Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
പ്രണയമോ വിവാഹമോ ഏതുമാവട്ടെ, ആദ്യമാസം ദാമ്പത്യത്തില്‍ സ്ത്രീ ആഗ്രഹിക്കുന്നത് ഇതാണ്
വിവാഹം, പ്രണയം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ജീവിതത്തില്‍. പ്രണയിക്കുന്നവരായാലും വിവാഹം കഴിച്ചവരായാലും ഇവര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് തന്റെ പങ്കാളിയില്‍ നിന്ന് സ്ത്രീ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വിവാഹത്തിന്റെ ആദ്യ മാസങ്ങളിലോ അല്ലെങ്കില്‍ പ്രണയിച്ച് തുടങ്ങി ആദ്യ മാസങ്ങളിലോ സ്ത്രീകള്‍ തന്റെ പങ്കാളിയില്‍ നിന്ന് ചില കാര്യങ്ങള്‍ ആഗ്രഹിക്കുന്നു. ദാമ്പത്യ ജീവിതം എപ്പോഴും തിരിച്ചറിയലുകളൂടേയും പരസ്പര സഹകരണത്തിന്റേയും ആകെത്തുക കൂടിയാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ആരംഭിക്കുന്നത് പലപ്പോഴും നല്ലൊരു ദാമ്പത്യത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നല്ലൊരു ദാമ്പത്യത്തിന്റെ തുടക്കം കൂടിയാണ്.
പലപ്പോഴും നമ്മള് ആഗ്രഹിച്ചത് പോലെ ഒരു ജീവിതം നമുക്ക് ലഭിക്കുമ്പോള്‍ പല കാര്യങ്ങളും തലകീഴായി മാറുകയാണ് ചെയ്യുന്നത്. ജീവിതത്തില്‍ ഒരു തരത്തിലും ഇവര്‍ക്ക് പ്രിയപ്പെട്ടവരെ പകുതിയില്‍ ഇട്ടിട്ട് പോവാന്‍ സാധിക്കുകയില്ല. പ്രണയത്തിലാകുന്നത് പോലെ തന്നെ പ്രണയിക്കുന്നവര്‍ പരസ്പരം ആഗ്രഹിക്കുന്ന ചില കാര്യങ്ങളും ഉണ്ട്. പ്രത്യേകിച്ച് ഒരു ബന്ധം അത് വിവാഹമോ പ്രണയമോ എന്തുമാവട്ടെ അതില്‍ നിന്ന് സ്ത്രീ ആദ്യത്തെ കുറച്ച് നാളുകളില്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അവര്‍ക്ക് വേണ്ടി സമയം
ഒരു കാരണവശാലും ഈ പോയിന്റെ മറക്കരുത്. ഒരിക്കലും പങ്കാളിയെ മറന്ന് കൊണ്ട് ഒരു കാര്യവും ചെയ്യരുത്. നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും അവര്‍ക്ക് വേണ്ടി പത്ത് മിനിറ്റെങ്കിലും മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ അടുത്തില്ലെങ്കില് പോലും വിളിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടതാണ്. മാത്രമല്ല കാമുകനോ ഭര്‍ത്താവോ ആരുമായിക്കൊള്ളട്ടെ പങ്കാളിയെ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുക അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം.
ഒരു സര്‍പ്രൈസ് നല്‍കുക
എപ്പോഴും സര്‍പ്രൈസ് നല്‍കുക എന്നത് എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് വിവാഹത്തിന്റേയും പ്രണയത്തിന്റേയും ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങളില്‍ പങ്കാളിക്ക് സര്‍പ്രൈസ് നല്‍കുക എന്നത് നല്ലതാണ്. ചെറിയ ഒരു ചോക്ലേറ്റ് കൊണ്ട് തന്നെ പ്രിയപ്പെട്ടവള്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത് നിങ്ങളുടെ ബന്ധത്തിന് ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ദാമ്പത്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഇടക്കിടക്ക് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പോസിറ്റീവിറ്റിയും നിറക്കാന്‍ സാധിക്കും.
പിന്തുണ അനിവാര്യം
പങ്കാളിയെ പിന്തുണക്കുന്നതിന് സമയം കണ്ടെത്തുന്നത് നിങ്ങളുടെ ബന്ധത്തിന് എന്തുകൊണ്ടും ആവേശം നിറക്കുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും ഇതെല്ലാം സഹായിക്കുന്നു. മാനസികാരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ഇത്തരത്തിലുള്ള പിന്തുണ അനിവാര്യമാണ്. ചിലപ്പോള്‍ ഒരു ആലിംഗനം പോലും ജീവിതത്തെ സന്തോഷം കൊണ്ട് നിറക്കുന്നു. ഏത് പ്രയാസകരമായ സാഹചര്യത്തിലും നിങ്ങളോടൊപ്പം പങ്കാളി ഉണ്ടായിരിക്കും എന്നത് ഉറപ്പിക്കണം.
സമയം കണ്ടെത്തുക
എത്രയൊക്കെ തിരക്കിലാണെങ്കിലും പങ്കാളിക്ക് വേണ്ടി സമയം കണ്ടെത്തുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. എല്ലാ ദിവസവും ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നിങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. കൂടാതെ ബന്ധങ്ങളിലെ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്.



Click it and Unblock the Notifications