Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പങ്കാളികള്‍ അറിഞ്ഞിരിക്കേണ്ട ദൃഢ ദാമ്പത്യത്തിന്റെ ആറ് ഘട്ടങ്ങള്‍ ;ഏറ്റവും പേടിക്കേണ്ട ഘട്ടം ഇതാണ്
തുടക്കം മുതല്‍ അവസാനം വരെ ഒരു ബന്ധം പല സ്റ്റേജുകളിലൂടെ കടന്നുപോകുന്നുണ്ട്. ദാമ്പത്യത്തെ ഘട്ടങ്ങളാക്കി വേര്‍തിരിച്ച് പറയാറില്ലെങ്കിലും പങ്കാളികള്‍ക്കിടയിലെ ബന്ധത്തിന്റെ ഒഴുക്കും രീതികളും അടുപ്പവും അനുസരിച്ച് ആ ഘട്ടങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിച്ചേക്കും. ഓരോ ഘട്ടങ്ങൡലൂടെ കടന്നുപോകവേ ദാമ്പത്യം കൂടുതല്‍ ആഴത്തിലുള്ളതും പക്വതയുള്ളതുമായി തീരുന്നു. അതേസമയം എല്ലാ ഘട്ടങ്ങളിലും പലതരത്തിലുള്ള വെല്ലുവിളികളും സന്തോഷങ്ങള്‍ പങ്കാളികള്‍ അനുഭവിക്കുന്നുണ്ട്. അവരുടെ ബന്ധത്തെ പരുവപ്പെടുത്തുന്ന ഘടകങ്ങളാണവ.

ഒരു ദാമ്പത്യബന്ധം ആറ് സ്റ്റേജുകളിലൂടെ കടന്നുപോകുന്നുവെന്നാണ് റിലേഷന്‍ഷിപ്പ് എക്സ്പര്‍ട്ടുകള്‍ പറയുന്നത്. ഈ ഓരോ ഘട്ടങ്ങളിലും പങ്കാളികള്‍ക്കിടയിലെ അടുപ്പത്തിന്റെ സ്വഭാവവും രീതികളും വ്യത്യാസമായിരിക്കും. ദാമ്പത്യത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഒരാളോട് അടുപ്പം തോന്നല്‍
ഹണിമൂണ്‍ സ്റ്റേജ് എന്നൊക്കെ ഈ ഘട്ടത്തെ വിളിക്കാം. അതിയായ അഭിനിവേശം, എപ്പോഴും കാണാനുള്ള തോന്നല്‍ എന്നിവയെല്ലാമാണ് ഈ ഘട്ടത്തിന്റെ ലക്ഷണങ്ങള്‍. വികാരങ്ങള്‍ കത്തിക്കയറുന്ന സമയമാണിത്. പങ്കാളിയുടെ ഒരു കുറ്റമോ കുറവോ ഈ ഘട്ടത്തില്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരില്ല. ലോകം തന്നെ അവരിലേക്ക് ചുരുങ്ങുന്ന അവസ്ഥയിലെത്തും. അത്യാനന്ദത്തിന്റെ ലഹരി തലയ്ക്ക് പിടിക്കുന്ന ഘട്ടമാണെങ്കിലും ഈ ഘട്ടത്തിന്റെ ഒടുവില്‍ നമ്മള് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തും.
കണ്ടെത്തല്‍
ആദ്യത്തെ ഘട്ടം ആവേശത്തിന്റേതാണെങ്കില് അടുത്ത ഘട്ടം തിരിച്ചറിയലിന്റെയും പരസ്പരം കണ്ടെത്തലിന്റെയും ഘട്ടമാണ്. പങ്കാളികള്‍ അവരുടെ വ്യക്തിത്വങ്ങളിലേക്കും മൂല്യങ്ങളിലേക്കും കുറവുകളിലേക്കും പരസ്പരം ആഴ്ന്നിറങ്ങുന്ന സ്റ്റേജ് ആണിത്. സംഭാഷണങ്ങളിലൂടെ പങ്കാളികള്‍ മനസ്സ് തുറക്കുകയും പോരായ്മകളും വെല്ലുവിളികളും മനസ്സിലാക്കുകയും ചെയ്യുന്നു. പങ്കാളികള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും അടുപ്പത്തിന്റെയും അടിത്തറ രൂപമെടുക്കുന്നത് ഈ ഘട്ടത്തിലാണ്.

