Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം!
വിവാഹം ആലോചിക്കുമ്പോൾ ഇത്തരം സ്ത്രീകളെയും പുരുഷന്മാരെയും ഒരിക്കലും പരിഗണിക്കരുത്!
ശരിയായ പങ്കാളിയെ വിവാഹം കഴിച്ചില്ലെങ്കിൽ പിന്നെ മുന്നോട്ടുള്ള ജീവിതം വളരെ ദുഷ്കരമായിരിക്കും. ഒരു പങ്കാളിയുടെ സൗന്ദര്യത്തിലോ, അല്ലെങ്കിൽ അവരുടെ കയ്യിലുള്ള ധനത്തിലോ അല്ല കാര്യം. എല്ലാം ഉണ്ടായിട്ടും സ്വഭാവം നല്ലതല്ലെങ്കിൽ ജീവിതം തന്നെ നശിച്ചു പോകും. പ്രത്യേകിച്ച്, നിങ്ങളെ ഒട്ടും മനസ്സിലാക്കാത്ത ഒരു വ്യക്തിയാണെങ്കിൽ വിവാഹശേഷം ദാമ്പത്യം ഒട്ടും സന്തോഷകരമായിരിക്കുകയില്ല.

അതിനാൽ, വിവാഹം ആലോചിക്കുമ്പോൾ, പങ്കാളിയ്ക്ക് ചില ഗുണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് സ്വന്തം ജീവിതം മനോഹരമാക്കാൻ താഴെ പറയുന്ന സ്ത്രീകളെയും പുരുഷന്മാരെയും ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.
സ്വന്തം കാര്യം
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു വ്യക്തിയെ ഒരിക്കലും ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം, അവർ അവരുടെ ഇഷ്ടങ്ങൾക്ക് മാത്രമായിരിക്കും വില കൽപ്പിക്കുന്നത്. ഇത് നിങ്ങളിൽ പിന്നീട് പലവിധത്തിലുള്ള വിഷമങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. നിങ്ങളുടെ പല കാര്യങ്ങൾക്കും വില നാൽകാതിരിക്കാം. ചിലപ്പോൾ വീട്ടുകാരുടെ മുൻപിൽ പോലും നിങ്ങൾക്ക് വില നൽകാതിരിക്കാം. നിങ്ങളുടെ വിഷമഘട്ടത്തിൽ താങ്ങായി നിൽക്കാൻ ഇവർ തയ്യാറായെന്നും വരില്ല. അതിനാൽ സ്വന്തം താൽപര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഒരു വ്യക്തിയെ വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലത്.
അന്തസ്സ്
സ്വന്തം വീട്, സ്വന്തം അന്തസ്സ്, സ്വന്തം കൂട്ടുകാര്, ഇവരെല്ലാം ബെസ്റ്റാണ്. ബാക്കിയെല്ലാം ചീത്തയാണ് എന്ന് മനസ്സിൽ കരുതി നടക്കുന്ന ആളുകളെ അടുപ്പിക്കാതിരിക്കാം. സ്വന്തം വീടും വീട്ടുകാരും, നാട്ടുകാരും മാത്രം നല്ലതെന്ന് കരുതുന്നവർ നിങ്ങളുടെ സുഹൃത്തുക്കളെ അപമാനിക്കാം. തരം താഴ്ത്താം. അവരുടെ ചെറിയ തെറ്റുകൾ പോലും വലുതാക്കി കാണിച്ച് നിങ്ങളെ കുറ്റപ്പെടുത്താം. അതിലൂടെ നിങ്ങളെയും മോശക്കാരായി ചിത്രീകരിക്കാം. അതുപോലെ, അന്തസ്സും മഹിമയും പറഞ്ഞ് വീട്ടുകാരെ മോശക്കാരാക്കാം. വീട്ടിൽ കലഹങ്ങൾ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.
മോശം വാക്കുകൾ
എന്ത് പറഞ്ഞാലും മോശം വാക്കുകൾ ഇടയ്ക്കിടയ്ക്ക് പ്രയോഗിക്കുന്ന വ്യക്തികളെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. തുടക്കത്തിൽ നിങ്ങൾക്ക് തമാശയായി തോന്നുമെങ്കിലും പല കാര്യത്തിലും ഇത്തരം മോശം വാക്കുകൾ പ്രയോഗിക്കപ്പെടുന്നത് കുടുംബ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. പ്രത്യേകിച്ച് വീട്ടുകാരോട് ഇത്തരം മോശം വാക്കുകൾ പ്രയോഗിക്കാനും ഇത് കാരണമായേക്കും. അതും, ഒരു പ്രശ്നം തന്നെയാണ്.
ഒതുക്കി നിർത്തുന്നവർ
ഒരിക്കലും നിങ്ങളെ ഒതുക്കി നിർത്തുന്ന ആളുകളെ വിവാഹം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ചില വ്യക്തികൾ നിങ്ങൾ എന്ത് പറഞ്‍ാലും അംഗീകരിക്കുകയില്ല. എന്നാൽ അവർ പറയുന്നത് നിങ്ങൾ അംഗീകരിച്ച് നൽകിയില്ലെങ്കിൽ പ്രശ്നം ഉണ്ടാക്കുക, നിങ്ങൾ മറ്റുള്ളവരോട് സംസാരിച്ചാൽ, പ്രത്യേകിച്ച് പെൺ- ആൺ സുഹൃത്തുക്കളോട് സംസാരിച്ചാൽ വഴക്കുണ്ടാക്കുന്നത് ടോക്സിക് സ്വഭാവമാണ്. ഇത്തരം സ്വഭാവമുള്ള വ്യക്തികളെ നിങ്ങൾ തിരഞ്ഞെടുത്താൽ സാവധാനത്തിൽ നിങ്ങളുടെ സ്വാതന്ത്രം പോലും ഇവർ കയ്യടക്കും. അതുപോലെ, നിങ്ങളെ മറ്റു സുഹൃത്ത് വലയങ്ങളിൽ നിന്നുപോലും പറിച്ച് മാറ്റിയെടുക്കാം.
അമിതമായ സ്നേഹം
അമിതമായാൽ അമൃതും വിഷമാണ്. അതുപോലെ, അമിതമായി സ്നേഹം കാണിക്കുന്നതും പതുക്കെ വിഷമായി മാറും. ഇതും ഒരു ടോക്സിക്കായി മാറും. നിങ്ങൾ എവിടെ പോയാലും വിളികളാകും, ഒന്ന് നേരം വൈകിയാൽ സങ്കടം പറച്ചിലാകും. തുടക്കത്തിൽ സ്നേഹം കൊണ്ടാണെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ, പതുക്കെ ഇത് പൊസസ്സീവ്നെസ്സ് ആകും. അസൂയ ആകും. പിന്നെ, അടിയിലേയ്ക്കും ഇത് ചെന്നെത്തിക്കും. അതിനാൽ, ഇത്തരം ആൾക്കാരെയും അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications