Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പങ്കാളിയോട് എല്ലാ കാര്യങ്ങളും പറയേണ്ടതില്ല, പ്രത്യേകിച്ച് ഇക്കാര്യങ്ങള്‍
ദാമ്പത്യത്തില്‍ ഒരു ഒളിയും മറയും പാടില്ലെന്നും പങ്കാളികള്‍ക്കിടയില്‍ എല്ലാം സുതാര്യമായിരിക്കണമെന്നും പറയാറുണ്ട്. സുതാര്യതയും, സത്യസന്ധതയും ദാമ്പത്യത്തിലെ രണ്ട് പ്രധാന ഗുണവിശേഷങ്ങള്‍ ആണെങ്കില്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കാളികള്‍ പരസ്പരം പങ്കുവെക്കേണ്ടതില്ല. പ്രത്യേകിച്ച് ചില കാര്യങ്ങള്‍.

ദാമ്പത്യത്തിന്റെ സമാധാനത്തിനും പങ്കാളികള്‍ക്കിടയിലെ വിശ്വാസ്യതയ്ക്കും ചില കാര്യങ്ങള്‍ മറച്ചുപിടിക്കുന്നതാണ് നല്ലത്. എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാല്‍ ചിലപ്പോള്‍ അനാവശ്യമായ സംഘര്‍ഷങ്ങളും സമാധാനക്കേടും അതുകൊണ്ട് ഉണ്ടാകാം. അങ്ങനെ പങ്കാളിയോട് പറയേണ്ടതില്ലാത്ത ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പ്രണയചാപല്യങ്ങള്‍
വിവാഹശേഷമോ വിവാഹത്തിന് മുമ്പോ മറ്റൊരാളോട് ഇഷ്ടവും ആകര്‍ഷണവും തോന്നുന്നത് വളരെ സ്വഭാവികമാണ്. എന്നാല്‍ അക്കാര്യങ്ങളെല്ലാം പങ്കാളിയുമായി പങ്കുവെച്ചാല്‍ അത് അവരുടെ മനസ്സില്‍ അനാവശ്യമായ സംശയമോ അസൂയയോ ആശങ്കയോ ഉണ്ടാകാം. ആ ഇഷ്ടം നിങ്ങളുടെ ബന്ധത്തെ ഒരു തരത്തിലും ബാധിക്കാത്തിടത്തോളം അത് പങ്കാളിയോട് പറയാത്തതാണ് ഉചിതം.
താരതമ്യപ്പെടുത്തല്‍
വിവാഹശേഷമോ മുമ്പോ പങ്കാളിയെ മുന്‍ കാമുകന് അല്ലെങ്കില്‍ കാമുകിയുമായി താരതമ്യപ്പെടുത്തുന്ന ശീലം മിക്കവര്‍ക്കും ഉണ്ടാകും. എന്നാല്‍ അത് അവരോട് തുറന്നുപറയുന്നത് അനാവശ്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മുന്‍പങ്കാളിയെ പോലെ അല്ല അല്ലെങ്കില്‍ അവരാണ് മികച്ചത് എന്ന ചിന്ത പങ്കാളിയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കും. മുന്ബന്ധവുമായി താരതമ്യപ്പെടുത്തുന്നതിന് പകരം എല്ലാവരും വ്യത്യസ്തരാണെന്ന് അംഗീകരിക്കുകയും പങ്കാളിയുടെ ഗുണങ്ങളും കഴിവുകളും അംഗീകരിക്കുകയും ചെയ്യുക.
മാറ്റാന്‍ സാധിക്കാത്ത കാര്യങ്ങള്‍
പങ്കാളിയിലെ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാതിരിക്കുകയോ അല്ലെങ്കില്‍ അസ്വസ്ഥപ്പെടുത്തുകയോ എന്നാല്‍ അത് മാറ്റാന്‍ പങ്കാളിക്ക് കഴിയാതിരിക്കുകയും ആണെങ്കില്‍ അക്കാര്യം അവരുമായി സംസാരിക്കാതിരിക്കുക. എപ്പോഴും അതെക്കുറിച്ച് പറയുന്നത് കുറ്റപ്പെടുത്തലായി അവര്‍ത്ത് തോന്നാം. മാറ്റാനാകാത്തത് മാറ്റാന്‍ ശ്രമിക്കുന്നതിന് പകരം പങ്കാളിയിലെ നല്ല ഗുണങ്ങള്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.
മറ്റുള്ളവരുടെ നെഗറ്റീവ് കമന്റുകള്‍
ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളോ വീട്ടുകാരോ പങ്കാളിയെ കുറിച്ച് നെഗറ്റീവ് ആയ അഭിപ്രായം പറഞ്ഞെന്നിരിക്കാം. എന്നാല്‍ അത് പങ്കാളിയോട് പറയുന്നതിലൂടെ അനാവശ്യമായ സംഘര്‍ഷം ഉണ്ടാക്കുകയേ ഉള്ളൂ. അതുപോലെ പങ്കാളിയുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുന്ന ശീലവും ഒഴിവാക്കേണ്ടതാണ്.
അവരുടെ രൂപത്തെ കുറിച്ച് മോശം പറയുന്നത്
പങ്കാളിയെ ശരീരത്തെ കുറിച്ചോ രൂപത്തെ കുറിച്ചോ മറ്റാരെങ്കിലുമോ നിങ്ങള്‍ തന്നയോ നെഗറ്റീവ് കമന്റുകള്‍ പറയുന്നത് ഒഴിവാക്കുക. രൂപത്തെ കുറിച്ചുള്ള മോശം കമന്റുകള്‍ ആരെയും വേദനിപ്പിക്കും. അത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കും. പകരം ആവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ പറയുക.
കഴിവുകളിലും ലക്ഷ്യങ്ങളിലുമുള്ള സംശയം
പങ്കാളിയുടെ കഴിവുകളിലോ ലക്ഷ്യങ്ങളിലോ അവരുടെ സ്വപ്നങ്ങളിലോ നിങ്ങള്‍ക്ക് എന്തുസംശയം തോന്നിയാലും അത് പങ്കാളിയുമായി പങ്കുവെക്കാതിരിക്കുക. അത്തരം നെഗറ്റീവ് ചിന്തകള്‍ അവരുടെ ആത്മവിശ്വാസം തകര്‍ക്കും. ആരുടെയും പിന്തുണയില്ലാത്തതായി അവര്‍ക്ക് തോന്നും.
അവരുടെ കുടുംബത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍
പങ്കാളിയുടെ കുടുംബത്തിലെ ചില കാര്യങ്ങളോ രീതികളോ ചില ആളുകളോ നിങ്ങള്‍ക്ക് അനിഷ്ടമുണ്ടാക്കിയിരിക്കാം. എന്നാല്‍ അത് പങ്കാളിയോട് പങ്കുവെക്കാത്തതാണ് നല്ലത്. നിങ്ങളുടെ അനിഷ്ടം വിഷയമാക്കിയാല്‍ അത് ദാമ്പത്യത്തിന്റെ ആരോഗ്യം ഇല്ലാതാക്കും.



Click it and Unblock the Notifications