പൊരുത്തപ്പെടല്‍
പരസ്പരം മനസ്സിലാക്കി പങ്കാളിയുടെ രീതികളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഘട്ടമാണിത്. രണ്ടുപേരുടെ വ്യത്യസ്ത ജീവിതചര്യകളും ശീലങ്ങളും കൂടിച്ചേര്‍ന്ന് പുതിയൊരു പൊതുവായ ജീവിതശൈലി രൂപപ്പെടുന്നു. രണ്ടുപേര്‍ക്കും ചില വിട്ടുവീഴ്ചകളും പൊരുത്തപ്പെടലുകളും ചെയ്യേണ്ടതായി വരുന്നു. ഭാവി സംബന്ധിച്ച തീരുമാനങ്ങളും പ്ലാനുകളും തയ്യാറാക്കുന്നതും ഈ ഘട്ടത്തിലാണ്. തുടക്കത്തിലെ തീക്ഷ്ണ വികാരം പതുക്കെ തണുക്കുമെങ്കിലും സംതൃപ്തിയുടെയും സ്ഥിരതയുടെയും പുതിയ പരിവേഷം ബന്ധത്തിന് കൈവരുന്നത് ഈ സ്റ്റേജിലാണ്. ഇത് ജീവിതത്തിന്റെ താളപ്പകര്പ്പുകള്ക്കിടയില് ബന്ധത്തെ ആഴത്തില്‍ വേരൂന്നി നില്ക്കാന് സഹായിക്കും.
വെല്ലുവിളികളുടെ ഘട്ടം

പരസ്പരം ആഴത്തില്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പങ്കാളികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും ഉടലെടുത്തേക്കാം. ദാമ്പത്യത്തിന്റെ അടുത്ത ഘട്ടമാണിത്. അഭിപ്രായതര്‍ക്കങ്ങള്‍, ഈഗോ, ബന്ധത്തില്‍ വ്യക്തിത്വം പണയപ്പെടുത്തേണ്ടി വരുന്നതായുള്ള തോന്നല്‍ എന്നിവയെല്ലാം ഈ ഘട്ടത്തില്‍ പങ്കാളികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ്. ഈ ഘട്ടത്തില്‍ ആശയവിനിമയം അറ്റുപോകുകയും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ജീവിതം നീങ്ങുകയും മോഹഭംഗം ഉണ്ടാകുകയുമൊക്കെ സ്വാഭാവികമാണ്. പൊതുവേ പങ്കാളികള്‍ക്കിടയില്‍ ബ്രേക്ക് അപ്പ് അല്ലെങ്കില്‍ വേര്‍പിരിയല്‍ നടക്കുന്നത് ഈ ഘട്ടത്തിലാണ്. അതേസമയം ഈ ഘട്ടത്തെ മനോധൈര്യത്തോടെ, ഒറ്റക്കെട്ടായി നേരിടാന്‍ കഴിഞ്ഞാല്‍ പങ്കാളികള്‍ അഗ്നിപരീക്ഷ പാസായി എന്നാണ് അര്‍ത്ഥം. പിന്നീട് അവരുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയും രരണ്ടുപേരുടെയും വളര്‍ച്ച മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്യും.
ബന്ധം കൂടുതല്‍ ആഴത്തിലാകുന്ന ഘട്ടം
പലതരത്തിലുള്ള ജീവിത വെല്ലുവിളികളും ദാമ്പത്യത്തിലെ വെല്ലുവിളികളും നേരിട്ടുകഴിഞ്ഞാല്‍ പങ്കാളികള്‍ക്കിടയില്‍ കൂടുതല്‍ ആഴത്തിലുള്ള ബന്ധം രൂപപ്പെടും. ഫലപ്രദമായി ആശയവിനിമയം നടത്താനും പ്രശ്നങ്ങള്‍ പ്രായോഗികമായി ഫലപ്രദമായി പറഞ്ഞുതീര്‍ക്കാനും പങ്കാളിയുടെ മുന്‍ഗണനകള്‍ക്ക് പ്രാധാന്യം നല്‍കാനും ഈ ഘട്ടത്തില്‍ പങ്കാളികള്‍ക്ക് സാധിക്കും. വിശ്വസ്തതയും അടുപ്പവും കൂടുതല്‍ ആഴത്തിലാകുകയും പങ്കാളികള്‍ ഒന്നിച്ച് വളര്‍ച്ച നേടുകയും ചെയ്യും.
നിത്യഹരിത സ്നേഹത്തിന്റെ ഘട്ടം
എല്ലാ ബന്ധങ്ങളും ദാമ്പത്യത്തിന്റെ ഏറ്റവും സുന്ദരമായ ഈ ഘട്ടത്തില്‍ എത്തിച്ചേരാറില്ല. എന്നാല്‍ ഈ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നാല്‍ പങ്കാളികള്‍ക്കിടയില്‍ സമാനതകളില്ലാത്ത ആത്മബന്ധവും ആത്മാര്‍ത്ഥതയും രൂപപ്പെടും. നിസ്വാര്‍ത്ഥമായ സഹവര്‍ത്തിത്വവും ഒരേ അനുഭവങ്ങളും ഇവരില്‍ വന്നുചേരുന്ന കാലമാണിത്. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ദാമ്പത്യത്തിന്റെ അനുഭവജ്ഞാനത്തിലൂടെ അവരുടെ ജീവിതം ശക്തവും എന്തിനെയും നേരിടാന്‍ കരുത്തുള്ളതും ആയിത്തീരുന്നു. കാലത്തെ അതിജീവിക്കുന്ന, ആഴത്തിലുള്ള പ്രണയമാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
