Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഭാര്യ നിങ്ങളെ എപ്പോഴും സ്നേഹിക്കും, ഭര്‍ത്താവ് ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ
Relationship Tips: ദാമ്പത്യബന്ധത്തില്‍ സ്നേഹം നിലനിര്‍ത്താന്‍ ഇരുപങ്കാളികളും അല്പമൊന്ന് കഠിനാധ്വാനം ചെയ്യണം. പലപ്പോഴും ബന്ധങ്ങളില്‍ സ്നേഹം ഉണ്ടായിരുന്നിട്ടുകൂടി അത് പരസ്പര ധാരണയുടെയും ബഹുമാനത്തിന്റെയും അഭാവം മൂലം ദുര്‍ബലമാകുന്നു. അതിനാല്‍ത്തന്നെ, പരസ്പരം വികാരങ്ങള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ഓരോ ദമ്പതികളുടെയും കടമയാണ്. പലപ്പോഴും പുരുഷ പങ്കാളികള്‍ അവരുടെ ഈഗോ കാരണം ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നത് പങ്കാളിയെ വേദനിപ്പിക്കുന്നു. ഒരു ബന്ധത്തിലെ പങ്കാളികള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടായിരിക്കാം എന്നതില്‍ സംശയമില്ല. എന്നാല്‍ നിങ്ങളുടെ ഭാര്യയുടെ കാഴ്ചപ്പാടുകള്‍ക്കും നിങ്ങള്‍ പ്രാധാന്യം നല്‍കണം.
സ്ത്രീകള്‍ വളരെ വികാരാധീനരാണ്, നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ തെറ്റ് പോലും അവരെ വിഷമിപ്പിക്കും. ഈ ലേഖനത്തില്‍, നിങ്ങളുടെ ഭാര്യയെ എക്കാലവും സന്തോഷിപ്പിക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നു. പലപ്പോഴും നിങ്ങള്‍ കണ്ടിട്ടുണ്ടാകും സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നത്. അതേസമയം, ഭാര്യയുടെ ഹൃദയം എങ്ങനെ കീഴടക്കാമെന്ന് അറിയാത്തതിനാല്‍ ഭര്‍ത്താവ് അത്തരം ശ്രമങ്ങളൊന്നും നടത്തുന്നുമില്ല. നിങ്ങളുടെ ഭാര്യയുടെ ഹൃദയം കീഴടക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇതാ. ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പങ്കാളിയുടെ ഇഷ്ടം ഇരട്ടിക്കുന്നതായിരിക്കും.

പ്രഭാത ചുംബനം
രാവിലെ ഉണര്‍ന്നയുടനെ, പങ്കാളിക്ക് ഒരു മധുരമുള്ള പ്രഭാത ചുംബനം നല്‍കുക. ഗുഡ് മോണിംഗ് പറഞ്ഞ് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പങ്കാളിക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. നിങ്ങള്‍ ആദ്യം അവരെയാണ് ഓര്‍ക്കുന്നതെന്ന് അവര്‍ മനസ്സിലാക്കും. അങ്ങനെ പങ്കാളിക്ക് നിങ്ങളിലുള്ള സ്നേഹവും ഇരട്ടിക്കും.
ഒരുമിച്ചുള്ള ഭക്ഷണം
ദിവസാവസാനം ഒരുമിച്ച് അത്താഴം കഴിക്കാന്‍ ശ്രമിക്കുക. കാരണം നിങ്ങള്‍ രാവിലെ തിരക്കിട്ട് ഓഫീസില്‍ പോകുന്നതിനിടെ തിരക്കിട്ട് പ്രഭാതഭക്ഷണം കഴിക്കുന്നു. ചിലപ്പോള്‍ പങ്കാളിക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ സാധിച്ചെന്നുവരില്ല. ഉച്ചഭക്ഷണ സമയവും നിങ്ങള്‍ ഓഫീസിലായിരിക്കും. അതുകൊണ്ട് ദിവസത്തില്‍ ഒരിക്കലെങ്കിലും, അതായത് രാത്രി ഒരുമിച്ച് അത്താഴം കഴിക്കുകയും അന്ന് നടന്ന കാര്യങ്ങള്‍ പരസ്പരം പങ്കിടുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ പങ്കാളി അത് ഏറെ ഇഷ്ടപ്പെടും. അവര്‍ക്ക് നിങ്ങളോട് സ്നേഹവും വളരും.
