Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
പുരുഷനില്‍ നിന്ന് ഇവയെല്ലാം ആഗ്രഹിക്കാത്ത സ്ത്രീകളില്ല: പക്ഷേ ഈ ചതി ഒരിക്കലും പൊറുക്കില്ല
ദാമ്പത്യ ബന്ധമായാലും പ്രണയമായാലും പുരുഷനും സ്ത്രീയും പരസ്പരം മനസ്സിലാക്കിയാണ് മുന്നോട്ട് പോവേണ്ടത്. പലപ്പോഴും ഇന്നത്തെ കാലത്ത് ഉണ്ടാവുന്ന മാറ്റങ്ങളെല്ലാം തന്നെ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പലപ്പോഴും സോഷ്യല്‍ മീഡിയയുടേയും ഡേറ്റിംഗ് ആപ്പുകളുടേയും കടന്നു കയറ്റം ദാമ്പത്യത്തിലും പ്രണയത്തിലും ചെലുത്തിയ സ്വാധീനം നിസ്സാരമല്ല. ചിലര്‍ ഇത് വിനോദോപാധിയായി കണക്കാക്കുമ്പോള്‍ ചിലര്‍ ഇതിനെ ഗൗരവത്തോടെ കണക്കാക്കുന്നു. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു.
മറ്റൊരാളുമായി വൈകാരികമായ ബന്ധം പുലര്‍ത്തുക എന്നത് പലപ്പോഴും എല്ലാവര്ക്കും സാധിക്കണം എന്നില്ല. എന്നാല്‍ ചിലര്‍ക്ക് ഒന്നോ രണ്ടോ ബന്ധത്തില്‍ തുടര്‍ന്ന് പോവാന്‍ സാധിക്കുന്നു. സ്ത്രീകളാണ് പലപ്പോഴും ഇതിന്റെ ഇരകളാവുന്നത്. പങ്കാളി വിശ്വസ്തനല്ലാത്തതിന്റെ പേരില്‍ പലപ്പോഴും വഞ്ചിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം നിസ്സാരമല്ല. സ്ത്രീകള്‍ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുപോലെ തന്നെ അവരുടെ സ്വഭാവത്തില്‍ ചതിയായി കണക്കാക്കപ്പെടുന്ന ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വൈകാരിക അടുപ്പം
പലപ്പോഴും വൈകാരികമായ അടുപ്പം പുലര്‍ത്തുന്നത് സൗഹൃദത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പങ്കാളി വിശ്വാസ വഞ്ചന കാണിക്കുനനു. ഇതിന്റെ ഫലമായി പലപ്പോഴും ബന്ധങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാവുന്നു. നിലവിലുള്ള ബന്ധത്തില്‍ വിശ്വസ്തത പുലര്‍ത്താത്തത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് ചതിയായി തന്നെയാണ് സ്ത്രീകള്‍ കണക്കാക്കുന്നത്. മറ്റേതെങ്കിലും വ്യക്തിയുമായി വൈകാരിക അടുപ്പം തന്റെ പങ്കാളി കാണിക്കുന്നത് സ്ത്രീകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. അവര്‍ പ്രതീക്ഷിക്കുന്നതാകട്ടെ തന്റെ പങ്കാളി തന്നോട് വിശ്വസ്തനായിരിക്കണം എന്നതാണ്.
മറ്റുള്ളവരോട് കൊഞ്ചിക്കുഴയുന്നത്
മറ്റുള്ളവരോട് കൊഞ്ചിക്കുഴയുന്ന പുരുഷന്മാരെ ഒരിക്കലും പങ്കാളി അംഗീകരിക്കുകയില്ല. 60% സ്ത്രീകളും ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നു. സ്ത്രീകള്‍ വഞ്ചനയായി കണക്കാക്കുന്ന കാര്യങ്ങളില്‍ മുന്നില്‍ തന്നെയാണ് ഇത്തരം സന്ദേശങ്ങളും ശൃംഗരിക്കുന്നതും എല്ലാം. ഫോണിലൂടേയോ സോഷ്യല്മീഡിയയിലൂടേയോ പങ്കാളി മറ്റൊരാളുമായി ഇത്തരം ബന്ധം സ്ഥാപിക്കുമ്പോള്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകള്‍ എപ്പോഴും തന്നോട് മാത്രം അടുപ്പവും സ്നേഹവും കാണിക്കുന്ന ഒരു പങ്കാളിയെ തന്നെയാണ് ആഗ്രഹിക്കുന്നത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്
തന്റെ പങ്കാളി മറ്റൊരാളുമായി ലൈംഗഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അത് പലപ്പോഴും വലിയ വിശ്വാസവഞ്ചനയായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ പങ്കാളിയായിരിക്കുമ്പോഴും ഒരു വ്യക്തിക്ക് മറ്റൊരാളോട് ഇത്തരത്തില്‍ ഒരു അടുപ്പം തോന്നിയില്ലെങ്കിലും ഇത് ഒരു വഞ്ചനയായി കണക്കാക്കണം. സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും തന്റേത് മാത്രമായ ഒരു പങ്കാളിയെയാണ്.
