്ധങ്ങളില്‍ തുടരുന്നതിന് സാധിക്കുകയില്ല. ഇതെല്ലാം പെണ്‍കുട്ടികള്‍ വളരെയധികം വെറുക്കുന്നവരാണ്.



Click it and Unblock the Notifications
