Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വിട്ടുവീഴ്ചകള്‍ ഒരാള്‍ മാത്രം ചെയ്യേണ്ടതല്ല, ശരിയല്ലാത്ത ഈ അഡ്ജസറ്റ്മെന്റുകള് ഉപേക്ഷിക്കുക
ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കണം. വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നവരും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരും പലപ്പോഴും അടുത്ത ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം കേള്‍ക്കുന്ന പറഞ്ഞുപതിഞ്ഞ ഉപദേശമാണിത്.

സന്തോഷകരമായ ഒരു ബന്ധത്തിന് സ്നേഹവും വിശ്വാസവും ബഹുമാനവും പൊരുത്തപ്പെടലുമെല്ലാം ആവശ്യമാണ്, എല്ലാം ഒരുപോലെ പ്രധാനമാണ്. പക്ഷേ ഇക്കൂട്ടത്തില്‍ അഡ്ജസറ്റ്മെന്റുകള് പങ്കാളികളെ വെട്ടിലാക്കുന്ന ഒന്നാണ്. ഇരുഭാഗങ്ങളില്‍ നിന്നും ഒരുപോലെയാണെങ്കില്‍ അഡ്ജസറ്റ്മെന്റുകള് ബന്ധത്തെ കൂടുതല്‍ മനോഹരവും സ്ഥിരതയുള്ളതും ആക്കും. അതേസമയം അത് ഒരാളുടെ ഭാഗത്ത് നിന്നും മാത്രമാകുമ്പോള്‍ ആ ബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് ഉറപ്പാണ്.
തികച്ചും സാധാരണവല്‍ക്കരിക്കപ്പെട്ട, എന്നാല്‍ ഒട്ടും ശരിയല്ലാത്ത ബന്ധങ്ങളിലെ ചില അഡ്ജസ്റ്റുമെന്റുകള്‍ നോക്കാം
മറ്റ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കുന്നത് കുറയുന്നത്
വിവാഹം കഴിഞ്ഞാല്‍ ഏതുസമയവും പങ്കാളിക്കൊപ്പം ഇരിക്കുകയെന്നത് സമൂഹത്തില്‍ സാധാരണയായി കണ്ടുവരുന്ന പ്രവണതയാണ്. പക്ഷേ ഇത് ശരിയാണോ. വിവാഹത്തിന് മുമ്പ് മറ്റ് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിച്ചിരുന്നവര് ഒരു ദിവസം പെട്ടെന്ന് പങ്കാളിക്കൊപ്പം മാത്രം ഇരിക്കുന്നത് അല്ലങ്കില്‍ നേരത്തെ പറഞ്ഞവര്‍ക്കൊപ്പം അല്‍പ്പസമയം മാത്രം സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് വളരെ മോശം കാര്യമാണ്.
ജോലിയും അവസരങ്ങളും വേണ്ടെന്ന് വെക്കേണ്ടിവരിക
പൊതുവേ ഒരു ബന്ധത്തിലേയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്കാണ് ഈ വെല്ലുവിളി നേരിടേണ്ടി വരുന്നത്. ജോലിയോ കുടുംബ ജീവിതമോ എന്ന ചോദ്യം പലതവണ അവര്‍ക്ക് മുമ്പില്‍ തെളിയും. ഒടുവില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ കുടുംബ ജീവിതം തിരഞ്ഞെടുക്കാന്‍ നിര്ബന്ധിതരാകുന്നവര് ഏറെയാണ്. ഇത്തരത്തില്‍ നല്ല നല്ല തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ മറുഭാഗത്ത് ഉള്ളയാള്‍ അവരുടെ ഉദ്യോഗവും ഉദ്യോഗക്കയറ്റവുമായി തൊഴില്‍രംഗത്ത് മുന്നേറും.
വീട്ടുകാര്യങ്ങള്‍ തലയിലാകുക
പങ്കാളി തിരക്കിലാണെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുകയോ അവര്‍ക്ക് വേണ്ടി അവര്‍ ചെയ്യേണ്ട വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് സ്ഥിരമാകുന്നത് അത്ര നല്ല കാര്യമല്ല. പങ്കാളിക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നതിലൂടെ നിങ്ങള്‍ അവരെ പല ജോലികളില്‍ നിന്നും സ്വതന്ത്രരാക്കി അവയെല്ലാം സ്വയം ഏറ്റെടുക്കേണ്ടി വരികയാണ്. ഒരു ബന്ധത്തില്‍ ഇരുവരും പൊതുവായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ശീലിക്കണം.
