Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
നിങ്ങളോട് അവള്‍ക്ക് താല്‍പ്പര്യമുണ്ട്, ആണിനെ ആകര്‍ഷിക്കും പെണ്ണിന്റെ 6 പെരുമാറ്റങ്ങള്‍
സ്ത്രീകള്‍ പലപ്പോഴും അവരുടെ ഇഷ്ടത്തെക്കുറിച്ച് പുറത്ത് പറയണം എന്നില്ല. പലപ്പോഴും പുരുഷന് ഇത് മനസ്സിലാക്കിയെടുക്കുകയാണ് സംഭവിക്കുന്നത്. ഇത്തരം അവസ്ഥയില്‍ ഒരു പെണ്‍കുട്ടിക്ക് തന്നോട് താല്‍പ്പര്യമുണ്ട്, അല്ലെങ്കില്‍ അവര്‍ക്ക് തങ്ങളോട് ഇഷ്ടമുണ്ടെന്ന് പുരുഷനെ മനസ്സിലാക്കിപ്പിക്കാന്‍ സ്ത്രീ നടത്തുന്ന ചില പെരുമാറ്റരീതികളും സ്വഭാവ മാറ്റങ്ങളും ഉണ്ട്. ഇത് പലപ്പോഴും പുരുഷന് മനസ്സിലാക്കിയാല്‍ അവള്‍ക്കുള്ള ഇഷ്ടം നിങ്ങള്‍ക്കറിയാന്‍ സാധിക്കുന്നു.
ഒരു സ്ത്രീ നിരന്തരമായി നിങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയാല്‍ അത് സൂചിപ്പിക്കുന്നത് അവള്‍ക്ക് നിങ്ങളോട് പ്രത്യേക താല്‍പ്പര്യം ഉണ്ട് എന്ന് തന്നെയാണ്. ഇത് അവരുടെ പെരുമാറ്റത്തിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ മാത്രമേ ആ ബന്ധം വര്‍ക്കൗട്ട് ആവുകയുള്ളൂ. സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം പെരുമാറ്റരീതികളെ എപ്രകാരം പുരുഷന് മനസ്സിലാക്കിയെടുക്കുന്നു എന്ന് നോക്കാം.

കണ്ണ് നോക്കിയറിയാം
എപ്പോഴും നിങ്ങളോട് താല്‍പ്പര്യമുള്ള വ്യക്തിയുടെ നോട്ടം നിങ്ങളിലേക്ക് മാത്രമായിരിക്കും. ഒരു സ്ത്രീ നിങ്ങളോട് ഇടക്കിടെ കണ്ണ് കൊണ്ട് സംസാരിക്കുന്നതായി തോന്നുന്നുവെങ്കില്‍ അവര്‍ക്ക് നിങ്ങളോട് പ്രത്യേക താല്‍പ്പര്യമോ ഇഷ്ടമോ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അത് അകലെ നിന്ന് പോലും നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു എന്നതാണ് സത്യം. നിങ്ങളോട് അവളുടെ ആഗ്രഹം അറിയിക്കാന്‍ ചിലപ്പോള്‍ തിരഞ്ഞെടുത്ത വഴിയായിരിക്കാം ഇത്തരത്തില്‍ കണ്ണുകള്‍ കൊണ്ടുള്ള പ്രത്യേക പെരുമാറ്റം.
തമാശയല്ലെങ്കിലും ചിരിക്കുന്നു
പറയുന്ന കാര്യം തമാശയാണെങ്കില്‍ സ്വാഭാവികമായി നമുക്ക് ചിരിവരും. എന്നാല്‍ തമാശയല്ലാത്ത ഒരു കാര്യത്തിന് പോലും പതിവായി ചിരിക്കുന്ന ഒരു സ്ത്രീയാണ് നിങ്ങളുടെ കൂടെയെങ്കില്‍ അത് സുഹൃത്തോ സഹപ്രവര്‍ത്തകയോ ആരുമായിക്കൊള്ളട്ടേ അവര്‍ക്ക് നിങ്ങളോടുള്ള പ്രത്യേക ഇഷ്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സംസാരം അവര്‍ ആസ്വദിക്കുന്നുവെന്നും നിങ്ങളോടൊപ്പം ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു ചിരിക്കോ നിങ്ങളുടെ സംസാരത്തിനോ വേണ്ടി അവര്‍ ആഗ്രഹിക്കുന്നു.
