Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
അവള്‍ക്ക് നിങ്ങളോട് താല്‍പ്പര്യം തീര്‍ന്നു, ഈ 5 കാര്യം ചെയ്യുന്ന പുരുഷനെ പെണ്ണ് ഇട്ടിട്ട് പോവും
ദാമ്പത്യമായാലും പ്രണയമായാലും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ ബന്ധം പാതിയില്‍ ഉപേക്ഷിക്കപ്പെടണ്ടി വരുന്നു. പലപ്പോഴും പ്രണയത്തിന്റെ വേലിയേറ്റത്തില്‍ എത്തിപ്പെടാന്‍ സാധിക്കാതെ പാതി വഴിയില്‍ ബന്ധമുപേക്ഷിക്കേണ്ടി വരുന്ന നിരവധി സംഭവങ്ങളുണ്ട്. എന്നാല്‍ ഒരു സ്ത്രീ പുരുഷനുമായി പ്രണയത്തില്‍ ആയാലും ചില ഘട്ടങ്ങളില്‍ അവര്‍ ആ ബന്ധത്തില്‍ നില്‍ക്കില്ല. എന്നാല്‍ അതിന് സ്ത്രീയെ കുറ്റപ്പെടുത്തുന്നതിന് ശ്രമിക്കുന്നതിന് മുന്‍പ് നിങ്ങള്‍ മനസ്സിലാക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്.
സ്ത്രീകള്‍ പുരുഷന്മാരില് നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ചില സ്വഭാവങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്ലെങ്കില്‍ സ്വഭാവങ്ങള്‍ പുരുഷന് വെച്ച് പുലര്‍ത്തുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജീവിതത കാലം മുഴുവന്‍ ഒറ്റക്ക് ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് ഇത് പുരുഷനെ എത്തിക്കുന്നു. അത്രയധികം മോശം സ്വഭാവങ്ങള്‍ ഉള്ളവര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

സ്വാര്‍ത്ഥത
പലപ്പോഴും സ്വാര്‍ത്ഥ ചിന്തയോടെ എന്തും കൈകാര്യം ചെയ്യുന്ന ഒരു പങ്കാളിയാണോ നിങ്ങളുടേത്. എന്നാല്‍ ആ ബന്ധം അധികകാലം പോവില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാന്‍ സാധിക്കും. സാധാരണഗതിയില്‍ സ്ത്രീകള്‍ പലപ്പോഴും ആഗ്രഹിക്കുന്നത് തനിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള പങ്കാളിയെയാണ്. എന്നാല്‍ പലപ്പോഴും സ്വാര്‍ത്ഥരായ പുരുഷന്മാരാണ് നിങ്ങള്‍ക്ക് ചുറ്റും ഉള്ളതെങ്കില്‍ അവര്‍ ആ ബന്ധം സ്പോട്ടില്‍ അവസാനിപ്പിക്കുന്നു. മാത്രമല്ല പിന്നീടൊരു ബന്ധത്തിലേക്ക് പോവാന്‍ പുരുഷന് സാധിക്കാത്ത തരത്തില്‍ അത് മാറുന്നു.
നുണ പറയുന്നത്
നുണ പറയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എപ്പോഴും നുണപറയുന്ന ഒരു പങ്കാളിയാണോ നിങ്ങള്‍ക്കുള്ളത്. എന്നാല്‍ അല്പം ശ്രദ്ധിക്കണം. ഇവര്‍ ഒരു കാരണവുമില്ലാതെ എന്തിനും ഏതിനും നുണ പറയുന്നു. ഇത്തരക്കാരെ ഒരു സ്ത്രീയും ആഗ്രഹിക്കുകയില്ല. എന്ന് മാത്രമല്ല ഇവരെ ഒരു കാര്യത്തിനും ആശ്രയിക്കുകയും ഇല്ല. ഈ കാര്യങ്ങളെല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. ആവശ്യമില്ലാതെ കള്ളം പറയുന്ന പുരുഷനെ എപ്പോഴും സ്ത്രീ അകറ്റി നിര്‍ത്തുന്നു. ഇത് പ്രണയത്തിനെ പ്രതിരോധിക്കുകയും അത്തരം പുരുഷന്മാരില് നിന്ന് അകന്ന് പോവുന്നതിന് കാരണമാകുകയും ചെയ്യുന്നു.
പലരോടും പ്രണയം
പലപ്പോഴും ഒരു പുരുഷന് പലരുമായും ഒരേ സമയം പ്രണയത്തിലാവുന്നു. ഇത് ഒരിക്കലും ഒരു നല്ല ശീലമല്ല. കാരണം ഇത്തരം ദു:ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരമൊരു ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഇന്ന് തന്നെ നിര്‍ത്തുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് നിലവിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ തോന്നുന്നുവെങ്കില്‍ അതിനെക്കുറിച്ച് സംസാരിച്ച് മുന്നോട്ട് പോവുക. അല്ലാത്ത പക്ഷം അതേ ബന്ധത്തില്‍ തുടര്‍ന്ന് കൊണ്ട് തന്നെ മറ്റൊരു ബന്ധം ആഗ്രഹിക്കുന്നത് ഒരിക്കലും നല്ല സ്വഭാവമല്ല.
എപ്പോഴും ഉപദേശവും അറിവ് പകരുന്നതും
നിങ്ങള്‍ എപ്പോഴും ഉപദേശിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ അവരുടെ പ്രണയ ബന്ധത്തിന് അധികം ആയുസ്സില്ലെന്ന് നമുക്ക് പറയാം. കാരണം ഇത് പലപ്പോഴും പല പുരുഷന്മാര്ക്കും ഉള്ള ഒരു സ്വഭാവമാണ്. സ്ത്രീകളെ അധികമായി ഉപദേശിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ല്. അത് മാത്രമല്ല പലപ്പോഴും ഇത്തരം ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നത് ന്ല്ലതാണ്. കാരണം നിങ്ങളുടെ നല്ല രീതിയില്‍ പോവുന്ന പ്രണയം തകരുന്നതിന് ഈ ഒരു കാര്യം മതി. പലപ്പോഴും അമിതമായി അറിവ് വിളമ്പുന്നതും ഉപദേശിക്കുന്നതും ഒന്നും പ്രണയത്തില്‍ ഗുണം ചെയ്യില്ല.
ലഹരികളോടുള്ള ആസക്തി
ഇന്ന് പല പുരുഷന്മാരും ലഹരി ഒരു ആസക്തിയായി കൊണ്ട് നടക്കുന്നു. അവര്‍ പലപ്പോഴും ഇതിന്റെ കരുത്തില്‍ സ്ത്രീകളോട് ഇടപെടുന്നു. എന്നാല്‍ ഇത്തരം പുരുഷന്മാരെ കാണുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും അകന്ന് പോവുന്നു. നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ മാത്രമേ പ്രണയവും ദാമ്പത്യവും എല്ലാം നിലനില്ക്കുകയുള്ളൂ.



Click it and Unblock the Notifications