ആലിംഗനം
വീട്ടില്‍ നിന്ന് നിങ്ങള്‍ എന്തെങ്കിലും ആവശ്യത്തിനായി പുറത്തിറങ്ങുമ്പോള്‍, നിങ്ങളുടെ പങ്കാളിയെ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുക. നിങ്ങള്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴും അവരെ കെട്ടിപ്പിടിക്കുക. ആലിംഗനം ചെയ്യുന്നത് സ്നേഹം പ്രകടിപ്പിക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലൂടെ നിങ്ങളുടെ പങ്കാളിയുടെ സ്നേഹവും ഉയരും.
അടുക്കളയില്‍ സഹായിക്കുക
അത്താഴം കഴിഞ്ഞശേഷം പങ്കാളി അടുക്കളയില്‍ തിരക്കിലായിരിക്കുമ്പോള്‍, അവരുടെ ജോലിയില്‍ നിങ്ങള്‍ അവരെ സഹായിക്കുക. പാത്രം കഴുകാനും പാത്രങ്ങള്‍ അടുക്കിവയ്ക്കാനുമെല്ലാം ഒപ്പം നില്ക്കുക. ഇത് അവര്‍ക്ക് നല്ല അനുഭവം നല്‍കുകയും നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ലഭിക്കുകയും ചെയ്യും.
ഉറക്കത്തിനുമുമ്പുള്ള സംസാരം
പല സ്ത്രീകളും അവരുടെ ഭര്‍ത്താവ് കിടന്നപാടെ ഉറങ്ങുന്നു എന്ന് പരാതിപ്പെടാറണ്ട്.. അതിനാല്‍ നിങ്ങളുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി, ഉറങ്ങുന്നതുവരെ അവരോട് എന്തെങ്കിലും സംസാരിക്കുക. അവര്‍ നിങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളവളാണെന്ന് അവരോട് പറയുകയും പങ്കാളിയെ പ്രശംസിക്കുകയും ചെയ്യുക.
പാചകം
അവധി ദിവസങ്ങളില്‍ നിങ്ങളുടെ പങ്കാളിക്കായി പ്രത്യേക പ്രഭാതഭക്ഷണം തയ്യാറാക്കി നല്‍കുക. അവര്‍ക്ക് ബെഡ് കോഫി നല്‍കുക. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ആഴ്ച മുഴുവന്‍ അവര്‍ ഇത് ചെയ്യുന്നു. അതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ അടുക്കളയില്‍ നിന്ന് പങ്കാളിക്ക് വിശ്രമം നല്‍കുക. നിങ്ങള്‍ ഉണ്ടാക്കുന്നത് രുചിയുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല? നിങ്ങള്‍ ശ്രമിക്കുന്നതുതന്നെ അവരുടെ ഹൃദയം കീഴടക്കും.
അഭിനന്ദനം
സ്ത്രീകള്‍ അഭിനന്ദങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനാല്‍, നിങ്ങള്‍ അവരെ അവരുടെ നേട്ടങ്ങളെക്കുറിച്ചും അവരുടെ സൗന്ദര്യത്തെക്കുറിച്ചും കഴിവിനെക്കുറിച്ചുമെല്ലാം പുകഴ്ത്തുക. അവരെക്കുറിച്ച് നിങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അവരോട് പറയുക. ഈ രീതിയിലുള്ള നിങ്ങളുടെ പ്രശംസ അവര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുകയും പങ്കാളി അതില്‍ സന്തോഷവതിയാകുകയും ചെയ്യുന്നു. അത് അവളോടുള്ള നിങ്ങളുടെ ആദരവും പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടം കൂടുകയും ചെയ്യുന്നു.
ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യുക
വിവാഹ ബന്ധത്തില്‍ വികാരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സ്ത്രീകള്‍ വളരെ വികാരാധീനരാണ്, ചിലപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍പ്പോലും അവരുടെ ആഗ്രഹങ്ങള്‍ നിങ്ങളോട് തുറന്നുപറയാന്‍ അവര്‍ക്ക് കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ അവരെ മനസ്സിലാക്കാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും ശ്രമിക്കണം. അപ്പോള്‍ നിങ്ങളുടെ ഭാര്യയുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാനാകും. അവര്‍ പറയാതെ തന്നെ അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞ് ചെയ്യുന്ന ഭര്‍ത്താവിനെ അവര്‍ തീര്‍ച്ചയായും സ്നേഹിക്കും.



Click it and Unblock the Notifications