സാമ്പത്തിക പ്രശ്നങ്ങള്‍
പലപ്പോഴും സാമ്പത്തിക ഇടപാടുകളുടേയും സാമ്പത്തിക പ്രശ്നങ്ങളുടേയും പേരില്‍ ബന്ധങ്ങള്‍ പ്രതിസന്ധിയില്‍ ആവുന്നു. പങ്കാളിയുടെ കാര്യത്തില്‍ അനാവശ്യമായി ഉണ്ടാവുന്ന വാദപ്രതിവാദങ്ങള്‍ സാമ്പത്തികത്തെക്കുറിച്ചാണെങ്കില് ഇത്തരം കാര്യങ്ങള്‍ പലപ്പോഴും സ്്ത്രീകള്‍ വഞ്ചനയായി കണക്കാക്കുന്നു. പങ്കാളി സ്വകാര്യ ചിലവുകള്‍ പറയാതിരിക്കുകയും അവയെക്കുറിച്ച് സംസാരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും സ്ത്രീകള്‍ അതിനെ ചതിയായി കണക്കാക്കുന്നു. ഇതിന് കാരണമാവുന്നത് സാമ്പത്തിക ഇടപാടുകള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുതാര്യമായിരിക്കണം എന്നുള്ളതാണ്.
മറ്റൊരാളില്‍ ആകര്‍ഷണീയത കണ്ടെത്തുന്നു
മറ്റൊരാളില്‍ പലപ്പോഴും പങ്കാളി ആകര്‍ഷണീയമായി സംസാരിക്കുകയോ അല്ലെങ്കില്‍ ഇടപെടുകയോ ചെയ്യുന്നതും അത്ര നല്ല സ്വഭാവമായി കണക്കാക്കുന്നില്ല. അത് മാത്രമല്ല ആ വ്യക്തിയെക്കുറിച്ച് ദിവാസ്വപ്നം കാണുന്നതും സ്ത്രീകള്‍ക്ക് അത്ര കണ്ട് ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് നിങ്ങള്‍ ഒരു ബന്ധത്തില്‍ ആയിരിക്കുമ്പോള്‍. ഇത് സത്യസന്ധതയില്ലായമയായാണ് കണക്കാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ തന്റെ പങ്കാളിയില്‍ നിന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല. എപ്പോഴും തന്നെക്കുറിച്ച് മാത്രം ചിന്തിക്കണം എന്നതാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്.
ലൈംഗികതയല്ലാത്തതുമായ ബന്ധം
ഒരു വ്യക്തിയുമായി ശാരീരിക ബന്ധം ഉണ്ടെങ്കില്‍ മാത്രമല്ല ആ ബന്ധം പലപ്പോഴും പങ്കാളിക്ക് ചതിയായി കണക്കാക്കപ്പെടുന്നത്. ഒരു ചുംബനം പോലും ചതിയായി പലപ്പോഴും സ്ത്രീകള്‍ കണക്കാക്കുന്നു. എല്ലാ ബന്ധങ്ങളും വ്യത്യസ്തമാണ്. അതുപോലെ തന്നെ ഓരോരുത്തരോട് തോന്നുന്ന വികാരങ്ങളും വ്യത്യസ്തമാണ്. ഒരു ചുംബനം നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കുകയില്ലെങ്കിലും അത് നല്കുന്ന വ്യക്തി അത് സ്വീകരിക്കുന്ന വ്യക്തി ആ സമയത്തെ അവരുടടെ വികാരം എന്നിവയെല്ലാം തന്നെ പ്രധാനപ്പെട്ടതാണ്.
മൈക്രോ തട്ടിപ്പ്
സോഷ്യല്‍മീഡിയ വളരെയധികം സജീവമായുള്ള സമയമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിന് എത്തിച്ചേരാനാവാത്ത ഒന്നും ഇന്ന് ലോകത്തില്ല. പലപ്പോഴും നമ്മള് ഒരു വ്യക്തിയെ ഓണ്‍ലൈനില്‍ തിരയുന്നത് വരെ പലപ്പോഴും വഞ്ചനയായി സ്ത്രീകള്‍ കണക്കാക്കുന്നു. അതില്‍ മുന്കാമുകിയോ കാമുകനോ ആരുമാവാം. ശാരീരിക അടുപ്പം സൂക്ഷിച്ചില്ലെങ്കിലും ഇത്തരത്തിലുള്ള അടുപ്പം പോലും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് വിശ്വാസവഞ്ചനയായാണ് കണക്കാക്കുന്നതും. എന്തും തുറന്ന് പറയുക എന്നത് തന്നെയാണ് എപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്ന ആ കാര്യവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