പങ്കാളിയുടെ ലഭ്യത അനുസരിച്ച് ദിവസം പ്ലാന്‍ ചെയ്യേണ്ടി വരിക
ഒരാളുടെ ലഭ്യത മാത്രം നോക്കി പരിപാടികളും യാത്രകളും ഒക്കെ പ്ലാന്‍ ചെയ്യേണ്ടി വരുന്നത് ഒരു ബന്ധത്തില്‍ അവര്‍ക്ക് മാത്രമുള്ള ആധിപത്യം വ്യക്തമാക്കുന്നു. അവരുടെ കാര്യങ്ങളില്‍ ഒരു മുടക്കം വരാതിരിക്കുകയും നമ്മുടെ കാര്യങ്ങളെല്ലാം മാറ്റിവെച്ച് പരിപാടികള്‍ പ്ലാന്‍ ചെയ്യേണ്ടിവരികയും ചെയ്യുന്നത് ബന്ധത്തിന്റെ അനാരോഗ്യം വ്യക്തമാക്കുന്നു.
സ്വന്തം ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കാന് കഴിയാതെ വരിക
സുഹൃത്തുക്കളോടൊപ്പമുള്ള സിനിമ കാണല്‍, യാത്രകള്‍, ജഡെന്റിസ്റ്റിനെ കാണാന്‍ പോകല്‍ എന്നിങ്ങനെ വളരെ അടിസ്ഥാനപരമായ സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കേണ്ടി വരുന്നത് സങ്കടകരമാണ്. ബന്ധങ്ങളില്‍ പല പങ്കാളികള്‍ക്കും ഇത് നേരിടേണ്ടി വരാറുണ്ട്. പുസ്തക വായന പോലെയുള്ള സ്വന്തം ഇഷ്ടങ്ങള്‍ക്കായി പോലും അല്‍പ്പസമയം മാറ്റിവെക്കാന്‍ പറ്റാത്ത നിരവധിപേര്‍ ഉണ്ട്.
വഴക്ക് ഭയന്ന് പങ്കാളിയെ അംഗീകരിച്ചുകൊടുക്കല്
ഒരു പ്രശ്നമുണ്ടാകേണ്ടെന്ന് കരുതി പങ്കാളിയുടെ തെറ്റ് ചൂണ്ടിക്കാണിക്കാത്ത നിരവധിപേര്‍ ഉണ്ട്. അവര്‍ ചെയ്യുന്നത് തെറ്റാണ്. സമാധാനത്തിന് വേണ്ടി ഇത് ചെയ്യുന്നവര്‍ പ്രശ്നങ്ങള്‍ വഷളാക്കുകയാണ് ചെയ്യുന്നത്. നമ്മോട് സ്വയം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് ഉള്ളയാള്‍ ഇതൊരു പതിവായി എടുക്കുകയും എപ്പോഴും അതുതന്നെ തുടരുകയും ചെയ്യും.
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടമാണെന്ന് നടിക്കുക
പങ്കാളിയുടെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെടുക ബന്ധങ്ങളില്‍ വളരെ സാധാരണമായൊരു കാര്യമാണ്. എന്നുകരുതി നമുക്ക് ഇഷ്ടമില്ലാത്ത അവരുടെ താല്‍പ്പര്യങ്ങളില്‍ ഇഷ്ടം പ്രകടിപ്പിക്കേണ്ടതില്ല. വ്യത്യസ്ത വ്യക്തികളുടെ ഇഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കും. പങ്കാളി ഇഷ്ടപ്പെടുന്നുണ്ടെന്ന് കരുതി അവരുടെ ഇഷ്ടങ്ങളെ നമ്മുടേതാക്കാന്‍ സ്വയം നിര്‍ബന്ധിക്കേണ്ടതില്ല.



Click it and Unblock the Notifications