സ്പര്‍ശനം
ചെറുതായി നിങ്ങള സ്പര്‍ശിക്കുന്നത് പോലും പലപ്പോഴും അവര്‍ക്ക് നിങ്ങളോടുള്ള താല്‍പ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. കൈകളിലോ തോളുകളിലോ ചെറുതായി സ്പര്‍ശിക്കുന്നത് പലപ്പോഴും നിങ്ങളോട് അവള്‍ക്കുള്ള സ്നേഹത്തെയാണ് സൂചിപ്പിക്കുന്നതും. അതുകൊണ്ട് തന്നെ അമിത സ്വാതന്ത്ര്യത്തോടെ ഒരു സ്ത്രീ നിങ്ങളെ സ്പര്‍ശിക്കുകയാണെങ്കില്‍ അതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം മനസ്സിലാക്കി പ്രതികരിക്കണം.
വ്യക്തിപരമായ കാര്യങ്ങള്‍
നിങ്ങളുടെ സുഹൃത്തോ സഹപ്രവര്‍ത്തകയോ ആരുമായിക്കൊള്ളട്ടെ ഇവര്‍ക്ക് നിങ്ങളോട് പ്രത്യേക അടുപ്പമോ സ്നേഹമോ ഉണ്ടെങ്കില്‍ അവര്‍ പലപ്പോഴും നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അറിയാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബന്ധുക്കള്‍, സഹോദരങ്ങള്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍, ആഗ്രഹങ്ങള്‍, താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ചോദിക്കുന്നു. ഇതെല്ലാം പലപ്പോഴും രണ്ട് പേരുടേയും മനപ്പൊരുത്തം മനസ്സിലാക്കുന്നതിന് വേണ്ടി കൂടിയാവാം. ഇതെല്ലാം നിങ്ങളോട് അവള്‍ക്കുള്ള അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്.
ശരീരഭാഷ മനസ്സിലാക്കണം
സ്ത്രീകളുടെ ശരീരഭാഷ പലപ്പോഴും നിങ്ങളോട് അടുപ്പം കാണിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ അവര്‍ക്ക് നിങ്ങളോട് താല്‍പ്പര്യമുണ്ട് എന്നാണ് കാണിക്കുന്നത്. നിങ്ങളോട് ചാരിയിരിക്കുന്നതിനോ നിങ്ങളോട് ഒപ്പം ഇരിക്കുന്നതിനും അല്ലെങ്കില്‍ ചെറിയ രീതിയില്‍ സ്പര്‍ശിച്ച് ഇരിക്കുന്നതിനോ സ്ത്രീകള്‍ ശ്രമിക്കുന്നു. ഇതെല്ലാം നിങ്ങളോടുള്ള പ്രത്യേക താല്‍പ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ തന്നെ വീക്ഷിക്കേണ്ടതാണ്.
സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു
നിങ്ങളോട് താല്‍പ്പര്യമുള്ള സ്ത്രീകളാണെങ്കില്‍ പലപ്പോഴും നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നു. അതിന് വേണ്ടി എന്ത് ഒഴിവ് കഴിവുകള്‍ പറയുന്നതിനും ഇവര്‍ തയ്യാറാവുന്നു. പലപ്പോഴും നിങ്ങളെ അറിയുന്നതിനും നിങ്ങളുമായി പ്രണയ ബന്ധം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടിയാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നത്. എന്നാല്‍ ഇതൊരിക്കലും നിര്‍ണായകമായ ഒരു കാര്യമല്ല. മുകളില്‍ പറഞ്ഞ എന്ത് സ്വഭാവമാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇരുവരും പരസ്പരം തുറന്ന് സംസാരിക്കുക ഇഷ്ടം പറയുക എന്നതാണ് അതിന്റെ രീതി.



Click it and Unblock the Notifications